Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ചില കുഞ്ഞു മസാജ് കാര്യങ്ങള്‍
കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അച്ഛമനമ്മാര് ആകാവുന്നത്ര കരുതലുകളെല്ലാം എടുക്കും. ഭക്ഷണകാര്യത്തിനും ഉറക്കുന്ന കാര്യത്തിലും കുളിപ്പിക്കുന്ന കാര്യത്തിലുമെല്ലാം ഇത് ബാധകമാണ്.
കുഞ്ഞിനെ കുളിപ്പിയ്ക്കുന്നതിനു മുന്‍പ് എണ്ണ പുരട്ടി നല്ലപോലെ മസാജ് ചെയ്യുകയെന്ന പതിവ് മുതുമുത്തശ്ശിമാരുടെ കാലം മുതലുള്ളതാണ്. ഇതു കൊണ്ടുള്ള ഗുണങ്ങളും പലതാണ്. കുഞ്ഞിന് നല്ല ഉറക്കം ലഭിക്കാനും ചര്‍മം നല്ലതാവാനും ശരീരവേദന ഇല്ലാതാക്കാനുമെല്ലാം ഇത് സഹായിക്കും.

കുഞ്ഞിനെ മസാജ് ചെയ്യാന്‍ നല്ല എണ്ണയേതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. മിക്കവാറും പേര് ബേബി ഓയിലാണ് ഉപയോഗിക്കുകയെങ്കിലും ഇതിനു പുറമെ ഉപയോഗിക്കാവുന്ന എണ്ണകളും ധാരാളമുണ്ട്.
വെജിറ്റബില്‍ ഓയില്‍ കുഞ്ഞിന്റെ മസാജിനു പറ്റിയ ഒരു എണ്ണയാണ്. ഇത് ചര്‍മം പെട്ടെന്നു വലിച്ചെടുക്കും. പെട്ടെന്നു തന്നെ ദഹിയ്ക്കുമെന്നതിനാല് കുഞ്ഞ് എണ്ണ പുരണ്ട വിരല്‍ കടിച്ചാലും പ്രശ്നമില്ല.
വെളിച്ചെണ്ണയും കുഞ്ഞിനെ മസാജ് ചെയ്യുവാന്‍ പറ്റിയ എണ്ണ തന്നെയാണ്. ഇത് നല്ല ചര്‍മത്തിനും മുടിയ്ക്കും മാത്രമല്ല, എല്ലുകള്‍ക്കും നല്ലതാണ്. വെളിച്ചെണ്ണ അല്പം ചൂടാക്കി കുഞ്ഞിനെ മസാജ് ചെയ്യുന്നതു നല്ലതാണ്.
കുഞ്ഞിനെ മസാജ് ചെയ്യാന്‍ കടുകെണ്ണയും നല്ലതാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളില്‍ കുഞ്ഞിന് ചൂടു പകരാന്‍ ഇത് സഹായിക്കും. ചര്‍മം മൃദുവാകാനും എല്ലുകള്‍ ബലമുള്ളതാകാനും കൂടി കടുകെണ്ണ കൊണ്ടുള്ള മസാജ് നല്ലതാണ്. കുഞ്ഞിന് ശരീരവേദന മാറാനും വയറുവേദന മാറാനും കടുകെണ്ണ കൊണ്ടുള്ള മസാജ് നല്ലതാണ്.
ഒലീവ് ഓയിലും കുഞ്ഞിനെ മസാജ് ചെയ്യാന്‍ നല്ലതാണ്. ഇത് ചര്‍മം വരണ്ടതാകുന്നതില്‍ നിന്നും തടയുന്നു. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ തടയുന്നതിനും ഒലീവ് ഓയില്‍ നല്ലതാണ്.
ഇത്തരം എണ്ണകള്‍ സാധാരണ ഗതിയില്‍ കുഞ്ഞിന്റെ ചര്‍മത്തിന് പ്രശ്നങ്ങളൊന്നും വരുത്തുന്നില്ല. എന്നാല്‍ ഇവ ഉപയോഗിച്ചാല്‍ ഏതെങ്കിലും വിധത്തിലുള്ള ചര്‍മപ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഇവ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം തുടര്‍ന്ന് ഉപയോഗിക്കുക.



Click it and Unblock the Notifications
