Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞിനെ നോക്കാന്‍ ക്ഷമ പ്രധാനം

കുഞ്ഞിനെ നോക്കാന്‍ പ്രധാനമായും വേണ്ടത് ക്ഷമയാണ്. ക്ഷമയില്ലെങ്കില്‍ നല്ലൊരു ബേബി സിറ്ററാകാന് ഒരിക്കലും കഴിയില്ല. അതുപോലെ കുഞ്ഞിന്റെ സുരക്ഷയെപ്പറ്റി വളരെ കരുതല്‍ വേണം. കാരണം ശരിയേത് തെറ്റതെന്ന് തിരിച്ചറിയാനുള്ള പ്രായമല്ലാ, കുഞ്ഞിന്റേത്.
കുഞ്ഞിന് എന്തെങ്കിലും അപകടമോ അസുഖമോ വന്നാല്‍ ചെയ്യേണ്ട മാര്‍ഗങ്ങളെപ്പറ്റി ബോധ്യമുണ്ടാകണം. ഇതിനായി കുഞ്ഞിന്റെ ഡോക്ടറുടെ സഹായം തേടാം. എപ്പോഴും കുഞ്ഞിന്റെ മാതാപിതാക്കളുടെയും ഡോക്ടറുടേയും അടുത്ത ബന്ധുക്കളുടേയും ഫോണ്‍ നമ്പര്‍ കയ്യില്‍ വയ്ക്കണം. അത്യാവശ്യം കുഞ്ഞിന് നല്‍കാനുളള മരുന്നും കരുതി വയ്ക്കുക. ഇത് ശരിയായ രീതിയില്‍ കൊടുക്കുന്നതെങ്ങനെയെന്നും അറിഞ്ഞു വയ്ക്കുക.
ഭക്ഷണം കുഞ്ഞിന് വളരെ പ്രധാനമാണ്. കൊടുക്കാനുള്ള ഭക്ഷണം മാതാപിതാക്കള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ അത് കുഞ്ഞിന് നല്‍കാം. ശരിയായ രീതിയില്‍ ഏതൊക്കെ സമയത്താണ് കുഞ്ഞിന് ഇത് നല്‍കാറെന്ന് ചോദിച്ചു മനസിലാക്കണം. സമയത്ത് ആഹാരം നല്കി വിശപ്പൊഴിവാക്കിയാല് കുഞ്ഞിന്റെ വാശി ഒരു പരിധി വരെ കുറയ്ക്കാം. ഭക്ഷണം കൊടുക്കുമ്പോള്‍ വൃത്തിയുടെ കാര്യം വളരെ നിര്‍ബന്ധം തന്നെ.
ഡയപ്പര്‍ മാറ്റുന്നതും വളരെ പ്രധാനമാണ്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ ഉടനെ ഡയപ്പര്‍ മാറ്റണം. പുതിയ ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുന്‍പ് കുഞ്ഞിനെ വൃത്തിയാക്കുകയും വേണം. ഇതിന് നനഞ്ഞ വൈപ്പുകള്‍ ഉപയോഗിക്കാം. സുഗന്ധമുള്ള വൈപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. തുടച്ചു വൃത്തിയാക്കിയ ശേഷം ബേബി പൗഡറിട്ടാല്‍ ഈര്‍പ്പം മാറിക്കിട്ടുകയും ചെയ്യും. ഡയപ്പര്‍ മാറ്റുന്ന സമയത്ത് മിക്കവാറും കുഞ്ഞുങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് പതിവാണ്. പാട്ടുകള്‍ പാടിയോ സംസാരിച്ചോ കുഞ്ഞിന്റെ ശ്രദ്ധ തിരിച്ചുവിടാം.
കുഞ്ഞുള്ളപ്പോള്‍ ഉറക്കെ പാട്ടു വയ്ക്കുകയോ ടിവിയില്‍ പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ കാണുകയോ അരുത്. ഒച്ച കുറച്ച് വേണമെങ്കില്‍ താരാട്ടുപാട്ടുകള്‍ വച്ചു കൊടുക്കാം.
കുഞ്ഞിന് കളിപ്പാട്ടങ്ങള്‍ നല്‍കാം. ഇവ അപകടമുണ്ടാക്കാത്തവയായിരിക്കണം. കുഞ്ഞ് കളിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധ വേണം. പലപ്പോഴും കുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങള്‍ വായിലിട്ടു കടിച്ച് അപകടം വരുത്തിവയ്ക്കാറുണ്ട്. കഴിവതും കുഞ്ഞിനെ ഒറ്റയ്ക്കാക്കാതെ നോക്കുക.
സമയത്തിന് ഭക്ഷണം നല്കി സമയത്തിന് കുഞ്ഞിനെ ഉറക്കുക. ഇതുതന്നെ കുഞ്ഞുങ്ങളുടെ വാശി പകുതി കുറയ്ക്കും.
വാല്സല്യപൂര്ണമായ ഒരു സമീപനം കൊണ്ടേ നല്ലൊരു ബേബി സിറ്ററാകുവാന് സാധിക്കുകയുള്ളൂ എന്നോര്‍ക്കുക.



Click it and Unblock the Notifications
