Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുഞ്ഞ് മാസം തികയാതെ ജനിച്ചാല്‍
മാസം തികയാതെ ജനിച്ച കുട്ടികള്‍ക്ക് അമിതശ്രദ്ധ തന്നെ വേണം. കാരണം പ്രതിരോധശേഷി കുറവായതു കൊണ്ട് അസുഖങ്ങള്‍ വരാനുള്ള സാധ്യത ഇത്തരം കുട്ടികള്‍ക്ക് കൂടുതലാണ്.
തൂക്കക്കുറവ് ഇത്തരം കുട്ടികള്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഇതിനും കുഞ്ഞിന് പ്രതിരോധശേഷി ലഭിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം മുലയൂട്ടല്‍ തന്നെയാണ്. ചിലപ്പോള്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പാല് വലിച്ചു കുടിയ്ക്കാന്‍ സാധിച്ചെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുലപ്പാല്‍ ശേഖറണമാണ് ഏറ്റവും നല്ല മാര്‍ഗം. ഇത്തരം രീതികള്‍ക്ക് ഡോക്ടറുടെ അഭിപ്രായം കണക്കിലെടുക്കണമെന്നു മാത്രം.

വളര്‍ച്ചയെത്താത്ത കുട്ടികളെ പാകത്തിനുള്ള തൂക്കമാകുന്നതു വരെ കുളിപ്പിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് മൃദുവായി മസാജ് ചെയ്യാം. ഇതിന് എണ്ണയോ ക്രീമുകളോ വേണമെന്നില്ല. കുഞ്ഞിന്റെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ മാത്രമല്ല, കുഞ്ഞിനെ ഉറക്കാന്‍ കൂടി പറ്റിയൊരു മാര്‍ഗമാണിത്.
കുഞ്ഞ് എപ്പോഴും മലര്‍ന്നു തന്നെയാണ് കിടക്കുന്നതെന്ന് ഉറപ്പു വരുത്തുക. കമഴ്ന്നു കിടക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ചും മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും, ശ്വാസം മുട്ടലടക്കമുള്ള അവസ്ഥകള്‍ വരുത്താന്‍ സാധ്യത കൂടുതലാണ്.
ഇത്തരം കുഞ്ഞുങ്ങള്ക്കടുത്ത് അസുഖമുള്ളവര്‍ പോകാതിരിക്കുക. അതുപോലെ തണുപ്പില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുകയും വേണം.
ഡോക്ടറുടെ നിര്‍ദേശം ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെയുള്ള വൈദ്യപരിശോധനയും നല്ലതു തന്നെ.



Click it and Unblock the Notifications
