Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വാവയെ കുളിപ്പിക്കൂ, ഓര്ഗാനിക് സോപ്പു കൊണ്ട്

കുഞ്ഞുങ്ങളെ കുളിപ്പിക്കുവാന് നിരവധി ലോഷനുകളും ബേബി സോപ്പുകളും ലഭ്യമാണ്. എന്നാല് ഓര്ഗാനിക് സോപ്പുകള് കുഞ്ഞുങ്ങള്ക്ക് നല്ലതാണോയെന്ന സംശയം പല അമ്മമാരും ചോദിക്കുന്നതാണ്. മറ്റു സോപ്പുകളെ അപേക്ഷിച്ച് ഓര്ഗാനിക് സോപ്പുകള് കുഞ്ഞുങ്ങള്ക്ക് നല്ലതാണ്.
ഓര്ഗാനിക് സോപ്പുകളുണ്ടാക്കുന്നത് സാധാരണ എണ്ണകളുപയോഗിച്ചാണ്. ഇവയില് കൃത്രിമനിറങ്ങളോ വൃത്തിയാക്കാനായുളള രാസവസ്തുക്കളോ അടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളുടെ മൃദുചര്മത്തിനിവ അലര്ജിയുണ്ടാക്കുന്നില്ല. മാത്രമല്ലാ, ചര്മത്തിലെ ജലാംശം നിലനിര്ത്താനും ഓര്ഗാനിക് സോപ്പുകള് സഹായിക്കും.
ചില കുഞ്ഞുങ്ങള്ക്കും കുട്ടികള്ക്കും സോപ്പു തിന്നുന്ന സ്വഭാവമുണ്ട്. വിഷപദാര്ത്ഥങ്ങളൊന്നും അടങ്ങാത്തതുകൊണ്ട് ഓര്ഗാനിക് സോപ്പുകള് അല്പം കുഞ്ഞുങ്ങളുടെ ഉളളില് ചെന്നാലും ദോഷങ്ങളില്ല.
ഡയപ്പര് കെട്ടുന്നതു കാരണമുണ്ടാകുന്ന അലര്ജിക്കും ചൊറിഞ്ഞുപൊട്ടുന്നതിനും ഇത്തരം സോപ്പുകള് നല്ലതാണ്. കുളിപ്പിക്കുമ്പോഴും മറ്റും സോപ്പു തേക്കുമ്പോള് കുഞ്ഞിന് വേദനിക്കില്ല.
സാധാരണ കുട്ടികള്ക്കുള്ള സോപ്പുകളില് പോലും ഫോര്മാല്ഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞുചര്മത്തിന് നല്ലതല്ല. ഓര്ഗാനിക് സോപ്പുകളില് ഇവ അടങ്ങിയിട്ടില്ല.
ഈ സോപ്പുകള്ക്ക് വലിയ വിലയില്ല. സാധാരണ കടകളിലോ ഓണ്ലൈന് വഴിയോ ഇത്തരം സോപ്പുകള് വാങ്ങാം.



Click it and Unblock the Notifications
