Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍...
അമ്മയാവുക എന്നത് അനുഗ്രഹീതവും ആന്ദകരവുമായ അവസ്ഥയാണ്. എന്നാല്‍, കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു തുടങ്ങുന്നതോടെ ആനന്ദം അസ്വസ്ഥതയ്ക്ക് വഴിമാറി തുടങ്ങും. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് നിങ്ങളെ പലപ്പോഴും വിഷമിപ്പിച്ചേക്കാം. ഇതോടെ കുഞ്ഞിനെന്തു പറ്റിയെന്ന ആശങ്ക നിങ്ങളിലുണ്ടാവും. ആശങ്കപ്പെടുന്നതിന് പകരം ഇത്തരം സന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ് വേണ്ടത്. കുഞ്ഞിന് നിങ്ങളുമായുള്ള ആശയ വിനിമയത്തിന് ഉള്ള മാര്‍ഗമാണ് കരച്ചില്.കുഞ്ഞുങ്ങള്‍ക്ക് തനിയെ ഒന്നും ചെയ്യാന്‍ കഴിയില്ലലോ.അതിനാല്‍ അവര്‍ പലതും നിങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നത് കരച്ചിലിലൂടെ ആയിരിക്കും. വിശപ്പ്്്, വേദന, ചൂട്, പേടി, ദാഹം,ദഹനക്കേട് തുടങ്ങി അവര്‍ക്കനുഭവപ്പെടുന്ന വിവിധ കാര്യങ്ങള്‍ക്ക് നിങ്ങളുടെ പ്രതികരണം തേടുന്നത് കരച്ചിലിലൂടെ ആയിരിക്കും. കുഞ്ഞ് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ചില സമയത്ത് വളരെ പ്രയാസമായിരിക്കും. തുടക്കത്തില്‍ കുഞ്ഞുകളുടെ ഈ ആശയവിനിമയ രീതി മനസ്സിലാക്കുക ഏറെ ശ്രമകരമാണ്.
കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കരച്ചില് നിര്‍ത്താനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്. കുഞ്ഞ് കരയുന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരുടെ ശ്രദ്ധ തിരിച്ച് കരച്ചില് കുറയ്ക്കാം.
കുഞ്ഞിന്റെ കരച്ചില് നിര്‍ത്താനുള്ല ചില മാര്‍ഗ്ഗങ്ങള്‍

പാട്ട്
ലളിതവും താളമുള്ളതുമായ സംഗീതത്തിലൂടെ കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ കഴിയും. കരയുന്ന കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ പാട്ടിലൂടെ കഴിയും.

ചാഞ്ചാട്ടം
തൊട്ടിലില്‍ കിടത്തി ആടിച്ചാല്‍ ക്രമേണ കുഞ്ഞുങ്ങളുടെ കരച്ചില് കുറഞ്ഞ് വരും . കുഞ്ഞുങ്ങളെ മടിയിലും കാല് മുട്ടിലും മറ്റും കിടത്തി ചാഞ്ചാടിച്ചാല് അവരുടെ കരച്ചില് നിര്‍ത്താന്‍ കഴിയും.

സ്ട്രോളര്‍
കുഞ്ഞുങ്ങള്‍ കരച്ചില് നിര്‍ത്തുന്നില്ല എങ്കില്‍ സ്ട്രോളറിലും മറ്റും ഇരുത്തി മുറിയില്‍ പതുക്കെ വലിച്ചു കൊണ്ട് നടക്കുക. സ്ട്രോളര്‍ മുമ്പോട്ടും പിന്നോട്ടും വലിക്കുകയും മറ്റും ചെയ്ത് കരച്ചിലില്‍ നിന്നും കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയും.

ഡ്രൈവിങ്
കാറിലിരുത്തി കുറച്ച് ദൂരം ഡ്രൈവ് ചെയ്ത് പോകുന്നത് കുഞ്ഞിനെ കരച്ചിലില്‍ നിന്നും മാറ്റാന്‍ സഹായിക്കും. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ ശ്രദ്ധ മാറ്റാന്‍ സഹായിക്കും.

ചൂടുവെള്ളത്തില്‍ കുളി
ചൂടുവെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം കിട്ടും. വെള്ളം വീഴുന്നതിന്റെ ശബ്ദവം മറ്റും കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ സഹായിക്കും.

ശ്ശ്ശ് ശബ്ദം
കുഞ്ഞുങ്ങള്‍ കരയുന്നത് കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല. കുഞ്ഞിന്റെ ചെവിയില്‍ നിന്നും രണ്ടിഞ്ച് മാറി വായ കൊണ്ട് ശ്ശ്ശ് ശബ്ദം കേള്‍പ്പിക്കുക. കുഞ്ഞിന്റെ കരച്ചിലിനേക്കാള്‍ ഉച്ചത്തിലായിരിക്കണം ശബ്ദം. കരച്ചില് നിന്നും ശ്രദ്ധ തിരിച്ച് കുഞ്ഞ് പുതിയ ശ്രബ്ദം ശ്രദ്ധിക്കും.



Click it and Unblock the Notifications
