Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
ആദ്യമായ് അച്ഛാകുമ്പോള്........
അച്ഛനാകുന്നത് ഏതൊരു പുരുഷന്റെയും ജീവിത്തിലെ വഴിത്തിരിവാണ്. ആവേശമുണര്‍ത്തുന്ന ഒരു പുതിയ ജീവിതം. ഇതിനൊപ്പം ധാരാളം വെല്ലുവിളികളുമുണ്ടാകും. ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ ദിനങ്ങള്‍ ഏതൊരു പിതാവിനും ഭാരിച്ച ചുമതലകളുടേതാണ്. ഉറക്കമില്ലാത്ത രാത്രികളായിരിക്കും തുടര്‍ന്ന് വരിക. കുഞ്ഞ് പൂര്‍ണ്ണ ശ്രദ്ധ ആവശ്യപ്പെടുന്ന ദിവസങ്ങള്‍. കുഞ്ഞ് പുറംലോകത്തെത്തുന്നതിന് മുമ്പ് നിങ്ങളൊരു പക്ഷേ ഒരു അച്ഛനാകുന്നതിനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തിയിട്ടുണ്ടായിരിക്കാം. പക്ഷേ ആ തയ്യാറെടുപ്പുകള്‍ ഒന്നുമല്ലെന്ന് പിന്നീടുള്ള ദിവസങ്ങള്‍ കാണിച്ചുതരും. ക്ഷമയോടും സഹിഷ്ണുതയോടും സ്നേഹത്തോടും കൂടിവേണം കുഞ്ഞിനെ സമീപിക്കുവാന്‍. ഒരു നല്ല അച്ഛനാകുവാന്‍ കുറേ ഒത്തുതീര്‍പ്പുകള്‍ ആവശ്യമാണ്. ഒരു അച്ഛനായാല്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാന കാര്യം കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റാന്‍ അറിഞ്ഞിരിക്കണം എന്നതാണ്. എല്ലാം തുടങ്ങുന്നത് ഇവിടെയാണ്. ഇത് കാണിക്കുന്നത് എത്രമാത്രം കുഞ്ഞിനെ നിങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നും എങ്ങനെ നിങ്ങള്‍ നല്ല ഒരച്ഛനാകുന്നുവെന്നതുമാണ്. ആഹാരം നല്കല്, കളിക്കല്, കുഞ്ഞിനെ ഉറക്കല് ഇതൊക്കെ തുടര്‍ന്ന് വരുന്നു. കുഞ്ഞ് വളരുന്നതോടെ അച്ഛന് എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങളും ഏറുകയാണ്. ഒരു നല്ല അച്ഛനാകുവാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് പറയുന്നത്

1)ഡയപ്പര്‍
ഇദംപ്രഥമമായ പാരന്റിംഗ് ടിപ്പ് കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുവാന്‍ പഠിക്കുകയെന്നതാണ്. ഡയപ്പറില്‍ മലമൂത്രാദികള്‍ നിറഞ്ഞാല്‍ ഏതു കുഞ്ഞും അസ്വസ്ഥരാകും

2)ഭക്ഷണം നല്കല്
ഏതൊരു രക്ഷിതാവിനെയും ഭയപ്പെടുത്തുന്ന ഒന്നാണ് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഏറ്റവും ക്ഷമയും സഹിഷ്ണുതയും ആവശ്യപ്പെടുന്ന കാര്യമം. കഥകള്‍ പറഞ്ഞും, പിന്നാലെ ഓടിയും ഇത് നിറവേറ്റണം.

3)സഹിഷ്ണുത
ആദ്യമായി അച്ഛനായ ഒരാള്‍ ഗൗരവത്തോടെ പാലിക്കേണ്ടത് സഹിഷ്ണുതയാണ്. ഒരു നല്ല അച്ഛനാകുവാന്‍ ക്ഷമയും സഹിഷ്ണുതയും അത്യന്താപേക്ഷിതമാണ്. നിഷ്കളങ്കനായ കുഞ്ഞിന് മുമ്പില്‍ ഒരിക്കലും നിങ്ങളുടെ അസ്വസ്ഥതകള്‍ പ്രകടമാക്കരുത്.

4)കളി
കുഞ്ഞിന് ഏത് കളിയാണ് ഇഷ്ടപ്പെടുകയെന്നതും ഏത് കളിപ്പാട്ടമാണ് ഇഷ്ടമാവുകയെന്നതും ഒന്നും നമുക്കറിയില്ല. കുഞ്ഞുങ്ങള്‍ക്കൊപ്പം കളിച്ചാല്‍ ആരോഗ്യകരമായ ഒരു ബന്ധം കുഞ്ഞുമായി വളര്ത്തിയെുടക്കുവാന് കഴിയും. നാല് വയസ്സുള്ള കുഞ്ഞിനൊപ്പം ഒളിച്ചു കളിക്കാം. കണ്ണുപൊത്തിക്കളിക്കാം.

5)സ്നേഹവും ശ്രദ്ധയും
ഒരു നല്ല അച്ഛനാകുവാന്‍ നല്ല വഴി കുഞ്ഞിനോട് ഒരു പാട് സ്നേഹവും കരുതലും കാണിക്കുയാണ്. കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ അരികത്തുണ്ടാവുക.

6)ഉപദേശിക്കുക, സംസാരിക്കുക
കുഞ്ഞുമായി മാനസികമായ ബന്ധം വളര്‍ത്തിയെടുക്കുവാനും നല്ല വ്യക്തിയായി വാര്‍ത്തെടുക്കുവാനും ഇടയ്ക്കിടെ സംസാരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം.

7)മാതൃകയാവുക
കുട്ടികള്‍ മാതാപിതാക്കളുടെ പ്രതിഫലനമാണ്. കുഞ്ഞിന് മുമ്പില്‍ ഒരു നല്ല മാതൃകയാകുവാന്‍ ശ്രദ്ധിക്കണം. വളരുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും അച്ഛനെപ്പോലെയാകുവാനാ
ണ് ഇഷ്ടപ്പെടുക. നല്ല വഴികളിലൂടെ നയിക്കുക

8)പിന്തുണ
ഒരു അച്ഛനെന്ന നിലയില്‍ മക്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഒപ്പം നില്ക്കു. നിങ്ങളുടെ ആഗ്രഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുയല്ല വേണ്ടത്. അവരെ കേട്ട് പിന്തുണയ്ക്കുക. ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ ബലവും ധൈര്യവും അച്ഛന്റെ പിന്തുണയാണ്. .



Click it and Unblock the Notifications