Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആരാരോ...ആരിരാരോ....
ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. ഭക്ഷണവും ഉറക്കവുമെല്ലാം ഇതില്‍ വളരെ പ്രധാനമാണ്.
കുഞ്ഞിനെ ഉറക്കുമ്പോഴും കുഞ്ഞുറക്കത്തിലുമെല്ലാം ശ്രദ്ധിയ്ക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്.
ചില കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ വായ തുറന്നു വച്ച് ഉറങ്ങുന്നതു കാണാം. ഇത് പലപ്പോഴും ശ്വാസതടസം നേരിടുന്നതു കൊണ്ടായിരിക്കും. ഇത് ആരോഗ്യത്തിനു നല്ലതല്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുന്നതു നല്ലതാണ്.

സ്ലീപ്പിംഗ് പാറ്റേണ്‍ ഡിസോര്‍ഡര്‍ എന്നൊരു അവസ്ഥയുണ്ട്. ഇത്തരം അവസ്ഥയുള്ള കുഞ്ഞുങ്ങള്‍ ഉറക്കത്തിലും ഒരു സ്ഥലത്തുതന്നെ കിടക്കില്ല. ഉറക്കത്തിലും ഇവര്‍ അസ്വസ്ഥത കാണിയ്ക്കും.
ചില കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ സംസാരിയ്ക്കുന്നതും ചിരിയ്ക്കുന്നതുമെല്ലാം പതിവാണ്.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ചോക്ലേറ്റ് പോലുള്ളവ കൊടുക്കരുത്. ഇതൊരു ചീത്ത ശീലമാണ്.
ഉറങ്ങാന്‍ നേരം കുഞ്ഞുങ്ങള്‍ക്ക് പാട്ടു പാടിയ്ക്കൊടുക്കുന്നതും പാട്ടു വച്ചു കൊടുക്കുന്നതുമെല്ലാം നല്ല ശീലങ്ങളാണ്. എന്നാല്‍ മൊബൈല്‍ കുഞ്ഞുങ്ങളുടെ അടുത്തു സൂക്ഷിയക്കുന്നത് ഒഴിവാക്കുക തന്നെ വേണം.
പാല്‍ക്കുപ്പി ചപ്പിയുറങ്ങുന്ന ശീലം ചില കുഞ്ഞുങ്ങള്‍ക്കുണ്ട്. ഇത് കഴിവതും വേഗം മാറ്റേണ്ട ഒരു ശീലമാണ്.



Click it and Unblock the Notifications
