Latest Updates
-
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ!
കുഞ്ഞിന് വൈകല്യമുണ്ടോയെന്ന് തിരിച്ചറിയൂ
ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പിന്നീട് കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. കുഞ്ഞിന് ശാരീരിക, മാനസിക പ്രശ്നങ്ങളൊന്നുമുണ്ടായിരിക്കരുതേ എന്നായിരിക്കും ഒരോ സ്ത്രീയുടേയും മൗനപ്രാര്‍ത്ഥന. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യില്‍ കിട്ടുമ്പോഴും ഇക്കാര്യമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാം.

കുഞ്ഞ് ജനിച്ചാല്‍ ഉടനെ കരയുകയെന്നതാണ് സ്വാഭാവികമായി ചെയ്യാറ്. കരയാത്ത കുഞ്ഞുങ്ങളെ ഡോക്ടര്‍മാര്‍ ചെറുതായി അടിച്ച് കരയിക്കാറുമുണ്ട്. കുഞ്ഞിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇതില്‍ നിന്നു തന്നെ ഉറപ്പിക്കാം.
കൈകാലുകള്‍, വിരലുകളുള്പ്പെടെ ശ്രദ്ധിക്കുക. എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാം.
കുഞ്ഞ് ജനിച്ച് കുറച്ചു ദിവസങ്ങള്‍ വരെ മിക്കവാറും സമയം കണ്ണുകള്‍ അടച്ചാണ് പിടിക്കുക. വെളിച്ചത്തോടും പുതിയ ചുറ്റുപാടുകളോടും പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. കുഞ്ഞ് കണ്ണു തുറക്കുമ്പോള്‍ കൃഷ്ണമണികള്‍ ചലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുഞ്ഞിന് കണ്ണിന് മുന്നില്‍ നിറമുള്ള സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു നോക്കൂക. കൃഷ്ണമണികളുടെ അനക്കം തിരിച്ചറിയാം.
കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോള്‍ എന്തെങ്കിലും വലിയ ശബ്ദം ഉണ്ടാക്കി നോക്കൂ. കുഞ്ഞ് ഉണരുകയാണെങ്കില്‍ കേള്‍വിശക്തിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിക്കാം.
കുഞ്ഞ് ശരിയായി പാല് കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജനിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് ശരിയായ രീതിയില്‍ മുലപ്പാല്‍ കുടിച്ചു തുടങ്ങും.
ജനിച്ച കുഞ്ഞിന്റെ ശരീരഭാരം അല്പം കുറയുന്നത് സ്വാഭാവികം. എന്നാല്‍ കണക്കില്‍ വിട്ട് ഭാരം കുറയുകയാണെങ്കില്‍ അതും ശ്രദ്ധിക്കണം. കുഞ്ഞിന് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം.



Click it and Unblock the Notifications
