Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കുഞ്ഞിന് ക്രിസ്മസ് സമ്മാനം

കുഞ്ഞുങ്ങള്‍ക്ക് സാന്റയുടെ സോക്സോ തൊപ്പിയോ സമ്മാനം നല്‍കാം. ഇത്തരം സാധനങ്ങള്‍ കുഞ്ഞുങ്ങള്‍ ധരിച്ചു കാണുന്നതും കൗതുകം തന്നെ. സോക്സിനുള്ളില്‍ ചോക്ലേറ്റുകള്‍ നിറച്ചും നല്‍കാം.
കളിപ്പാട്ടങ്ങള്‍ ഏതു പ്രായത്തിലെ കുട്ടികളും ഇഷ്ടപ്പെടും. സാന്റാക്ലോസിന്റെ രൂപത്തിലെ പാവ, കളിവീട് എന്നിവ നല്ല സമ്മാനങ്ങളാണ്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കീ കൊടുത്ത് ഓടിക്കാവുന്ന ട്രെയിനോ കാറോ കൊടുക്കാം. അല്ലെങ്കില്‍ സമ്മാനവണ്ടി വലിച്ചു കൊണ്ടു പോകുന്ന സാന്റാ അപ്പൂപ്പനും നല്ലൊരു സമ്മാനം തന്നെ.
ക്രിസ്മസ് തണുപ്പുകാലമായതു കൊണ്ട് തണുപ്പുകാലത്തിന് ചേരുന്ന വസ്ത്രങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന നല്ല സമ്മാനമായിരിക്കും. കുഞ്ഞിക്കാലിന് രോമം കൊണ്ടുണ്ടാക്കിയ ഷൂസ് മറക്കരുത്. സാന്റയുടെ സ്റ്റോക്സും സമ്മാനമായി നല്‍കാം.
അല്പം വില കൂടിയ സമ്മാനമാണ് കുഞ്ഞിന് നല്‍കാനുദ്ദേശിക്കുന്നതെങ്കില്‍ ബ്രേസ്്ലെറ്റ് നല്‍കാം. കുഞ്ഞിന് ആജീവനാന്തം ഉപകാരപ്പെടുന്ന സമ്മാനം കൂടിയാണ് ഇത്.



Click it and Unblock the Notifications
