Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍...
കുഞ്ഞുങ്ങളുള്ള അമ്മാര്‍ക്ക് അവരുടെ ഭക്ഷണകാര്യത്തില്‍ എപ്പോഴും സംശയങ്ങളാണ്. കുഞ്ഞ് ആവശ്യത്തിനുള്ള ഭക്ഷണം കഴിയ്ക്കുന്നുണ്ടോ, ഭക്ഷണത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നുണ്ടോ, തുടങ്ങി ഇങ്ങനെ പോകും ഈ സംശയങ്ങള്‍.
ഇത്തരം സംശയങ്ങളും വ്യക്തമല്ലാത്ത വിവരങ്ങളും കാരണം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കുത്തി നിറച്ചു കൊടുക്കാന്‍ ശ്രമിയ്ക്കുന്ന അമ്മമാരുണ്ട്. ഇത് പലപ്പോഴും കുഞ്ഞിന്റെ കരച്ചിലിലും ഛര്‍ദിയിലും മറ്റുമായിരിക്കും ചെന്ന് അവസാനിയ്ക്കുക.

കുഞ്ഞ് ജനിയ്ക്കുമ്പോള്‍ മുതല്‍ ഓരോ മാസങ്ങളിലും കുഞ്ഞ് കഴിയ്ക്കേണ്ട ഭക്ഷണത്തിന് വ്യക്തമായ അളവുണ്ട്. ഇത് എത്രയാണെന്ന് അറിയാമെങ്കില്‍ അമ്മമാരുടെ സംശയങ്ങളും കുഞ്ഞിന്റെ കരച്ചിലുമെല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ.
ജനിച്ചയുടന്‍ കുഞ്ഞിന് ആദ്യ മുലപ്പാല്‍ നല്‍കണം. കൊളസ്ട്രം എന്നറിയപ്പെടുന്ന ഇതില്‍ കുഞ്ഞിന്റെ പ്രതിരോധശേഷിയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ ജനിയ്ക്കുമ്പോള്‍ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥമുണ്ടായിരിക്കും. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് മലം വഴി പുറത്തു പോകാനും കൊളസ്ട്രം നല്കുന്നതു വഴി സാധിയ്ക്കും.
ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്കിയാല് മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുക. കുഞ്ഞിന്റെ ദഹനേന്ദ്രിയം ഈ സമയത്ത് പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ കട്ടിയുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹിയ്ക്കാനും പ്രയാസമുണ്ടാകും. എന്നാല്‍ മുലപ്പാല്‍ കൊണ്ട് കുട്ടികള്‍ക്ക് വിശപ്പു മാറുന്നില്ലെങ്കില്‍ അഞ്ചു മാസം മുതല്‍ തീരെ കട്ടി കുറഞ്ഞ, ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കാം. നല്ലപോലെ വേവിച്ചുടച്ച ധാന്യങ്ങള്‍, ഉടച്ച പഴങ്ങള്‍ എന്നിവ നല്‍കാം. എന്നാല്‍ ഇവ കുറേശെ വീതം നല്‍കുക. കുഞ്ഞിന് ദഹിക്കാന്‍ എളുപ്പത്തിനാണിത്. വയറ്റില്‍ പിടിയ്ക്കുന്നുവെങ്കില്‍ മാത്രം ഇവ തുടര്‍ന്നു നല്‍കാം.
ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് അല്പം കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങാം. വേവിച്ചുടച്ച ഏത്തപ്പഴം, നേര്‍പ്പിച്ച പശുവിന് പാല്, ബേബി ഫുഡ്, നല്ലപോലെ വേവിച്ചുടച്ച ചോറ്, ധാന്യങ്ങള്‍ എന്നിവ ഈ സമയത്ത് നല്കാവുന്ന ഭക്ഷണങ്ങളാണ്. പച്ചക്കറികളിട്ട് വേവിച്ച സൂപ്പും നല്‍കാം.
കുഞ്ഞിന് ഒരു വയസു തികഞ്ഞാല്‍ മുതിര്‍ന്നവര്‍ കഴിയ്ക്കുന്ന എല്ലാ ഭക്ഷണങ്ങളും കൊടുക്കാമെന്നാണ് പറയുക. എന്നാല്‍ അളവിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. എല്ലാം കുറേശെ വീതം കൊടുക്കുക. മസാല ചേര്‍ക്കാതെ കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. പശുവിന് പാലും നേര്‍പ്പിച്ചു കൊടുക്കാം.
കുഞ്ഞിന് ഈ പ്രായത്തില്‍ മുട്ടവെള്ളയും നല്‍കാം. ഇറച്ചി, മത്സ്യം തുടങ്ങിയവ രണ്ടു വയസെങ്കിലുമായ ശേഷം കൊടുക്കുന്നതായിരിക്കും നല്ലത്. ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണിത്.



Click it and Unblock the Notifications
