Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം മാറ്റാന്‍ ചില വഴികള്‍

സാധാരണയായി ഫോട്ടോതെറാപ്പി വഴിയാണ് കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം ചികിത്സിക്കുന്നത്. കുഞ്ഞിനെ ലൈറ്റിട്ട് അതിന്റെ ചുവട്ടില്‍ കിടത്തുന്ന ചികിത്സാരീതിയാണിത്. ഇതല്ലാതെ നമുക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.
കുഞ്ഞിനെ നല്ലപോലെ മുലയൂട്ടുകയാണ് മഞ്ഞപ്പ് മാറ്റുവാനുള്ള ഒരു വഴി. മുലപ്പാല്‍ മാത്രമാണ് നവജാത ശിശുവിന്റെ ആഹാരം. നല്ലപോലെ പാല് ഉള്ളില്‍ ചെന്നാല്‍ മലമൂത്ര വിസര്‍ജനവും ശരിയായി നടക്കും. ഇതുവഴി ബിലിറൂബിന്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളിപ്പോകും. രണ്ടു മണിക്കൂര്‍ ഇടവേളയിലെങ്കിലും കുഞ്ഞിനെ മുലയൂട്ടണം. മഞ്ഞപ്പിത്തമുള്ള കുട്ടികള്‍ കൂടുതല്‍ ഉറങ്ങാനുളള പ്രവണത കണ്ടുവരുന്നുണ്ട്. അതുകൊണ്ട് അവരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി വേണം പാല് കുടിപ്പിയ്ക്കുവാന്.
ചില കുഞ്ഞുങ്ങള്‍ക്ക് തുടക്കത്തില്‍ മുലപ്പാല്‍ വലിച്ചു കുടിയ്ക്കുവാന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ പാല് പിഴിഞ്ഞെടുത്ത് സ്പൂണിലാക്കി കുഞ്ഞിന്റെ വായില്‍ ഒഴിച്ചു കൊടുക്കാം. ഏതു വിധേനയും നല്ലപോലെ മുലപ്പാല്‍ കുഞ്ഞിന്റെ ഉള്ളിലെത്തിക്കുന്നത് പ്രധാനമാണ്.
കുഞ്ഞിനെ സൂര്യപ്രകാശം കൊള്ളിക്കുന്നത് ബിലിറൂബിന്‍ കുറയ്ക്കുവാനുള്ള ഒരു മാര്‍ഗമാണ്. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന മുറിയില്‍ കുഞ്ഞിനെ ഒന്നോ രണ്ടോ മണിക്കൂര്‍ കിടത്തണം. ഉടുപ്പിടുവിക്കാതെ കിടത്തുന്നതാണ് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ലഭിയ്ക്കുവാനുള്ള മാര്‍ഗം. സൂര്യപ്രകാശം കുഞ്ഞിന്റെ കണ്ണുകളിലേക്ക് അടിയ്ക്കാതെ നോക്കണം. നേരിട്ട് സൂര്യപ്രകാശം കുഞ്ഞിന്റെ ശരീരത്തില്‍ അടിച്ചാല്‍ സണ്‍ടാന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സൂര്യപ്രകാശം ഫോട്ടോതെറാപ്പിയുടെ ഫലമാണ് ഉണ്ടാക്കുന്നത്.



Click it and Unblock the Notifications
