Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുഞ്ഞിന്റെ ഗ്യാസ് ഒഴിവാക്കാം

സാധാരണ ഗതിയില്‍ മുലപ്പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ തോളില്‍ കമഴ്ത്തിക്കിടത്ത് പുറത്തു തട്ടിയാല്‍ ഗ്യാസ് വയറ്റില്‍ വന്നു നിറയുന്നത് ഒഴിവാക്കാം.
കുഞ്ഞിനെ കമഴ്ത്തിക്കിടത്തി മുതുകിലും വയറ്റിലും പതുക്കെ മസാജ് ചെയ്യുന്നതും ഗ്യാസ് വരാതിരിക്കാനുള്ള മറ്റൊരു വഴിയാണ്.
കുഞ്ഞിന് ഇളം ചൂടുവെള്ളം കൊടുക്കുന്നത് ഗ്യാസ് കളയാനുള്ള മറ്റൊരു വഴിയാണ്. വെള്ളത്തിന്റെ ചൂട് കുറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിനെ ഇളംചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതും ഗുണം ചെയ്യും.
കുഞ്ഞുങ്ങള്‍ക്ക് കഴിവതും മുലപ്പാല്‍ തന്നെ കൊടുക്കുക. പശുവിന് പാല് നല്കുമ്പോള് ഇളംചൂടോടെ നേര്‍പ്പിച്ചു കൊടുക്കുക. റെഡിമെയ്ഡ് പാലുകള്‍ നല്കാതിരിക്കുകയാണ് നല്ലത്. മുലയൂട്ടുമ്പോള്‍ മുലക്കണ്ണ് കുഞ്ഞിനെ വായിലേക്കു പൂര്‍ണമായും നല്‍കുക. ഇത് പാലിനൊപ്പം വായു ഉള്ളില്‍ ചെല്ലാതിരിക്കാന്‍ സഹായിക്കും.
കുഞ്ഞിനെ കളിപ്പിക്കുന്നതും കാലുകള്‍ വട്ടത്തില്‍ പതുക്കെ അനക്കിക്കൊടുക്കുന്നതും ഗ്യാസ് കളയാന്‍ സഹായിക്കുന്ന മറ്റു വഴികളാണ്. ശരീരം അനങ്ങുന്നത് ഗ്യാസ് പോകാന്‍ നല്ലതാണ്.



Click it and Unblock the Notifications
