Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
കുഞ്ഞ് സംസാരിക്കുന്നില്ലേ?
കുഞ്ഞു പിറന്നാല്‍ അച്ഛനുമമ്മയ്ക്കും ഓരോ ഘട്ടവും ഒരു കാത്തിരിപ്പാണ്. കുഞ്ഞ് കമ്ഴ്ന്നു തുടങ്ങുന്നത്, മുട്ടില്‍ നടക്കുന്നത്, നടന്നു തുടങ്ങുന്നത് എന്നിവയെല്ലാം ഈ കാത്തിരിപ്പില്‍ പെടുന്നു. മറ്റൊരു കാത്തിരിപ്പാണ് കുഞ്ഞ് അച്ഛാ, അമ്മേ എന്നെല്ലാം വിളിയ്ക്കുന്നത്.
പല കുഞ്ഞുങ്ങളിലും സംസാരിക്കുന്നതിന്റെ സമയം വ്യത്യസ്തമാണ്. ചില കുട്ടികള്‍ നേരത്തെ സംസാരിച്ചു തുടങ്ങും. ചില കുട്ടികള്‍ വൈകിയും.എന്നാല്‍ 2 വയസായിട്ടും കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ അല്പം ഗൗരവത്തോടെ തന്നെ ഇക്കാര്യമെടുക്കണം. അഞ്ചില്‍ ഒരു കുഞ്ഞിന് വീതം ഈ പ്രശ്നമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

സ്പീച്ച് തെറാപ്പി പോലുള്ള ധാരാളം മാര്‍ഗങ്ങള്‍ ഇതിന് പരിഹാരമായുണ്ട്. എന്നാല്‍ ഇതല്ലാതെ വീട്ടില്‍ തന്നെ കുഞ്ഞിന് സംസാരിക്കാന്‍ ആവശ്യമായ പരിശീലനം നല്കാന് സാധിക്കും.
ചിലപ്പോള്‍ കുഞ്ഞ് സംസാരിക്കാത്തത് ആശയങ്ങള്‍ വാക്കുകളായി പ്രകടിപ്പിക്കാന്‍ അറിയാത്തതു കാരണമാകും. ഇതിന് ഏറ്റവും നല്ല വഴി കുഞ്ഞുമായി കൂടുതല്‍ സംസാരിക്കുകയെന്നതാണ്. കുഞ്ഞിനോട് കഴിവതും എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുക.
കുഞ്ഞിനെ വാക്കുകള്‍ പറഞ്ഞു പഠിപ്പിക്കുക. വാക്കുകള്‍ പറഞ്ഞ് അത് ഏറ്റുപറയാന്‍ കുഞ്ഞിനെ ശീലിപ്പിക്കുക. മെല്ലെ നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും പറയാന്‍ ഇവര്‍ ശ്രമിക്കുക തന്നെ ചെയ്യും. ചെറിയ ചെറിയ വാക്കുകള്‍ പറഞ്ഞുതുടങ്ങുക.
ഒരോ വാക്കുകളുടേയും അര്‍ത്ഥം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കുക. ഉദാഹരണത്തിന് പേന എന്നത് എഴുതാനുള്ളതാണെന്ന് ഉദാഹരണസഹിതം കാണിച്ചു കൊടുക്കുക. ആശയങ്ങള്‍ പെട്ടെന്ന് മനസിലാക്കാനും ഇത് പറയാനും കുഞ്ഞിനെ ഇത്തരം പ്രവൃത്തികള്‍ സഹായിക്കും.
കുഞ്ഞിന് പാട്ടു പാടിക്കൊടുക്കുക, കഥ പറഞ്ഞു കൊടുക്കുക എന്നതും നല്ല ശീലങ്ങള്‍ തന്നെ. സംസാരിക്കാന്‍ മാത്രമല്ല,ക കാര്യങ്ങള്‍ മനസിലാക്കാനും കുഞ്ഞിനെ ഇത് സഹായിക്കും.
കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കണം. പുറത്തു കൊണ്ടുപോകുക, കുട്ടികള്‍ക്കിടയില്‍ കൊണ്ടുപോവുക എന്നതും നല്ലതു തന്നെ. ഇതെല്ലാം കുഞ്ഞിനെ ആശയവിനിമയത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ.
കുട്ടിക്ക് പാട്ടുകള്‍ വച്ചു കൊടുക്കുക, കാര്ട്ടൂണുകള് കാണിയ്ക്കുക എന്നതും നല്ലതു തന്നെ.
വീട്ടില്‍ കൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്ത ശേഷം കുഞ്ഞ് സംസാരിക്കുന്നില്ലെങ്കില്‍ വിദഗ്ധാഭിപ്രായം തേടുന്നതാണ് നല്ലത്.



Click it and Unblock the Notifications
