Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
കുട്ടികള്‍ക്കായി ചില സൂപ്പര്‍ ഫുഡുകള്‍
ആരോഗ്യപ്രദമായ ഭക്ഷണം തയ്യാറാക്കുന്നതിന് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ ജോലിത്തിരക്കുള്ള മാതാപിതാക്കളെ സംബന്ധിച്ച് ഇത്തരം ഭക്ഷണങ്ങള്‍ തയ്യാറാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും അവര്‍ കുട്ടികള്‍ക്ക് എളുപ്പത്തിന് വേണ്ടി മക്രോണി, പിസ്സ, ചീസ് പോലുള്ള ഭക്ഷണ സാധനങ്ങളാവും നല്‍കുക. തിരക്കുകളേക്കുറിച്ചോര്ത്ത് വിഷമിക്കാതെ വര്‍ണ്ണാഭവും, രുചികരവും, പോഷക സമൃദ്ധവുമായ മുട്ട, പരിപ്പ് വര്‍ഗ്ഗങ്ങള്‍ പോലുള്ള ആഹാര സാധനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാം.
കുട്ടികള്‍ക്ക് തലച്ചോറിന്റെയും, ശരീരത്തിന്റെയും വളര്‍ച്ചക്ക് സഹായകമാകുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ നല്കാന് ശ്രദ്ധിക്കണം. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, മിനറല്‍സ്, ഫൈബര്‍, കൊഴുപ്പ്, പ്രോട്ടീനുകള്‍ തുടങ്ങിയവ അടങ്ങിയതാകണം കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണങ്ങള്‍.. ഇവയൊക്കെ ആവശ്യത്തിന് അടങ്ങിയ ചില സൂപ്പര്‍ ഫുഡുകളിതാ.

മുട്ട
മുട്ടയില്‍ ന്യൂട്രിയന്റ്സിനൊപ്പം സ്വഭാവികമായ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. രാവിലത്തെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിരുന്നാല്‍ അത് കുട്ടികളെ ഏറെ നേരം ഊര്ജ്ജസ്വലരാക്കിയിരിത്തും എന്നതിനാല്‍ മുട്ട കുട്ടികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ്.

ഓട്സ്
കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നേടാന്‍ സഹായിക്കുന്നതാണ്
ഓട്സ്. ഫൈബറിനാല്‍ സമ്പുഷ്ടമായ ഓട്സ് പതിയെ ദഹിക്കുന്നതാണ്. അതിനാല്‍ തന്നെ ഏറെ നേരം എനര്‍ജി നല്കാന് ഇത് സഹായിക്കും.

പഴവര്‍ഗ്ഗങ്ങള്‍
അവശ്യ വിറ്റാമിനുകളും, മിനറലുകളും പ്രദാനം ചെയ്യുന്ന ഏത് പഴവര്‍ഗ്ഗങ്ങളും കുട്ടികള്‍ക്ക് അനുയോജ്യമാണ്. ന്യൂട്രിഷന്‍ മികച്ച രീതിയില്‍ ലഭിക്കാന്‍ സേട്രോബറി, തണ്ണിമത്തന്, കിവി, ഓറഞ്ച് തുടങ്ങി വിവിധ തരം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.

നട്സ്
ആരോഗ്യപ്രദമായ കൊഴുപ്പ് അടങ്ങിയതാണ്
നട്സ്. ശാരീരിക വളര്‍ച്ചയും, പുരോഗതിയും ലഭിക്കാന്‍ കുട്ടികള്‍ക്ക് ഇവ ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും നട്സ് സഹായിക്കും. നല്ലകൊഴുപ്പ് ഇവ വഴി ലഭിക്കുന്നതിനാല്‍ രാവിലെ
നട്സ് കഴിച്ചാല്‍ കുട്ടികള്‍ ഏറെ സമയം ഊര്‍ജ്ജസ്വലരായിരിക്കും.

പാല്
ശരീരത്തിനും, തലച്ചോറിനും ഗുണം ചെയ്യുന്നതാണ് പാലിലടങ്ങിയ പ്രോട്ടീനും, കാല്‍സ്യവും. പ്രോട്ടീന്‍ മസ്തിഷ്കത്തിന് ഗുണം ചെയ്യുമ്പോള്‍., പാലിലടങ്ങിയ കാല്‍സ്യം പല്ലിനും എല്ലിനും കരുത്ത് പകരും.

ചീര
ഇരുമ്പ്, കാല്‍സ്യം, ഫോളിക് ആസിഡ്, വിറ്റാമിന്‍, എ, സി, എന്നിവ സമൃദ്ധമായി അടങ്ങിയതാണ് ചീര. തലച്ചോറിനും, അസ്ഥികള്‍ക്കും ആരോഗ്യം പകരാന്‍ ചീരക്ക് മികച്ച കഴിവുണ്ട്.

തൈര്
കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മികച്ച തോതിലടങ്ങിയ തൈര് പല്ലിനും, എല്ലിനും കരുത്ത് പകരാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കുന്നതിനൊപ്പം കുടലിലെ ചീത്ത ബാക്ടീരിയയെ തുരത്താനും തൈരിന് കഴിവുണ്ട്.. കൊഴുപ്പ് കുറഞ്ഞ തൈര് വാങ്ങി അതില്‍ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുക.

ധാന്യങ്ങള്‍
ബ്രെഡിലും, ധാന്യപ്പൊടികളിലും ധാന്യങ്ങള്‍ മുഴുവനുമായി ഉപയോഗിക്കുന്നു. ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്, ബി വിറ്റാമിന്‍, വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ധാന്യങ്ങള്‍ പൂര്‍ണ്ണമായും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുക. ഇത് ഹൃദയാരോഗ്യത്തിനും സഹായിക്കും.

വാല്‍നട്ട്
മികച്ച പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ്
വാള്‍നട്ട്. ഇവ കുട്ടികളുടെ ലഞ്ചില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും, രോഗങ്ങളെ തടയുകയും, മാനസിക സമ്മര്‍ദ്ധത്തെ ചെറുക്കുകയും ചെയ്യുന്നു. ബേക്ക് ചെയ്ത ആഹാരസാധനങ്ങളിലും, സാലഡുകളിലും വാല്‍നട്ട് ചേര്‍ക്കുക.

ക്യാബേജ്
ദഹനത്തെ ത്വരിതപ്പെടുത്തുകയും, രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ളതുമാണ് കാബേജ്. ഇതില്‍ പൈറ്റോ ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ ചവച്ച് തിന്നാന്‍ ഇഷ്ടപ്പെടുന്ന ഇവ വിവിധ ആഹാരസാധനങ്ങളില്‍ ചേര്‍ത്ത് നല്‍കാവുന്നതാണ്.



Click it and Unblock the Notifications