Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
കുഞ്ഞുടുപ്പും കുഞ്ഞുകാര്യങ്ങളും

സംസാരിക്കാന് തുടങ്ങാത്ത കുഞ്ഞിന്റെ ആശയവിനിമയത്തിനുള്ള മാര്ഗമാണ് ചിരിയും കരച്ചിലും.കുഞ്ഞുങ്ങള് കരയുന്നതിന് പല കാരണങ്ങളുണ്ടായിരിക്കും. വിശപ്പോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ അസുഖങ്ങളോ കുഞ്ഞുങ്ങളുടെ കരച്ചിലിനു
പുറകിലുണ്ടായിരിക്കും.
ധരിച്ചിരിക്കുന്ന വേഷം സുഖപ്രദമല്ലെങ്കിലും കുഞ്ഞിന് അസ്വസ്ഥകളുണ്ടാകും. അതുകൊണ്ടുതന്നെ കുഞ്ഞുടുപ്പുകള് തെരഞ്ഞെടുക്കുമ്പോള് ഭംഗിയേക്കാളേറെ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്
കുഞ്ഞുങ്ങളുടെ ചര്മം വളരെ മൃദുലമാണ്. കോട്ടണ് വസ്ത്രങ്ങളായിരിക്കും കുഞ്ഞുങ്ങള്ക്കു ധരിക്കാന് ഏറെ സുഖം. സിന്തറ്റിക് വസ്ത്രങ്ങള് അലര്ജിക്ക് കാരണമായേക്കാം.
ബട്ടനുകളുള്ള ഉടുപ്പാണ് കുഞ്ഞുങ്ങള്ക്ക് നല്ലത്. ഉടുപ്പ് എളുപ്പം മാറ്റാന് ഇത് നല്ലതാണ്. കുഞ്ഞുടുപ്പുകളില് ഇലാസ്റ്റിക് ഇല്ലാതിരിക്കുന്നതാണ് നല്ലത്. അസ്വസ്ഥതയുണ്ടാക്കുന്ന തരം ഞൊറികളും കുഞ്ഞുടുപ്പില് ഇല്ലാതിരിക്കുകയാണ് നല്ലത്.
പുതിയ ഉടുപ്പ് ധരിപ്പിക്കുന്നതിന് മുന്പ് കഴുകുന്നത് നല്ലതാണ്. കുഞ്ഞുടുപ്പ് ചൂടുവെള്ളത്തില് കഴുകാന് ശ്രദ്ധിക്കണം. നല്ല വായുസഞ്ചാരവും വെയിലുമുള്ളിടത്തിട്ട് ഉണക്കിയെടുക്കണം. ഇവ ഇസ്തിരിയിടുകയാണെങ്കില് രോഗാണുക്കള് പൂര്ണമായും നശിക്കും.
നല്ല ചൂടുന്ന കാലാവസ്ഥയിലാണ് നിങ്ങള് ജീവിക്കുന്നതെങ്കില് കട്ടികുറഞ്ഞ കയ്യില്ലാത്ത ഉടുപ്പുകള് ഇടുവിക്കുന്നതായിരിക്കും നല്ലത്. ഇത്തരം കാലാവസ്ഥയില് കുഞ്ഞിനെ പുതപ്പിക്കേണ്ട ആവശ്യവുമില്ല. ചൂട് കുഞ്ഞുങ്ങള്ക്കും അസ്വസ്ഥതയു ണ്ടാക്കും. തണുപ്പാണെങ്കില് ദേഹം മുഴുവനും മൂടുന്ന ഉടുപ്പിടുവിക്കാം. ചെവി മൂടുന്ന തൊപ്പിയിടുവിക്കുന്നതും കുഞ്ഞുങ്ങള്ക്ക് കാററടിച്ചുണ്ടാകുന്ന അസ്വസ്ഥകള് തടയാന് നല്ലതാണ്.
കുഞ്ഞുങ്ങള്ക്ക് നാപ്പികള് ഒഴിവാക്കാനാവാത്തവാണ്. കോട്ടന് തുണി കൊണ്ടുള്ള നാപ്പികളാണ് കുട്ടികള്ക്ക് ഏറ്റവും അനുയോജ്യം. വീട്ടിനുള്ളില് കുഞ്ഞുങ്ങളെ ഡയപ്പറിനു പകരം തുണി കൊണ്ടുള്ള നാപ്പികള് ധരിപ്പിക്കാം. അഴുക്കായാല് ഉടന് ഇവ മാറ്റുകയും ചൂടുവെള്ളത്തില് കഴുകിയുണക്കുകയും വേണം.



Click it and Unblock the Notifications
