Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കുഞ്ഞിനു നല്കാം സ്വാദിഷ്ടമായ ഭക്ഷണം

കുഞ്ഞുങ്ങള്ക്കുള്ള ഭക്ഷണത്തില് ഒരുപാടു പരീക്ഷണങ്ങളൊന്നും നടത്താന് സാധ്യമല്ല. എരിവും മസാലകളും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള് അവര്ക്ക് നല്കാനും സാധിക്കില്ല. എങ്കിലും വീട്ടില് കുഞ്ഞുങ്ങള്ക്കു താല്പര്യമുണ്ടാക്കുന്ന ഭക്ഷണം തയ്യാറാക്കാം.
മുട്ട കുഞ്ഞിനുള്ള സമീകൃതാഹാരമാണ്. മുട്ട സാലഡ് കുഞ്ഞിനാവശ്യമായ പ്രോട്ടീനുകളും കാര്ബോഹൈഡ്രേറ്റുകളും അടങ്ങിയതുമാണ്. മുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങി ഒരുമിച്ചു ചേര്ത്തിളക്ക് അല്പം ഉപ്പും ഒരു തരി കുരുമുളകുപൊടിയും മയോണീസോ അല്ലെങ്കില് വെണ്ണയോ ചേര്ത്ത് കുഞ്ഞിനു നല്കാം. കുഞ്ഞിനു മാത്രമല്ലാ, മുതിര്ന്നവര്ക്കും കഴിക്കാവുന്ന ഒന്നാന്തരം പോഷകാഹാരമാണിത്. അല്പം കട്ടിയുള്ളതു കൊണ്ട് കുഞ്ഞിനിത് നല്കാനും എളുപ്പമാണ്.
ധാന്യങ്ങളും പരിപ്പുവര്ഗങ്ങളും കുഞ്ഞിന്റെ വളര്ച്ചക്ക് അത്യന്താപേക്ഷിതമാണ്. ഇവ തനിയെ നല്കിയാല് ഒരുപക്ഷേ കുഞ്ഞ് കഴിക്കാന് മടിക്കും. ചെറുപയര് പരിപ്പോ സാധാരണ പരിപ്പോ വേവിച്ച വെളളം ചോറിന്റെ കൂടെച്ചേര്ത്ത് നല്ലപോലെ കൂട്ടിയിളക്കി കുഞ്ഞിനു നല്കാം. ധാന്യത്തിന്റെയും പരിപ്പിന്റേയും ഗുണം കുഞ്ഞിനു ലഭിക്കും. വേണമെങ്കില് ഇതിലല്പം ഉപ്പും നെയ്യും ചേര്ക്കാം. ഈ ഭക്ഷണം ദഹിക്കാനും എളുപ്പമാണ്.
ചെറിയ കുഞ്ഞാണെങ്കില് പച്ചക്കറികള് വേവിച്ചത് മുഴുവനോടെ കഴിക്കാന് ബുദ്ധിമുട്ടാണ്. കടിക്കാന് പല്ലില്ലാത്തതു തന്നെ പ്രധാന കാരണം. അരിയും പരിപ്പും കൂടെ പച്ചക്കറികളും വേവിച്ചുടച്ച് വെണ്ണ ചേര്ത്ത് കുഞ്ഞിനു കൊടുക്കാം. തക്കാളി, ബീന്സ്, കാരറ്റ്, ബീറ്റ്റൂട്ട്, ഗ്രീന്പീസ് തുടങ്ങിയ പച്ചക്കറികള് ഇപ്രകാരം വേവിച്ചുനല്കാം.ദാല്കിച്ചരി എന്നാണ് ഈ ഭക്ഷണത്തിനു പറയുക. വ്യത്യസ്തമായ സ്വാദിനൊപ്പം കുഞ്ഞിനു നല്കാവുന്ന ഉത്തമാഹാരമാണിത്.



Click it and Unblock the Notifications
