For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാത ശിശുക്കളിലെ ഭാരക്കുറവ്, ആശങ്ക വേണ്ട

|

Toddler
നവജാത ശിശുക്കളില്‍ ജനിച്ച് ആദ്യത്തെ കുറച്ചുദിവസങ്ങളില്‍ ഭാരം കുറയുന്നത് സാധാരണമാണ്. ആദ്യത്തെ അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ 5-6 ശതമാനം വരെ ഭാരക്കുറവുണ്ടാകും. എന്നാല്‍ ഇത് ഏഴു ശതമാനത്തില്‍ കൂടുതലായാല്‍ ശ്രദ്ധിക്കണം.

ജനിച്ച ഉടനെ കുഞ്ഞിനുള്ള ഭക്ഷണം മുലപ്പാല്‍ മാത്രമാണ്. കുഞ്ഞിന് നേരായ രീതിയില്‍ മുലയൂട്ടേണ്ടത് വളരെ പ്രധാനമാണ്. ആദ്യത്തെ ഒന്നു രണ്ടു ദിവസങ്ങളില്‍ കുഞ്ഞിന് ലഭിക്കുന്ന മുലപ്പാല്‍ കുറവായതുകൊണ്ടും ഭാരം കുറയും. കുഞ്ഞിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെങ്കില്‍ ജനിച്ചു രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ ഭാരം വീണ്ടും കണക്കാക്കണം.

നവജാതശിശുവിന്റെ ആവറേജ് ഭാരത്തേക്കാളും കൂടുതലാണ് നഷ്ടപ്പെടുന്ന ഭാരമെങ്കില്‍ ഡോക്ടറെ കാണിക്കണം. പാല്‍ കൊണ്ടുമാത്രം കുഞ്ഞിന് ആവശ്യമുള്ള പോഷകം ലഭിക്കുന്നില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം.

മുലപ്പാല്‍ കൊണ്ടുതന്നെ സാധാരണഗതിയില്‍ നവജാത ശിശുക്കള്‍ രണ്ടുമൂന്നാഴ്ചകള്‍ക്കുളളില്‍ ആവശ്യത്തിനുള്ള ഭാരം വയ്ക്കും. പിന്നീട് ആദ്യത്തെ ആറുമാസക്കാലം നാലു മുതല്‍ ആറുവരെ ഔണ്‍സ് ഭാരം കുഞ്ഞുങ്ങള്‍ക്കുണ്ടാകും.

കുഞ്ഞിന് സാധാരണ ഭാരം വച്ചാലും മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തരുത്. കുഞ്ഞിനുളള ഏറ്റവും നല്ല ഉത്തമാഹാരമാണിത്.

English summary

Newborn-Weightloss-Usual, നവജാത ശിശു, ഭാരക്കുറവ്, സാധാരണം

Newborns weight loss is very common in the few days after birth. An average newborn weight loss of 5-6% in the first 5 days is usual but if the loss of weight is 7% or more within 72 hours of birth then the breastfeeding needs to be observed.
Story first published: Monday, September 26, 2011, 12:35 [IST]
X
Desktop Bottom Promotion