Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
കുഞ്ഞിനു നല്‍കേണ്ട വാക്സിനുകള്‍
ഒരു കുഞ്ഞിന് ആറു വയസിനുള്ളില്‍ നല്‍കേണ്ട വിവിധ വാക്സിനുകളുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഇത്തരം വാക്സിനേഷനുകള്‍ക്കും പ്രധാന സ്ഥാനമുണ്ട്. മാരകയായേക്കാവുന്ന പല അസുഖങ്ങളും തയാന്‍ ഇത്തരം വാക്സിനേഷനുകള്‍ സഹായിക്കും. ഇതുവഴി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യും.
ഇത്തരം വാക്സിനേഷനുകള്‍ നല്‍കേണ്ടത് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണെന്ന കാര്യവും ഓര്‍ത്തിരിയിക്കുക. കാരണം വാക്സിനുകള്‍ തെറ്റായ രീതിയില്‍ നല്‍കുന്നത് വിപരീതഫലവുമുണ്ടാക്കും.
കുട്ടികള്‍ക്കു നല്‍കേണ്ട പ്രധാനപ്പെട്ട വാക്സിനേഷനുകള്‍ ഏതെല്ലാ്മെന്നറിഞ്ഞിരിയ്ക്കൂ,

ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്
കുഞ്ഞിന് 18 മാസമാകുന്നതിനു മുന്‍പ് ഹെപ്പറ്റൈറ്റിസ്ബി
വാക്സിനേഷന് കൊടുക്കേണ്ടതാണ്. മഞ്ഞപ്പിത്തത്തില്‍ നിന്നും കുഞ്ഞിന് രക്ഷ നല്കാന് ഈ കുത്തിവയ്പ്പു സഹായിക്കും.

ഡിഫ്തീരിയ
കുഞ്ഞു ജനിച്ച് രണ്ടാം മാസം മുതല്‍ ആറു വയസു വരെയുള്ള കാലയളവില്‍ ഡിഫ്തീരിയക്കെതിരായ വാക്സിന് നല്‍കണം. അഞ്ചു ഡോസായാണ് ഇത് നല്‍കേണ്ടത്.

എച്ച്ഐബി
കുഞ്ഞിന് ഇന്‍ഫഌവന്‍സ വരാതിരിയ്ക്കുവാന്‍ എച്ച്ഐബി വാക്സിനേഷന് നല്‍കണം. ഇത് 2 മാസം മുതല്‍ 15 മാസം വരെയുള്ള കാലഘട്ടത്തില്‍ പല ഡോസുകളായാണ് നല്‍കുക.

ഐപിവി വാക്സിനേഷന്
ഐപിവി വാക്സിനേഷന് രണ്ടാം മാസം മുതല്‍ ആറു വയസു വരെ നാലു ഡോസുകളാണ് നല്‍കേണ്ടത്. ഇത് പോൡയാ തടയാന്‍ സഹായിക്കും.

ആര്‍വി വാക്സിനേഷന്
ആര്‍വി വാക്സിനേഷന് അഥവാ റൊട്ടേറിയ വാക്സിനേഷന് കുഞ്ഞിന് രണ്ടു മാസം മുതല്‍ ആറു മാസം വരെയുള്ള കാലഘട്ടത്തില്‍ മൂന്നു ഡോസുകളായാണ് നല്‍കേണ്ടത്. ഇത് ഛര്‍ദി വയറിളക്കം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്കുന്നു.

ഫഌ വാക്സിനേഷന്
ഫഌവില് നിന്നും രക്ഷ നേടാന്‍ ഫഌ വാക്സിനേഷന് നല്‍കാം. ഇത് ആറു വയസുവരെയുള്ള കാലഘട്ടത്തില്‍ നല്‍കുക.

എംഎംആര്‍ വാക്സിനേഷന്
അഞ്ചാ പനി, മുണ്ടിനീര് പോലുളള രോഗങ്ങളില്‍ നിന്നും കുഞ്ഞിന് എംഎംആര്‍ വാക്സിനേഷന് രക്ഷ നല്‍കും. ഇതിന്റെ ആദ്യഡോസ് 15 മാസത്തിലും രണ്ടാംഡോസ് ആറു വയസിനു മുന്‍പും നല്‍കണം.

വാരിസെല്ല വാക്സിനേഷന്
ചിക്കന്‍ പോക്സില്‍ നിന്നും രക്ഷ നേടാന്‍ കുഞ്ഞിന് വാരിസെല്ല വാക്സിനേഷന് നല്‍കാം.

എച്ച്ഇപി എ വാക്സിന്
15 മുതല്‍ 24 മാസം വരെയുള്ള പ്രായത്തില്‍ കുഞ്ഞിന് എച്ച്ഇപി എ വാക്സിന് നല്‍കാം. ഇത് ഇന്‍ഫഌവന്‍സ, മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കും.

പിസിവി വാക്സിനേഷന്
ന്യൂമോണിയയില്‍ നിന്നും കുഞ്ഞിന് രക്ഷ നല്കുന്ന ഒന്നാണ് പിസിവി വാക്സിനേഷന്. ഇത് രണ്ടാം മാസമാണ് ആദ്യ ഡോസ് നല്‍കേണ്ടത്. 15ാം മാസം വരെയുള്ള കാലഘട്ടത്തില്‍ കൊടുത്തു തീര്‍ക്കാം.



Click it and Unblock the Notifications
