Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുഞ്ഞുങ്ങളെക്കുറിച്ച് കൂടുതലറിയൂ
നിങ്ങള്‍ ഗര്‍ഭിണിയാണോ? നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നുമറിയില്ലേ? പേടിക്കേണ്ട ആദ്യമായി ഗര്‍ഭം ധരിക്കുന്നവര്‍ക്കെല്ലാം ഉള്ള അങ്കലാപ്പാണിത്. ബീ കൂള്‍......നമുക്കെല്ലാമറിയാം ഒരു കുഞ്ഞിനെ കൈകാര്യം ചെയ്യാന്‍ ഇത്തിരി പാട് തന്നെയാണെന്ന്. കുഞ്ഞുങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്ശ്രമിക്കുക തന്നെയാണ് ഇതിനെ മറികടക്കാനുള്ള ഒരേയൊരു വഴി. കുഞ്ഞിനെ നിങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞാല്‍ ഉറക്കമില്ലാത്ത രാത്രികളും നിര്‍ത്താതെയുള്ള കരച്ചിലും മറന്ന് നിങ്ങള്‍ കുഞ്ഞിനെ ജീവനെപ്പോലെ സ്നേഹിച്ചു തുടങ്ങും.കാരണം അത് നിങ്ങളുടെ കുഞ്ഞല്ലേ.
കുഞ്ഞുങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക . ഓരോ കുഞ്ഞും വത്യസ്തരാണ്. ഒരാളുടെ അടുത്ത് നടക്കുന്നത് മറ്റൊരാളുടെ അടുത്ത് നടന്നുകൊള്ളണമെന്നില്ല. അതുകൊണ്ട് ഇന്റര്‍നെറ്റിലും പുസ്തകങ്ങളിലും കിട്ടുന്ന ഉപദേശങ്ങള്‍ പല കുസൃതികളുടെ അടുത്തും ചെലവാകണമെന്നില്ല. എന്നാലും ഗര്‍ഭകാലത്ത് തന്നെ കുഞ്ഞുങ്ങളെ പഠിച്ചുതുടങ്ങണം.

ലൈബ്രറികളിലും ബുക്ക് ഷോപ്പുകളിലും ഇന്ന് ഒരുപാട് ബേബി ബുക്കുകള്‍ ലഭിക്കും. അതില്‍ പലതും വായിച്ചു മനസ്സിലാക്കാം. ഒരു കുഞ്ഞിനെ എങ്ങനെ ഉറക്കാം,എങ്ങനെ കരച്ചില് മാറ്റാം,പാല്‍ക്കുപ്പി എങ്ങനെ തയ്യാരാക്കാം എന്നാങ്ങനെ നിങ്ങളുടെ പല സംശയങ്ങള്‍ക്കുമുള്ള ഉത്തരം അതിലുണ്ടാകും.പുതുതായി ഇറങ്ങിയ പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതാകും നല്ലത്.
അടുത്തുള്ള സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന ചൈല്‍ഡ് ഡവലപ്പ്മെന്റ് ക്ളാസുകള്ളില് പങ്കെടുക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കാവശ്യമായത് കൃത്യസമയത്ത് നല്‍കാനും ഇത് നിങ്ങളെ സഹായിക്കും.
അമ്മമാരായ സുഹൃത്തുക്കളോടും സംശയങ്ങള്‍ പങ്കിടാം. അവരുടെ അനുഭവങ്ങളും ഉപദേശങ്ങളും കേള്‍ക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടും. നിങ്ങളുടെ അച്ഛനമ്മമാരോടും സംശയങ്ങളുന്നയിക്കാം. നിങ്ങളെ എങ്ങനെയാണ് വളര്‍ത്തി വലുതാക്കിതെന്ന് അവരും പറഞ്ഞുതരും.
സ്വന്തം അനുഭവത്തില്‍ നിന്നും പഠിക്കുന്നതാണ് മറ്റെന്തിനേക്കാളും ഫലം ചെയ്യുക.കുഞ്ഞ് നിര്‍ത്താതെ കരഞ്ഞാല്‍ ടെന്‍ഷനടിക്കേണ്ട. അത് നിങ്ങള്‍ക്ക് അസുഖം ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ.കുഞ്ഞിന്റെ കാര്യത്തില്‍ വരുന്ന ഒരോ തെറ്റുകളും നിങ്ങള്‍ക്ക് ഒരു പുതിയ പാഠമാകും. അനുഭവങ്ങളിലൂടെ നിങ്ങള്‍ക്ക് കുഞ്ഞിന്റെ ഒരോ കരച്ചിലിന്റെയും അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയും.അതോടെ നിങ്ങളുടെ പിരിമുറുക്കം പറപറക്കും. എല്ലാ അമ്മമാര്‍ക്കും ഇത് എളുപ്പം സാധിക്കും.നിങ്ങള്‍ക്കല്ലാതെ ആര്‍ക്കാണ് നിങ്ങളുടെ കുഞ്ഞിനെ നന്നായി മനസ്സിലാക്കാന്‍ കഴിയുക.



Click it and Unblock the Notifications
