Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുങ്ങളിലെ വയറുവേദന, പരിഹാരം

കുഞ്ഞുങ്ങള്ക്ക് വയറുവേദന വരാന് പല കാരണങ്ങളുമുണ്ടാകും. മുലപ്പാലും ഒരു കാരണമാകുന്നുണ്ട്. പാല് കുടിച്ചു കഴിഞ്ഞാല് കുഞ്ഞിന്റെ വയറ്റില് ഗ്യാസുണ്ടാകാന് സാധ്യതയുണ്ട്. ഇത് വയറുവേദനയ്ക്ക് കാരണമാകും. പാല് കുടിച്ചു കഴി്ഞ്ഞാല് കുഞ്ഞിനെ കമഴ്ത്തിക്കിടത്തി ഗ്യാസ് കളയണം.
കുഞ്ഞിന്റെ വയറ്റില് പതിയെ മസാജ് ചെയ്യുക. കുഞ്ഞിന് ആശ്വാസം ലഭിക്കും. കുഞ്ഞിനെ കമഴ്ത്തിക്കിടത്തി പുറത്തു മസാജ് ചെയ്യുന്നതും വയറുവേദന കുറയ്ക്കാന് നല്ലതാണ്.
വയറുവേദന വരുമ്പോള് ചൂടുവെള്ളം വയറ്റില് പിടിക്കുന്നത് നല്ലതാണ്. കുപ്പിയിലോ വാട്ടര് ബാഗിലോ വെള്ളമാക്കി വയറ്റില് പിടിക്കാം. ചൂട് സാധാരണ ശരീരവേദനകള് കുറയ്ക്കും. കുഞ്ഞിന്റെ കാര്യത്തില് വല്ലാതെ ചൂടുള്ള വെള്ളം വയറ്റില് പിടിക്കരുത്. ഇളം ചൂടുവെള്ളമായാലും മതി.
ഇളം ചൂടുവെള്ളം കുഞ്ഞിനു കുടിയ്ക്കാന് കൊടുക്കുന്നതും ആശ്വാസം നല്കും.
കുഞ്ഞുങ്ങളിലെ വയറുവേദനയ്ക്ക് സാധാരണ ഡോക്ടര്മാര് ഗ്രേപ് വാട്ടര് നിര്ദേശിക്കാറുണ്ട്. ഇത് പാര്ശ്വഫലങ്ങളൊന്നും തന്നെയില്ലാത്ത ഒന്നാണ്.
കുഞ്ഞിനെ ചൂടുവെള്ളത്തില് കുളിപ്പിക്കുന്നതും അല്പനേരം ചെറുചൂടുള്ള വെള്ളത്തില് ഇരുത്തുന്നതും ഗുണം ചെയ്യും.
ഇതെല്ലാം വീട്ടുവൈദ്യങ്ങളാണ്. ഇത്തരം മാര്ഗങ്ങള് കൊണ്ടും കുഞ്ഞ് കരച്ചില് നിര്ത്തുന്നില്ലെങ്കില് ഡോക്ടറെ കാണിക്കുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
