Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍
കുഞ്ഞുങ്ങളുടെ ഭക്ഷണം മിക്കവാറും അമ്മമാര്‍ക്ക് ആവലാതിയുണ്ടാക്കുന്ന ഒന്നാണ്. ഇതെക്കുറിച്ച് സംശയങ്ങള്‍ തോന്നുന്നതും സ്വാഭാവികം.

ഭക്ഷണത്തെക്കുറിച്ചു മാത്രമല്ലാ, വെള്ളം കൊടുക്കുന്നതിനെക്കുറിച്ചും ഇത്തരം സംശയങ്ങളുണ്ടാകും.
കുഞ്ഞിന് ആദ്യത്തെ ആറുമാസക്കാലം മുലപ്പാല്‍ മാത്രം കൊടുക്കുക. മുലപ്പാലില്‍ നിന്നും കുഞ്ഞിനുള്ള പോഷകങ്ങളെല്ലാം ലഭിച്ചു കൊള്ളും.
മുലപ്പാല്‍ കുറവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മറ്റു ഭക്ഷണങ്ങള്‍ കൊടുക്കുക. എങ്കിലും ആറ് മാസത്തിനു മുന്‍പ് കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ആറാം മാസത്തില്‍ കട്ടി കൂടിയ ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങാം. കുറേശെ കട്ടി മാത്രമുള്ളവ ആദ്യം കൊടുക്കുക. പലതരം ഭക്ഷണങ്ങള്‍ കൊടുക്കുകയുമരുത്. കൊടുക്കുന്ന ഭക്ഷണം ശീലമായതിനു ശേഷം മറ്റുള്ളവ കൊടുക്കുക.
കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം റെഡിമെയ്ഡായി വാങ്ങാതെ കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ നോക്കുക. ആരോഗ്യത്തിന് നല്ലത് ഇതാണ്.
നിര്‍ബന്ധിച്ചോ അമിതമായോ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കരുത്. ഇത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തോട് മടുപ്പുണ്ടാക്കാന്‍ മാത്രമല്ല, ഛര്‍ദിക്കാനും ഇട വരുത്തും.
കുഞ്ഞിന് ഭക്ഷണത്തിനൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുന്നതും നല്ലതാണ്. തിളപ്പിക്കാത്ത വെള്ളം യാതൊരു കാരണവശാലും കുഞ്ഞിന് കൊടുക്കരുത്.
കൊടുക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞിന്റെ വയറിന്റെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.



Click it and Unblock the Notifications
