Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
നവജാത ശിശുക്കള്ക്ക് സമീകൃതാഹാരം

ജനിച്ച കുഞ്ഞുങ്ങള് കാര്യമായ ഭക്ഷണങ്ങളൊന്നും തന്നെ കഴിച്ചില്ലെങ്കിലും അവര്ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല് സമയവും കുഞ്ഞുങ്ങള് ഉറക്കത്തിലായിരിക്കും. വിശക്കുമ്പോഴും ഡയപ്പര് മാറ്റേണ്ടി വരുമ്പോഴും മാത്രമാണ് കുഞ്ഞുങ്ങള് സാധാരണ ഉണരാറ്. ചെറിയ അളവില് മാത്രമാണ് നവജാതശിശുവിന് ഭക്ഷണം കഴിക്കാന് സാധിക്കുകയുളളൂ. അതുകൊണ്ടുതന്നെ കുഞ്ഞ് ഉറങ്ങുകയാണെങ്കിലും ഉണര്ത്തി ഭക്ഷണം കൊടുക്കുവാന് അമ്മ ശ്രദ്ധിക്കണം.
നവജാത ശിശുവിന്റെ പ്രധാന ആഹാരം മുലപ്പാലാണ്. ഇതുതന്നെയാണ് കുഞ്ഞിന് ഈ പ്രായത്തില് കൊടുക്കാവുന്ന സമീകൃതാഹാരവും. പ്രതിരോധശേഷിയുണ്ടാക്കുന്ന ആന്റിബോഡികള്, വൈററമിനുകള്, ന്യൂട്രിജനുകള് തുടങ്ങി പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മുലപ്പാല്. ആറുമാസം വരെ കുഞ്ഞിന് മുലപ്പാല് മാത്രമേ കൊടുക്കാവൂയെന്ന് മിക്കവാറും ഡോക്ടര്മാര് ഉപദേശിക്കാറുണ്ട്. ഭക്ഷണം ദഹിക്കാനുളള കഴിവ് കുഞ്ഞുങ്ങളില് കുറവാണ്. അതുകൊണ്ട് കട്ടിയുള്ള ഭക്ഷണങ്ങള് കൊടുത്താല് കുഞ്ഞിന്റെ ദഹനവ്യവസ്ഥ തന്നെ തകരാറിലാകും.
നവജാത ശിശുവിന് സമയക്രമം നോക്കി ഭക്ഷണം നല്കുക സാധ്യമല്ല. വിശപ്പ് വരുമ്പോള് സാധാരണ കുഞ്ഞുങ്ങള് കരയും. ആ സമയത്ത് ഭക്ഷണം കൊടുക്കാം. കട്ടിയുള്ള ഭക്ഷണം ഒഴിവാക്കുക. കുഞ്ഞുങ്ങള്ക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കാം. മുലപ്പാല് കൊണ്ട് വിശപ്പു മാറാത്ത കുഞ്ഞുങ്ങള്ക്ക് നേര്പ്പിച്ച പശുവിന്പാലും കൊടുക്കാം.
ആദ്യത്തെ മാസം കുഞ്ഞുങ്ങള് 60 മുതല് 120 ഗ്രാം വരെ ഭക്ഷണം കഴിക്കും. രണ്ടാം മാസം ഇത് 150 മുതല് 200 ഗ്രാം വരെയാകും. അഞ്ച്, ആറുമാസം മുതല് കുട്ടിക്ക് കുറേശെ കട്ടിയുള്ള ഭക്ഷണസാധനങ്ങള് ചെറിയ അളവില് കൊടുത്തുതുടങ്ങാം.
വൈററമിന് ഡി, ഇ എന്നിവ കുഞ്ഞിന്റെ വളര്ച്ചക്ക് അത്യാവശ്യമാണ്. അവരെ വൈററമിനടങ്ങിയ എണ്ണ കൊണ്ട് മസാജ് ചെയ്യുകയും രാവിലെ ഇളംവെയില് കൊള്ളിക്കുകയും ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
