Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
കുഞ്ഞിന്റെ സുരക്ഷയ്ക്ക് വഴിയൊരുക്കൂ
മുട്ടിലിഴയുന്ന കാലം മുതലേ അപരിചിതമായ ലോകത്തെ അറിയാനുള്ള വെമ്പലിലായിരിക്കും ഓരോ പിഞ്ചുകുഞ്ഞും. ഇഴഞ്ഞും പിച്ചവെച്ചും പിന്നെ ഓടി നടന്നും വീടിന്‍െറ മുക്ക് മൂലകളില്‍ ചെന്നത്തെുന്ന കുഞ്ഞിനൊപ്പം ഓടിയത്തൊന്‍ പലപ്പോഴും രക്ഷിതാക്കള്‍ക്ക് കഴിയാറില്ല. ഇങ്ങനെ ഒരു നിമിഷം കണ്ണൊന്ന് തെറ്റുന്നത് കുഞ്ഞിന് സാരമായ അപകടം സംഭവിക്കാന്‍ വഴിയൊരുക്കിയേക്കാം.
പിച്ചവെക്കുന്ന കുട്ടികളുടെ പ്രധാന കലാപരിപാടികളില്‍ ഒന്നാണ് മേശവലിപ്പുകളും കപ്ബോര്‍ഡുകളും തുറന്ന് അതില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കളിക്കുകയും വായില്‍ വെക്കുയുമൊക്കെ ചെയ്യുക. മിക്ക വീടുകളിലും കത്തിപോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കളും,മരുന്നുകളും മറ്റും ഇത്തരം വലിപ്പുകളില്‍ ആയിരിക്കും സൂക്ഷിക്കുക. കുഞ്ഞിന് എത്താന്‍ കഴിയുന്ന ഉയരത്തിലുള്ള മേശകളും വലിപ്പുകളും സുരക്ഷാ പൂട്ടോ കൊളുത്തോ ഉപയോഗിച്ച് പൂട്ടിയിടുകയാണ് ഇതിന് പരിഹാരം.

വൈദ്യുതി സോക്കറ്റുകളാണ് മറ്റൊരു വില്ലന്‍. കൈകളുടെ പ്രവര്‍ത്തനം കുഞ്ഞ് തിരിച്ചറിയുന്ന കാലം മുതല്‍ കുഞ്ഞിന് കൈ എത്തുന്ന ഉയരത്തിലുള്ള ഉപയോഗിക്കാത്ത സോക്കറ്റുകള്‍ പ്ളാസ്റ്റിക് കവചം ഉപയോഗിച്ച് അടച്ചുവെക്കണം. അല്ലാത്ത പക്ഷം കുഞ്ഞ് ഇവയില്‍ കൈയിട്ട് അപകടങ്ങള്‍ ഉണ്ടാകും.
ഉയരങ്ങളില്‍ നിന്ന് വീഴുന്നത് കുഞ്ഞിന്‍െറ ജീവഹാനിക്കോ അല്ളെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബുദ്ധിമുട്ടിനോ വൈകല്യത്തിനോ വഴിയൊരുക്കുന്നതാണ്. കോണിപ്പടികള്‍, രണ്ടാം നിലയിലെ ബാല്‍ക്കണി തുടങ്ങിയ സ്ഥലങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് കടക്കാന്‍ പറ്റാത്ത വിധത്തില്‍ വയര്‍മെഷ് കൊണ്ടോ, അലൂമിനിയം പൈപ്പുകള്‍ കൊണ്ടോ നിര്‍മിച്ച സുരക്ഷാ ഗേറ്റ് പിടിപ്പിക്കുകയാണ് ഇതിന് പ്രതിവിധി. വാതില്‍ പോലെ തുറക്കാവുന്ന ഇവ കുട്ടികളുടെ ദേഹത്തേക്ക് വീഴാത്ത രീതിയില്‍ ഭിത്തിയില്‍ സ്ക്രൂ ചെയ്താണ് പിടിപ്പിക്കേണ്ടത്. തള്ളി തുറക്കാവുന്ന ഗേറ്റുകള്‍ ആണെങ്കില്‍ തല ഗേറ്റിന് ഇടയില്‍ കുടുങ്ങാത്ത വിധത്തിലുള്ളതാണെന്ന് ഉറപ്പാക്കണം.
ബാത്ത്റൂം വാതിലുകള്‍ പതിവായി അടച്ചിടണം. കുട്ടികള്‍ക്ക് തുറക്കാന്‍ കഴിയുന്ന വാതിലുകളാണെങ്കില്‍ ബക്കറ്റുകള്‍ വെള്ളം നിറച്ച് വെക്കരുത്. ക്ളോസറ്റിന്െറ മേല്മൂടിക്ക് ഒരു കൊളുത്ത് പിടിപ്പിച്ച് എപ്പോഴും പൂട്ടിവെക്കുന്നതും നല്ലതായിരിക്കും. തെന്നിവീഴാത്ത തരം ചവിട്ടികള്‍ വിരിച്ചാല്‍ കുട്ടികള്‍ ബാത്ത്റൂമില്‍ വീഴുന്നത് ഒഴിവാക്കാനാകും. പൈപ്പുകളുടെയും മറ്റും കൂര്‍ത്ത അഗ്രങ്ങള്‍ മൂടിവെക്കുന്നതും നല്ലതാകും.
നടക്കാനാകുന്ന കുട്ടികള്‍ ടി.വി. സ്റ്റാന്റിലും ബുക്ക് ഷെല്‍ഫിലും മറ്റും വലിഞ്ഞുകയറുന്നത് വഴി അവ ദേഹത്തേക്ക് മറിയാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ഫര്‍ണിച്ചറുകള്‍ ഭിത്തിയുമായി വാള് സ്ട്രാപ്പ് ഉപയോഗിച്ചോ മൗണ്ടിംഗ് ബ്രാക്കറ്റ്സ് ഉപയോഗിച്ചോ ബന്ധിപ്പിച്ചാല്‍ അപകടം ഒഴിവാക്കാം. ഫര്‍ണിച്ചറുകളുടെ കൂര്‍ത്ത മുനകളോ അഗ്രങ്ങളോ ഉള്ള ഭാഗംകുഷ്യനുകള് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മൂടുകയും വേണം.
കര്ട്ടനുകളോടു ചേര്‍ന്ന അയഞ്ഞ ചരടുകളും അപകടസാധ്യതയുള്ളതാണ്. അയഞ്ഞ ചരടുകള്‍ മാറ്റുകയും അവ കുട്ടികളുടെ തല കുരുങ്ങാത്ത വിധത്തില്‍ ചുരുട്ടിവെക്കുകയോ വേണം. അഴികളില്ലാത്ത ജനല്‍ ആണെങ്കില്‍ അധികം തുറന്നിടാതിരിക്കുക. വിന്‍ഡോ ഗാര്‍ഡോ സേഫ്റ്റി നെറ്റോ അടിച്ചാലും നല്ലതായിരിക്കും.
ജനലിനോട് ചേര്‍ന്ന് ചവിട്ടികയറാന്‍ പാകത്തിന് ഫര്‍ണിച്ചറുകള്‍ ഇടുകയും ചെയ്യരുത്.
അടുക്കളയില്‍ കുഞ്ഞുങ്ങളെ നിലത്തോ വാക്കറിലോ ഇരുത്തിയ ശേഷം ജോലികള്‍ ചെയ്യുന്നവരാണ് മിക്ക വീട്ടമ്മമാരും. ശ്രദ്ധ തെറ്റാന്‍ സാധ്യതയുള്ളതിനാല്‍ കത്തിയടക്കം മൂര്‍ച്ചയുള്ള ആയുധങ്ങള്‍, തീപ്പെട്ടി, പ്ളാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവ കുട്ടികളുടെ കൈയത്തൊത്ത സ്ഥലങ്ങളിലോ ഭദ്രമായി പൂട്ടിയ കാബിനറ്റിലോ വെക്കണം.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാത്രങ്ങളുടെയും പാനിന്െറയും നീണ്ട പിടുത്തം പുറകുവശത്തേക്ക് തിരിച്ചുവെക്കണം. അല്ലാത്തപക്ഷം കുട്ടികള്‍ കൈയത്തെിച്ച് പാത്രം വലിച്ചിടാന്‍ സാധ്യതയുണ്ട്. പാകം ചെയ്ത ശേഷം ചൂടുള്ള സാധനങ്ങള്‍ കൈയത്തൊത്ത സ്ഥലത്തേക്ക് മാറ്റുകയും വേണം. പെട്ടന്നുള്ള തീ ആളലില്‍ പൊള്ളലേല്‍ക്കുന്നത് ഒഴിവാക്കാന്‍ സ്റ്റൗവിന് മുകളില്‍ വയര്മെഷോ അല്ളെങ്കില്‍ സമാന സാമഗ്രികളോ ഉപയോഗിച്ച് ബാരിയര്‍ പിടിപ്പിക്കുന്നത് നല്ലതായിരിക്കും.
ഊണുമേശയിലെ വിരി കുട്ടികള്‍ക്ക് കൈയത്തൊത്ത വിധത്തില്‍ ആയിരിക്കണം. അല്ളെങ്കില്‍ പിടിച്ച് വലിക്കാനും ചൂടു ഭക്ഷണ സാധനങ്ങള്‍ അടക്കം ദേഹത്ത് വീഴാനും സാധ്യതയുണ്ട്.
കിട്ടുന്നതെന്തും വായിലിടുന്നവരാണ് കൊച്ചുകുട്ടികളെന്നതിനാല് മരുന്നുകളും വിഷവസ്തുക്കളും മറ്റും അലക്ഷ്യമായി ഇടാതെ മുറുക്കിയടച്ച ടിന്നുകളില്‍ മാത്രം സൂക്ഷിക്കുക.
വീടിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്മോക് അലാറങ്ങള്‍ സ്ഥാപിക്കുന്നതും നല്ലതായിരിക്കും. 4000 രൂപ മുതല്‍ വിലയുള്ള സ്മോക് അലാറങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. ഇവയുടെ ബാറ്ററികള്‍ പതിവായി പരിശോധിക്കണം. മാസത്തിലൊരിക്കല്‍ ഇവ പ്രവര്‍ത്തിപ്പിക്കുകയും വേണം.
ലൈറ്ററുകളും തീപ്പെട്ടികളും കുട്ടികളുടെ കൈയത്തെുന്ന സ്ഥലത്ത് വെക്കരുത്. കത്തിച്ച മെഴുകുതിരികള്‍ കുട്ടികള്‍ തട്ടിമറിക്കാതിരിക്കാനും ശ്രദ്ധിക്കണം.ചുരുക്കി പറഞ്ഞാല്‍ നാം ഒരുക്കുന്ന സുരക്ഷയാണ് നമ്മുടെ കുഞ്ഞിന്‍െറ രക്ഷ.



Click it and Unblock the Notifications