Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുങ്ങളെ അറിയൂ

പല കുഞ്ഞുങ്ങളുടേയും സ്വഭാവവും പെരുമാറ്റവും പലവിധമായിരിക്കും. കുറേയൊക്കെ ഒരേ രീതികളും കുഞ്ഞുങ്ങള് കാണിക്കും. നിങ്ങളുടെ കുഞ്ഞുങ്ങള്ക്ക് എന്തെങ്കിലും ദോഷമുണ്ടാക്കുന്നില്ലെങ്കില് ഇതോര്ത്ത് വിഷമിക്കേണ്ടതില്ല.
കുഞ്ഞുങ്ങള് കാണിക്കുന്ന ചില പൊതുസ്വഭാവങ്ങള് ഇതൊക്കെയാണ്,
കുഞ്ഞുങ്ങള് എപ്പോഴും കരയുന്നത് സര്വസാധാരണമാണ്. അസ്വസ്ഥതകള് പ്രകടിപ്പിക്കാന് അവര്ക്കറിയാവുന്ന ഏക മാര്ഗവും ഇതാണ്. വിശപ്പ്, ഉറക്കം വരുക, അസുഖങ്ങള് തുടങ്ങി ഇവരുടെ കരച്ചിലിനു പിന്നില് പല കാര്യങ്ങളുമുണ്ട്. ചില കുഞ്ഞുങ്ങള് ശ്രദ്ധയാകര്ഷിക്കാന് വേണ്ടിയും കരയും. രാത്രിയുടേയും പകലിന്റേയും വ്യത്യാസവും കുഞ്ഞുങ്ങളെ കരയിക്കും. എന്നാല് കുഞ്ഞുങ്ങള് നിര്ത്താതെ കരയുകയാണെങ്കില് ഒരു ശിശുരോഗവിദഗ്ധന്റെ അഭിപ്രായം തേടാവുന്നതാണ്.
ഉറങ്ങുന്നത് കുഞ്ഞുങ്ങളുടെ വളര്ച്ചക്ക് അത്യാവശ്യമാണ്. ദിവസം 20 മണിക്കൂറോളം നവജാത ശിശുക്കള് ഉറങ്ങും. ചിലര് അടുപ്പിച്ച് മൂന്നുനാലു മണിക്കൂര് ഉറങ്ങും. മറ്റു ചില കുഞ്ഞുങ്ങളാകട്ടെ, അരമണിക്കൂര് വീതമായിരിക്കും ഉറങ്ങുക. രാത്രി മുഴുവന് ഉറങ്ങാതിരുന്ന് രാവിലെ ഉറങ്ങുന്നതും കുഞ്ഞുങ്ങളുടെ സ്വഭാവമാണ്. വളരുന്നതിനനുസരിച്ച് ഉറക്കത്തിന്റെ ദൈര്ഘ്യവും കുറയും.
പാല് കുടിക്കുന്ന ശീലവും പല കുഞ്ഞുങ്ങളിലും പല വിധമായിരിക്കും. തുടക്കത്തില് കുഞ്ഞുങ്ങളെ നിര്ബന്ധിച്ച് പാല് കുടിപ്പിക്കേണ്ടിവരും. തുടര്ച്ചയായി ഉറങ്ങുന്ന കുഞ്ഞുങ്ങളെ ഉറക്കത്തില് നിന്നും ഉണര്ത്തി പാല് കൊടുക്കാന് ശ്രദ്ധിക്കണം. ശീലമായിക്കഴിഞ്ഞാന് കുഞ്ഞുങ്ങള് തനിയെ പാല് കുടിച്ചുകൊള്ളും. പല സമയങ്ങളിലായി പാല് കൊടുക്കണം.
ചില കുഞ്ഞുങ്ങള് എപ്പോഴും കണ്ണു ചിമ്മുന്നത് നിങ്ങള് ശ്രദ്ധിച്ചുകാണു. ജനിച്ചു കുറച്ചു കഴിഞ്ഞാലെ കുഞ്ഞുങ്ങളുടെ കണ്ണുകള് ഏതെങ്കിലും വസ്തുവില് ഉറപ്പിച്ചു കാണാന് കഴിയൂ. അതുവരെ കറുപ്പും വെളുപ്പും നിഴലുകളായിട്ടായിരിക്കും കുഞ്ഞുങ്ങള് വസ്തുക്കളെ കാണുക. പകല്വെളിച്ചവും കുറച്ചുനാള് വരെ കുഞ്ഞുങ്ങളെ അലോസരപ്പെടുത്തും.
വിരല് കുടിക്കുക, കൈകാലിട്ടടിക്കുക, കാണുന്നവരോടും വസ്തുക്കളോടും പ്രതികരിക്കാന് ശ്രമിക്കുക തുടങ്ങിയവ കുഞ്ഞുങ്ങളില് കണ്ടുവരുന്ന മറ്റു ചില ശീലങ്ങളാണ്. നിങ്ങളുടെ കുഞ്ഞ് വളര്ന്നു തുടങ്ങുകയെന്നതാണ് ഇതു വ്യക്തമാക്കുന്നത്.



Click it and Unblock the Notifications
