Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
'കുഞ്ഞു' രോഗങ്ങള്‍ക്ക് പ്രകൃതി പരിഹാരം

കോള്ഡുണ്ടാകുന്നത് കുട്ടികള്‍ക്ക് സര്‍വസാധാരണമാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ബദാം ഓയില്‍, യൂക്കാലിപ്സ് ഓയില്‍ എന്നിവ കലര്‍ത്തി കുഞ്ഞിന്റെ നെഞ്ചില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
യൂക്കാലിപ്റ്റിസ് ഓയില്‍, പെപ്പര്‍മിന്റ് ഓയില്‍ എന്നിവ കലര്‍ത്തി ഒരു കപ്പു വെള്ളത്തില്‍ കലക്കി വീടിനുള്ളില്‍ സ്േ്രപ ചെയ്യുന്നത് അണുക്കളെ നശിപ്പിക്കും. കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങളും കുറയും.
തേന്‍, ചെറുനാരങ്ങനീര് എന്നിവ കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കുന്നത് ജലദോഷവും കഫക്കെട്ടും ഒഴിവാക്കും.
കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരുന്നതും സ്വാഭാവികമാണ്. നവജാത ശിശുവാണെങ്കില്‍ കുഞ്ഞിന് നേരിട്ട് മരുന്നുകള്‍ കൊടുക്കാന്‍ സാധിക്കില്ല. മുലയൂട്ടുന്ന അമ്മ പെരുഞ്ചീരകമിട്ട വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. പാല് കുടിയ്ക്കുന്നതു വഴി ഇത് കുഞ്ഞിന്റെ ശരീരത്തിലെത്തുകയും വയറുവേദന മാറുകയും ചെയ്യും.
കുഞ്ഞിന്റെ വയറ്റില്‍ ചെറുചൂടുള്ള ബദാം എണ്ണ കൊണ്ട് മസാജ് ചെയ്യുന്നതും നല്ലതാണ്.
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഛര്‍ദിയും മനംപുരട്ടലും മാറാന്‍ ഇഞ്ചിനീര് നേര്‍പ്പിച്ചു കൊടുക്കാം. ചുമ, കഫം എന്നിവ മാറാന്‍ ചെറുനാരങ്ങാനീര് തേനും ചേര്‍ത്ത് അല്പം ചൂടുവെള്ളത്തില്‍ കലര്‍ത്തി കൊടുക്കുന്നത് നല്ലതാണ്. ചെറിയുള്ളിയുടെ നീരും കല്‍ക്കണ്ടത്തിന്റെ സിറപ്പും ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതും ഗുണം ചെയ്യും.
മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്കുള്ള എല്ലാ പരിഹാരമാര്‍ഗങ്ങളും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ലെന്ന ഓര്മ എപ്പോഴും വേണം.



Click it and Unblock the Notifications
