Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
കുഞ്ഞുചര്മത്തിനും ചില പ്രശ്നങ്ങള്‍
വലിയവര്‍ക്കു മാത്രമല്ലാ, കുഞ്ഞുങ്ങള്‍ക്കും ചര്മപ്രശ്നങ്ങളുണ്ടാകാം. പ്രത്യേകിച്ച് നവജാത ശിശുക്കള്‍ക്ക്.

അമ്മയുടെ വയറ്റില്‍ സുരക്ഷിതമായി കിടന്ന ഇവര്‍ പുറത്തെത്തുമ്പോള്‍ വരുന്ന വ്യത്യാസങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഇതുപോലെയാണ് ചര്‍മത്തിന്റെ കാര്യവും. മാത്രമല്ലാ, വളരെ മൃദുവായ ചര്മമായതു കൊണ്ട് പെട്ടെന്ന് പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും.
നവജാത ശിശുക്കളുടെ മുഖത്ത് ചുവന്ന പാടുകളും കുരുക്കളും ഉണ്ടാകുന്നത് ഇത്തരത്തിലുള്ള ഒരു ചര്‍മപ്രശ്നമാണ്. വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളും സ്ഥിരമായുള്ള പാടുകളും കുഞ്ഞിനുണ്ടാകാന്‍ സാധ്യതയുണ്ട്.
എക്സീമ എന്നൊരു ചര്‍മപ്രശ്നം ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകും. കവിളുകള്‍ വല്ലാതെ ചുവന്നു തടിച്ചിരിക്കുന്നതാണ് ഇതിന്റെ ലക്ഷണം. വിയര്‍പ്പു ഗ്രന്ഥികള്‍ തടസപ്പെടുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. ഇത് സാധാരണ ഗതിയില്‍ അല്പം കഴിഞ്ഞാല്‍ മാറുകയും ചെയ്യും.
നവജാത ശിശുക്കള്‍ക്കും മുഖക്കുരുവുണ്ടാകാം. അമ്മയുടെ ഹോര്‍മോണ്‍ ചര്‍മവുമായി സമ്പര്‍ക്കത്തില്‍ വരുന്നതാണ് ഇതിന് കാരണം. ഇതും കാലക്രമേണ തനിയെ മാറുന്ന പ്രശ്നം തന്നെയാണ്.
ചില കുഞ്ഞുങ്ങളുടെ തലയോടിലും പുരികത്തിനടുത്തുമെല്ലാം മഞ്ഞ നിറത്തിലുള്ള ചര്‍മപാളികള്‍ കാണാം. ക്രാഡില്‍ ക്യാപ് എന്നാണ് ഇത് അറിയപ്പെടുന്നത്. വരണ്ട ചര്‍മമാണ് ഇതിന് ഒരു പരിധി വരെ കാരണം. മോയിസ്ചറൈസര്‍ പുരട്ടുന്നതോ ഒലീവ് ഓയില്‍ തേയ്ക്കുന്നതോ ഇതിനുള്ള പരിഹാരമാണ്. അല്ലെങ്കില്‍ ഇത് തനിയെ മാറുകയും ചെയ്യും.
മഞ്ഞപ്പിത്തം, വരണ്ട ചര്‍മം, അലര്‍ജി എന്നിവയും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കും. അമ്മ നട്സ്, സിട്രസ് അടങ്ങിയ പഴവര്‍ഗങ്ങള്‍ മുതലായവ കഴിച്ചാല്‍ ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇത്തരം ചര്മപ്രശ്നങ്ങള്ക്കൊപ്പം ഛര്‍ദി, പനി തുടങ്ങിയ അസ്വസ്ഥതകള്‍ കൂടിയുണ്ടെങ്കില്‍ കുഞ്ഞിനെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ചര്‍മപ്രശ്നങ്ങള്‍ ചിലപ്പോള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാകാം.



Click it and Unblock the Notifications
