Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുങ്ങളെ കുലുക്കുന്നത് ദോഷം

ഇങ്ങനെ കുലുക്കുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ശാരീരികവൈകല്യങ്ങള്ക്ക് സാധ്യത കൂടുതലാണെന്ന് ആരും ഓര്‍ക്കാറില്ല.
ഈ രീതിയിലുള്ള കുലുക്കല്‍ കാരണം മരണം വരെ സംഭിക്കുന്ന കുഞ്ഞുങ്ങളുണ്ട്. ഷേക്കന്‍ ബേബി സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്
ഒന്നര വയസുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഷേക്കന്‍ ബേബി സിന്‍ഡ്രോം പിടിപടാന് സാധ്യത കൂടുതല്‍.
തലച്ചോറിലും കണ്ണിന്റെ നേത്രപടലത്തിലും രക്തസ്രാവമുണ്ടാവുക, അമിതമായ ക്ഷീണം, കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, ബോധക്കേടു വരിക തുടങ്ങിവ ഷേക്കന്‍ ബേബി സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.
കുഞ്ഞുങ്ങളുടെ ശരീരമാകെ കുലുക്കുക, തല മുന്നിലേക്കും പിന്നിലേക്കും ആട്ടുക തുടങ്ങിയവ ഈ അവസ്ഥക്കു കാരണമാകും.
ചെറിയ കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് ബലം കുറവായിരിക്കും. ഇതുകാരണം സെറിബ്രല്‍ പാര്‍സി, ഓട്ടിസം, കേള്‍വിത്തകരാറ്, മാനസിക വളര്‍ച്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു.
ഇതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യമാണ്.
പെട്ടെന്നുണ്ടാകുന്ന വികാരക്ഷോഭത്തിനോ ദേഷ്യത്തിനോ അല്ലെങ്കില്‍ കളിപ്പിക്കാന്‍ തന്നെയോ കുഞ്ഞിനെ കുലുക്കുകയോ മുകളിലേക്കിട്ടു പിടിക്കുകയോ ചെയ്യരുത്. ഇത് ചിലപ്പോള്‍ കുഞ്ഞിന്റെ ജീവന് തന്നെ അപകടമാകുമെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
