Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നവജാത ശിശുക്കളിലെ തൂക്കക്കുറവ്, കാരണങ്ങള്‍

സാധാരണ ഗതിയില്‍ 5-7 ശതമാനം വരെയാണ് കുട്ടികളുടെ തൂക്കം കുറയാറ്. ഇത് സാധാരണവുമാണ്. മാസം തികയാതെയുള്ള പ്രസവമാണെങ്കിലോ പ്രസവത്തോടനുബന്ധിച്ച് അമ്മയുടെ ശരീരത്തില്‍ കൂടുതല്‍ മരുന്നുകളോ ഗ്ലൂക്കോസോ കുത്തിവച്ചിട്ടുണ്ടെങ്കിലോ ഭാരം 10 ശതമാനം വരെ കുറയാം. ഇതില്‍ കൂടുതല്‍ തൂക്കക്കുറവുണ്ടാകുകയാണെങ്കില് മുലപ്പാല്‍ വേണ്ടവിധം ലഭിക്കാത്തതോ എന്തെങ്കിലും അസുഖമോ കാരണമാകാം.
കുഞ്ഞിന്റെ ഭാരം ഒരുപക്ഷേ വാട്ടര്‍ വെയ്റ്റു കൊണ്ടുമാകാം. ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് അമ്മയുടെ ശരീരത്തില്‍ വെള്ളം കൂടുതലാകും. പോരാത്തതിന് അംമ്നിയോട്ടിക് ഫഌയിഡിലാണ് കുട്ടി കിടക്കുന്നത്. ഇത് കുഞ്ഞിന്റെ ശരീരഭാരം കൂട്ടാന്‍ വഴി വയ്ക്കും. ഈ വാട്ടര്‍ വെയ്റ്റ് പുറത്തു വരുമ്പോള്‍ തനിയെ നഷ്ടപ്പെടും.
ജനിച്ച് ആദ്യദിവസം തന്നെ കുഞ്ഞിന് ആവശ്യമുള്ള മുലപ്പാല്‍ ലഭിച്ചെന്നു വരില്ല. ആദ്യമായി കുഞ്ഞിന് ലഭിക്കുന്നത് കൊളസ്ട്രമാണ്. പാലിന് കുറവു വരുമ്പോള്‍ ഉപയോഗിക്കാനായി കൊളസ്ട്രത്തിലെ കൊഴുപ്പ് കുഞ്ഞിന്റെ ശരീരത്തില്‍ ശേഖരിച്ചു വയ്ക്കുന്നു. ഈ കൊഴുപ്പു നഷ്ടപ്പെടുമ്പോള്‍ കുഞ്ഞിന്റെ ശരീരഭാരവും സ്വാഭാവികമായി കുറയും.
കുഞ്ഞ് ശരിയായ രീതിയില്‍ മുലപ്പാല്‍ കുടിയ്ക്കാത്തോ മുലപ്പാലിന്റെ കുറവോ കുഞ്ഞിന്റെ ശരീരഭാരം കുറയുന്നതിന് ഇട വരുത്തും. ആദ്യമായി മുലപ്പാല്‍ കുടിച്ചു തുടങ്ങുമ്പോള്‍ ശരിയായി വലിച്ചു കുടിയ്ക്കാന്‍ അറിയാത്തതിനാല്‍ പാലിനൊപ്പം കുഞ്ഞിന്റെ ഉള്ളില്‍ വായുവും കയറും. ഇത് വിശപ്പു കുറയാനും പാല് കുറവു കുടിയ്ക്കാനും ഇട വരുത്തുന്നു. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തത് കുഞ്ഞിന്റെ തൂക്കം കുറയാന്‍ ഇട വരുത്തും.
ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുഞ്ഞുങ്ങളാണെങ്കില്‍ ശരിയായി മുലപ്പാല്‍ കുടിച്ചു തുടങ്ങിയാല്‍ തൂക്കം സാധാരണ നിലയിലാകും.



Click it and Unblock the Notifications
