Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഡെ കെയറിന് സുരക്ഷ പ്രധാനം

കുഞ്ഞിന്റെ സുരക്ഷ പരമപ്രധാനമാണ്. ഡെകെയറിലെ സൗകര്യങ്ങളും കുഞ്ഞിന്റെ സുരക്ഷക്ക് എത്രത്തോളം ഉറപ്പുണ്ടെന്നും നേരിട്ടു വിലയിരുത്തുക.
ഡെ കെയറില് കുഞ്ഞുങ്ങളെ നോക്കുന്നവരുടെ വിശ്വാസ്യത ഉറപ്പു വരുത്തുക. പലരും കുഞ്ഞിനെ നോക്കുന്നതിനേക്കാള് ദിവസവും ഒരേ ആള് തന്നെ കുഞ്ഞിനെ നോക്കുന്നതായിരിക്കും നല്ലത്. എത്ര കുട്ടികളുണ്ടെന്നും അവരെ നോക്കാന് പാകത്തിന് ആയമാരുമുണ്ടോയെന്ന് അറിയണം.
ഡെ കെയറിന്റെ സമയക്രമവും നിങ്ങളുടെ ജോലിയുമായി പ്രശ്നങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഡെകെയര് അടയ്ക്കുന്നതിന് മുന്പ് നിങ്ങള്ക്ക് എത്താല് സാധിക്കുമോയെന്നും അറിയുക. അതുപോലെ ഓഫീസിലെ അവധിയും ഡെകെയര് അവധിയും ഒരേ ദിവസം വരുന്നതു പ്രകാരം ക്രമീകരിക്കുന്നത് നല്ലതായിരിക്കും.
കുഞ്ഞിന് അസുഖമോ മറ്റെന്തെങ്കിലും അത്യാഹിതമോ വന്നാല് വൈദ്യസുരക്ഷ ലഭിക്കാനുള്ള സാഹചര്യമുണ്ടോയെന്നു നോക്കുക.
കുഞ്ഞിന് ഡെ കെയറില് നിന്നാണ് ഭക്ഷണമെങ്കില് അതിന്റെ വൃത്തിയും പോഷകഗുണവും ഉറപ്പു വരുത്തണം. കുഞ്ഞ് ശരിയായ രീതിയില് ഭക്ഷണം കഴിയ്ക്കുന്നുണ്ടോയെന്ന് അറിയാനുള്ള വഴിയുമുണ്ടാകണം. ഡെ കെയറിലെ ആകെയുള്ള വൃത്തിയും പ്രധാനമാണ്.
വീടിനടുത്തോ ഓഫീസിനടുത്തോ ഉള്ള ഡെ കെയറുകള് തെരഞ്ഞെടുക്കാന് ശ്രദ്ധിക്കുക. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില് നിങ്ങള്ക്കെത്താന് സാധിക്കുന്ന സ്ഥലത്തായാല് കൂടുതല് നല്ലത്.
പണവും പ്രധാനമാണ്. ഡെ കെയറിലെ ഫീസ് താങ്ങാവുന്നതാണെങ്കില് മാത്രം അത് തെരഞ്ഞെടുക്കുക.



Click it and Unblock the Notifications
