Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുഞ്ഞുഭാവങ്ങള് ഫോട്ടോയില്‍ പകര്‍ത്തൂ
കുഞ്ഞുങ്ങളുടെ ചിത്രം കാണാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. മുതിര്‍ന്നു കഴിഞ്ഞാലും തങ്ങളുടെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ കാണാനായി ആഗ്രഹിക്കാത്തവരുണ്ടാകുമില്ല.
ജീവിച്ചിരിക്കുന്ന ഓര്‍മകളാണ് ആല്ബങ്ങളെന്നും പറയാം. നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു കഴിയുമ്പോള്‍ ഇവരുടെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കാണുന്നത് ആര്‍ക്കും സന്തോഷം നല്‍കും.
ഒരു കുഞ്ഞ് പിറക്കുമ്പോള്‍ മുതല്‍ ചിത്രങ്ങള്‍ എടുത്തു സൂക്ഷിക്കാം. ഒരോ ഘട്ടത്തിലുമുള്ള കുഞ്ഞിന്റെ വളര്‍ച്ചയെ കാണിക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിക്കും. കുഞ്ഞുങ്ങള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്ക് നല്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് ഇത്തരം ആല്‍ബങ്ങള്‍.
പല ഘട്ടങ്ങളിലൂടെയാണ് ഒരു കുഞ്ഞു വളരുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഫോട്ടോയിലാക്കി സൂക്ഷിക്കാം. കുഞ്ഞ് ആദ്യമായി നടക്കുന്നതും ഇരിക്കുന്നതുമെല്ലാം കഴിയുമെങ്കില്‍ ഫോട്ടെയെടുത്തു സൂക്ഷിക്കാം. ഇവയുപയോഗിച്ച് ആല്ബമുണ്ടാക്കാം. വെറുതെയിരിക്കുമ്പോള്‍ താളുകള്‍ മറിച്ചാല്‍ സന്തോഷം തോന്നും.

കുഞ്ഞ് ജനിച്ചയുടനെയുള്ള ചിത്രങ്ങളെടുത്തു സൂക്ഷിക്കാം. അമ്മയും കുഞ്ഞും ഒരുമിച്ചുള്ള ചിത്രം. തീര്‍ച്ചയായും ആല്‍ബത്തില്‍ ഉണ്ടായിരി്ക്കേണ്ട ഒരു ചിത്രമാണിത്.

കുഞ്ഞുറങ്ങുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ഈ ലോകത്തെ മുഴുവന്‍ നിഷ്കളങ്കതയും ആ കുഞ്ഞു മുഖത്തു കാണാം. ഇത് ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ പറ്റിയ ചിത്രം.

കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ മുഖത്തെ ഭാവങ്ങള്‍ കാണാന്‍ രസമാണ്. ഇതും ഒരു സ്നാപ്പിലാക്കാം.

കുഞ്ഞിന്റെ കൈകാലിട്ടടിച്ചുള്ള കളികള്‍ കണ്ടിരിക്കാന്‍ ആര്‍ക്കും താല്പര്യം തോന്നു. ഇതും ക്യാമറയിലാക്കാം.തന്നോടു തന്നെ യുദ്ധം ചെയ്യുന്ന ഭാവത്തിലുള്ള ഈ ചിത്രം നിങ്ങള്‍ക്ക് എക്കാലവും ഓര്‍ക്കാനുള്ള ഒന്നു തന്നെയായിരിക്കും.

കുഞ്ഞ് മുട്ടിലിഴഞ്ഞു തുടങ്ങുന്നതും ഫോട്ടോയെടുത്ത് ആല്ബത്തിലാക്കാം.

ചിരിക്കുന്ന ചിത്രം മാത്രം പോര, കരയുന്ന ചിത്രവും പ്രധാനം തന്നെ.

കുഞ്ഞിനെ രാജകുമാരിയായി അണിയിച്ചൊരുക്കി ചിത്രമെടുത്തു സൂക്ഷിക്കൂ. ഇതേ രീതിയില്‍ അണിയിച്ചൊരുക്കിയാല്‍ ഏതു പെണ്‍കുഞ്ഞും രാജകുമാരിയാകും.

ഇഴഞ്ഞ് കോണിപ്പടികള്‍ കയറുമ്പോള്‍ ഒരു നിമിഷം, ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു ചിത്രം.

കുഞ്ഞുഷെഫിനെപ്പോലുള്ള ഇത്തരം വേഷത്തിലും ഫോട്ടോയെടുത്ത് ആല്‍ബത്തില്‍ ഒട്ടിക്കാം. ഭാവിയില്‍ നോക്കിച്ചിരിക്കാന്‍ ഒരു ചിത്രം.

കാര്യമായ പണിയിലാണ് ഇദ്ദേഹം. ഫോട്ടോയെടുത്തു സൂക്ഷിച്ചാല്‍ ഈ മുഖത്തെ ഭാവം കുറേക്കാലം കഴിഞ്ഞും മായാതിരിക്കും.

സമ്മാനപ്പൊതികളുമായി കുഞ്ഞു സാന്റയായി കുട്ടികളെ അണിയിച്ചൊരുക്കാം.



Click it and Unblock the Notifications
