Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
കുട്ടികളിൽ എക്സിമ ഉണ്ടാകുന്നത് കുട്ടികളെക്കാൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് അവരുടെ മാതാപിതാക്കളിലാണ്. രാപകൽ വ്യത്യാസമില്ലാതെ കുട്ടികൾ ചൊറിച്ചിലും മറ്റും സഹിക്കേണ്ടി വരുന്നത് ആരിലും വേദനയുണ്ടാക്കാതിരിക്കില്ല.
നിങ്ങളുടെ കുഞ്ഞിന്‍റെ എക്സിമയ്ക്ക് ആശ്വാസം നൽകുന്ന ചില കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
എക്സിമയുടെ കാര്യത്തിൽ എല്ലാ ഡോക്ടർമാരും ഒരുപോലെ നിർദ്ദേശിക്കുന്ന ഒന്നാണ് കുളി. വരണ്ട ചർമ്മത്തിന് ഈർപ്പം നൽകാനും ത്വക്കിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന ബാക്റ്റീരിയകളെ പുറം തള്ളാനും കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് സഹായിക്കും.

കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
സോപ്പുകൾ ഉപയോഗിക്കുമ്പോൾ വീര്യം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കുക അല്ലെങ്കിൽ സോപ്പിന് പകരം ചെറുപയർ പൊടിയോ മറ്റോ ഉപയോഗിച്ച് ശരീരം വൃത്തിയാക്കുക.

കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
കുട്ടിയെ കുളിപ്പിച്ചതിന് ശേഷം ശരീരത്തിൽ ക്രീമുകളോ എണ്ണയോ പുരട്ടുക. എണ്ണമയമുള്ള ചർമ്മം എക്സിമയെ പ്രതിരോധിക്കാൻ സഹായകമാണ്. കുട്ടിയുടെ ചൊറിച്ചിലിന് ഡോക്ടർ നൽകുന്ന ക്രീം പുരട്ടിയത്തിന് ശേഷം മാത്രം മോയിസ്ചറൈസിംഗ് ക്രീമുകള്‍ പുരട്ടുക.

കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
കുട്ടികളുടെ ചർമ്മം വളരെ മൃദുലമാണ്. വിപണിയിലുള്ള പല ക്രീമുകളും കുട്ടികളുടെ ചർമ്മത്തിൽ റിയാക്ഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് രൂക്ഷമായ മണമുള്ളവ. അതുകൊണ്ട് അത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നതിന് മുൻപായി ഡോക്ടറുടെ അനുവാദം തേടുക.

കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
ആറ് മാസത്തിലധികം പ്രായമുള്ള കുട്ടികളിൽ ബ്ലീച്ച് ബാത്ത് വലിയ ഗുണം ചെയ്യും. എക്സിമ കൂടാൻ കാരണമാകുന്ന സ്ട്രാഫ് ബാക്ടീരിയയെ നശിപ്പിക്കാൻ ബ്ലീച്ച് സഹായിക്കും. എന്നാൽ ബ്ലീച്ച് ബാത്ത് ചെയ്യുന്നതിന് മുൻപായി ഡോക്ടറുടെ നിർദ്ദേശം തേടാൻ മറക്കരുത്.

കുഞ്ഞുങ്ങളിലെ എക്‌സിമ, പരിഹാരങ്ങള്‍
തീരെ ചെറിയ കുട്ടികളിൽ കയ്യുറകൾ ഇട്ടുകൊടുത്ത് ത്വക്കിൽ ചൊറിയുന്നത് ഒഴിവാക്കാം. എന്നാൽ കുറച്ചുകൂടി മുതിർന്ന കുട്ടികളിൽ ഇത് സാധിക്കില്ല. അതിനാൽ അവരുടെ നഖം എപ്പോഴും വെട്ടി വൃത്തിയാക്കുക. കുട്ടിക്ക് അസാധാരണമായ ചൊറിച്ചിൽ അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കാണിച്ച് ചൊറിച്ചിൽ തടയാനുള്ള മരുന്നുകൾ ഉപയോഗിക്കുക.



Click it and Unblock the Notifications
