Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നവജാത ശിശുവിന് തൂക്കം കൂടിയാല്‍
നവജാത ശിശുവിന് ആവശ്യത്തിന് തൂക്കം വേണമെന്നു പറയു. ഇത് രണ്ടര കിലോ മുതില്‍ നാലു കിലോ വരെയാകാം. നാലര കിലോയില്‍ കൂടുതല്‍ ജനിക്കുന്ന കുഞ്ഞിന് തൂക്കമുണ്ടെങ്കില്‍ ഇത് അമിതഭാരമാണെന്നു തന്നെ പറയാം.

ജനിക്കുമ്പോള്‍ തൂക്കം കൂടുന്നത് ചിലപ്പോള്‍ സ്വാഭാവികമാകാം. ഇത് പാരമ്പര്യമാകാം, അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെയാകാം. ഇതു രണ്ടുമല്ലാതെ തൂക്കം കൂടുന്നതിന് കാരണങ്ങളുമുണ്ട്. അമ്മയ്ക്ക് ഗര്‍ഭകാല പ്രമേഹമുണ്ടെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ഭാരക്കൂടുതലുണ്ടാകാന് സാധ്യതയുണ്ട്. ഷുഗര്‍ ബേബിയെന്നാണ് ഇത്തരം കുഞ്ഞുങ്ങളെ പറയാണ്. ചെറുപ്പത്തില്‍ അമിതവണ്ണമുണ്ടാകുമെന്നതിന്റെ സൂചനയുമാകാം, ഈ തൂക്കക്കൂടുതല്‍.
ഗര്‍ഭിണിയായിരിക്കെ കുഞ്ഞിന്റെ തൂക്കം അറിയാനാകും. ഇതില്‍ അസ്വഭാവികതയുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാം.
ജനിക്കുന്ന കുഞ്ഞിന് ഭാരക്കൂടുതലുണ്ടെങ്കില്‍ കൊടുക്കുന്ന പാലിന്റെ അളവും അല്പം കുറയ്ക്കാം. ചില അമ്മമാര്‍ കുഞ്ഞുങ്ങള്‍ കരഞ്ഞാലുടന്‍ മുലയൂട്ടുന്നതു കാണാം. കുഞ്ഞിന്റെ കരച്ചിലിന് വിശപ്പു മാത്രമല്ല കാരണം എന്നു മനസിലാക്കുക.
കുഞ്ഞിന് കുപ്പിപ്പാലോ പാല്‍പ്പൊടി കലക്കിയോ കൊടുക്കുന്നത് തടി കൂടാനുള്ളൊരു കാരണമാണ്. മുലപ്പാലാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതെന്ന കാര്യം ഓര്‍ക്കുക. ആറുമാസം വരെ കുഞ്ഞിന് മറ്റു ഭക്ഷണങ്ങള്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
കുഞ്ഞിന് ആവശ്യത്തിനു മാത്രം ഭക്ഷണവും പാലും കൊടുക്കുകയെന്നതും പ്രധാനമാണ്. വെറുതെ ഭക്ഷണം കുത്തിക്കയറ്റി കൊടുക്കുന്നത് കുഞ്ഞിന് അമിതവണ്ണത്തിനും ചിലപ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. ഭക്ഷണം കൊടുക്കാന്‍ സമയക്രമം വയ്ക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications
