Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മഞ്ഞുകാലത്ത് കുഞ്ഞിന് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കൂ

കുഞ്ഞിന് ഉടുപ്പെടുക്കുമ്പോള് ഭംഗിയേക്കാളേറെ സൗകര്യമാണ് നോക്കേണ്ടത്. തണുപ്പു മാറ്റുന്ന, അതേ സമയം കുഞ്ഞിന് അലോസരമുണ്ടാക്കാത്ത മൃദുവായ വസ്ത്രങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍.
മഞ്ഞുകാലമാണ് തണുപ്പുണ്ടെന്ന കരുതി കൂടുതല്‍ വസ്ത്രങ്ങള്‍ കുഞ്ഞിനെ ഇടുവിക്കരുത്. ഇത് കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കും. അയഞ്ഞ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. അധികം ഹുക്കുകളും ബട്ടനുകളുമില്ലാത്ത വസ്ത്രങ്ങളാണ് നല്ലത്. ഇടുവിക്കുവാനും ഊരിയെടുക്കാനും എളുപ്പമായിരിക്കും. കൈകാല്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങളായിരിക്കും മഞ്ഞുകാലത്ത് നല്ലത്.
മഞ്ഞുകാലത്ത് കമ്പിളി കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളോ സെറ്റ്വറോ ഉപയോഗിക്കാം. എന്നാല്‍ ഇത് നേരിട്ട് കുഞ്ഞിനെ ഇടുവിക്കരുത്. ആദ്യം കോട്ടനുടുപ്പ് ഇടുവിച്ച ശേഷം അതിന് മുകളിലായി കമ്പിളിയുടുപ്പ് ഇടുവിക്കാം. അല്ലെങ്കില്‍ കുഞ്ഞിന്റെ ചര്‍മത്തിന് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്.
കുഞ്ഞിനുള്ള വസ്ത്രങ്ങള്‍് ഇളംനിറത്തിലാകുന്നതാണ് നല്ലത്. അഴുക്കായാല്‍ പെട്ടെന്ന് തിരിച്ചറിയുവാനും മാറ്റുവാനും സാധിയ്ക്കും.
നല്ല മഞ്ഞും തണുപ്പുമുള്ളപ്പോള്‍ ചെറിയ കഷണം പഞ്ഞി കുഞ്ഞിന്റെ ചെവിയില്‍ വയ്ക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ചെവി മൂടുന്ന വിധത്തിലുള്ള സ്കാര്‍ഫോ തൊപ്പിയോ ഉപയോഗിക്കാം. ഇത് ചെവിയിലൂടെ തണുപ്പു കയറി അസുഖങ്ങള്‍ വരുത്താതിരിക്കാന്‍ നല്ലതാണ്.
കുഞ്ഞ് ഉറങ്ങുമ്പോള്‍ കട്ടി കൂടിയ പുതപ്പ് പുതപ്പിച്ച് അസ്വസ്ഥതയുണ്ടാക്കാതിരിക്കുക. വസ്ത്രത്തിന് പുറമെ കുഞ്ഞിന്റെ കയ്യിലും കാലിലും സോക്സ് ഇടുവിക്കാം.
കുഞ്ഞിന് അസ്വസ്ഥതയുണ്ടാവുകയാണെങ്കില് അതിന് കാരണമായ വസ്ത്രമോ പുതപ്പോ മാറ്റാന്‍ മടിക്കരുത്.



Click it and Unblock the Notifications
