Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞുകരച്ചില്‍ എന്തിന്?
ആദ്യമായി മാതാപിതാക്കളാകുന്നവര്‍ക്ക് കുഞ്ഞൊന്നു കരഞ്ഞാല്‍ ആകെ പരിഭ്രമമായിരിക്കും. എന്തിനാണ് കുഞ്ഞു കരയുന്നതെന്നായിരിക്കും ഇവരുടെ സംശയവും. ഈ സംശയത്തിന്റെ പുറത്ത് തങ്ങളെക്കൊണ്ടാവുന്നതെല്ലാം ഇവര്‍ ചെയ്യും. എങ്കിലും കുഞ്ഞ് കരച്ചില് നിര്‍ത്തിയെന്നു വരില്ല.
കുഞ്ഞ് കരയുന്നതിന് പല കാരണങ്ങളുമുണ്ടാകാം. സംസാരിക്കാത്ത കുഞ്ഞിന് തന്റെ ആശയവിനിമയത്തിനുള്ള ഏക വഴിയാണ് ഈ കരച്ചിലെന്നു തിരിച്ചറിയുക.

വിശക്കുമ്പോഴും കുഞ്ഞുങ്ങള്‍ കരയും. തങ്ങള്‍ക്കു വിശക്കുന്നെന്ന് അറിയിക്കാനുള്ള ഒരു വഴിയാണ് ഈ കരച്ചില്. വിശക്കുന്നതാണ് പ്രശ്നമെങ്കില്‍ കുഞ്ഞുങ്ങള്‍ വിശപ്പു മാറുന്നതോടെ കരച്ചില് നിര്‍ത്തുകയും ചെയ്യും.
കുഞ്ഞിന് അസുഖം വരുമ്പോഴും കുഞ്ഞുങ്ങള്‍ കരയും. മുലയൂട്ടിയിട്ടും ഭക്ഷണം നല്‍കിയിട്ടും കുഞ്ഞുങ്ങള്‍ കരച്ചില് നിര്‍ത്തിയില്ലെങ്കില്‍ ശാരീരിക അസ്വാസ്ഥ്യവും കാരണമാകാം. ചെവിവേദന, വയറുവേദന തുടങ്ങിയ അസ്വസ്ഥതതകള്‍ കുഞ്ഞുങ്ങള്‍ക്ക് പതിവാണ്.
ഡയപ്പര്‍ നനഞ്ഞാലും ചില കുഞ്ഞുങ്ങള്‍ കരയും. നനവ് കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.
പാല് കുടിച്ചു കഴിഞ്ഞാലും ചില കുഞ്ഞുങ്ങള്‍ കരയും. പാല് കുഞ്ഞുങ്ങള്‍ക്ക് ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. പാല് കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ പുറത്തു തട്ടി ഗ്യാസ് കളയേണ്ടത് അത്യാവശ്യമാണ്.
ചിലപ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാനും കുഞ്ഞുങ്ങള്‍ കരയും. ഇത് കുഞ്ഞിനെ എടുത്താലോ ഓമനിച്ചാലോ മാറുകയും ചെയ്യും.
കുഞ്ഞാണെങ്കിലും കുറേ സമയം ഒരിടത്തു തന്നെ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം കുഞ്ഞിനേയും ബോറടിപ്പിക്കും. ഇതിന് കുഞ്ഞിനെ കളിപ്പിക്കുന്നതോ എടുത്തു കൊണ്ട് അല്പം നടക്കുന്നതോ ഒക്കെയായാരി്ക്കും പരിഹാരം.



Click it and Unblock the Notifications
