Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
അമ്മയുടെ ഡിപ്രഷന് കുഞ്ഞിന്റെ ഉറക്കം കെടുത്തും

ചില കുഞ്ഞുങ്ങള്‍ക്കാവട്ടെ, ഉറക്കം കുറവായിരിക്കും. അല്പനേരം ഉറങ്ങി പെട്ടെന്നെഴുന്നേറ്റ് കരയുന്ന കുഞ്ഞുങ്ങളും ധാരാളം. കുഞ്ഞുങ്ങളുടെ ഉറക്കത്തിന് പ്രശ്നം സൃഷ്ടിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ അമ്മയുടെ ഡിപ്രഷനും കുഞ്ഞിന് ഉറക്കക്കുറവു സൃഷ്ടിക്കുന്നുണ്ടെന്നറിയാമോ.
ഡിപ്രഷന് ബാധിച്ച അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞ് രണ്ടാഴ്ച മുതല്‍ ആറു മാസം വരെയുള്ള സമയത്ത് ഉറങ്ങുന്നതിന് മറ്റു കുഞ്ഞുങ്ങളേക്കാള്‍ പ്രശ്നം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍. ഗര്‍ഭകാലത്തോ പ്രസവശേഷമോ സ്ത്രീകളില്‍ ഡിപ്രഷന് കണ്ടുവരാറുണ്ട്. ഇത് കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. അസ്വസ്ഥതകളുണ്ടാക്കുന്ന ഈ ഹോര്‍മോണ്‍ ഗര്‍ഭാവസ്ഥയിലും പാലിലൂടെയും കുഞ്ഞിലേക്കും കടക്കുന്നുണ്ട്. ഇതാണ് ഉറക്കക്കുറവിന് കാരണമാകുന്നത്.
ഹോര്‍മോണ്‍ പ്രശ്നമല്ലാതെ അസുഖങ്ങള്‍, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതു വരെയുള്ള ബുദ്ധിമുട്ടുകള്‍, ഇടയ്ക്കിടെ മൂത്ര,മല വിസര്‍ജനം നടക്കുന്നത്, പാരമ്പര്യം തുടങ്ങിയ പല കാരണങ്ങളാലും കുഞ്ഞോമനയുടെ ഉറക്കത്തിന് തടസമുണ്ടാകാം. അമ്മയുടെ ഡിപ്രഷനും ഒരു പരിധി വരെ കാരണമാകുന്നുവെന്നു മാത്രം.
ഉറക്കക്കുറവ് കുഞ്ഞുങ്ങളുടെ വളര്‍ച്ചക്ക് കാരണമാകുന്നതിനാല്‍ ഈ പ്രശ്നം അത്ര നിസാരമായി തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications
