Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
വിരല്കുടി കുഞ്ഞിന് നല്ലത്

പുറത്തു വരുമ്പോഴല്ലാ, വയറിനുള്ളില് വച്ചു തന്നെ കുഞ്ഞ് തുടങ്ങുന്ന ശീലമാണിത്. കുഞ്ഞിന് സന്തോഷം നല്കുന്ന ഒന്ന് എന്തിന് നിഷേധിക്കണമെന്നതാണ് ആദ്യന്യായം.
വിശപ്പു തോന്നുമ്പോള് അത് തനിയെ മാറ്റുവാനുള്ള കുഞ്ഞിന്റെ ശ്രമം കൂടിയാണ് വിരല്കുടി. കുഞ്ഞിന് വിശക്കുന്നുവെന്ന് അമ്മയ്ക്ക് തിരിച്ചിറിയുവാനും സാധിയ്ക്കും.
വിരല്കുടിച്ച് ഉറങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. കുഞ്ഞിന് ഉറക്കം വരാനുള്ള മാര്ഗം കൂടിയാണിത്.
വിരല്കുടിയ്ക്കുന്നത് സെറോടോനിന് എന്ന ഹോര്മോണ് പ്രവര്ത്തനത്തെ സ്വാധീനിയ്ക്കുണ്ട്. നമ്മുടെ വികാരങ്ങളെയും മൂഡിനേയും ബാധിയ്്ക്കുന്ന ഒരു ഹോണ്മോണാണ് ഇത്. കുഞ്ഞിന്റെ മാനസിക നിലയെ നല്ല രീതിയില് സ്വാധീനിയ്ക്കുവാന് ഈ ഹോര്മോണിന് കഴിയും. വിരല് കുടിച്ച് കുഞ്ഞ് ശാന്തമായി ഉറങ്ങുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്.
മുലപ്പാല് കുടിച്ച് ഉറങ്ങുന്ന ഒരു പ്രതീതിയും സുരക്ഷിതത്വവുമാണ് വിരല് കുടിയ്ക്കുന്നത് വഴി കുഞ്ഞിന് ലഭിയ്ക്കുന്നത്. അമ്മ അടുത്തില്ലെങ്കിലും വാശി പിടിക്കാതെ ഉറങ്ങാന് കുഞ്ഞിനെ ഇത് സഹായിക്കുന്നുണ്ട്. ചില കുട്ടികള്ക്ക് മുലപ്പാല് ശരിയായി കുടിയ്ക്കുവാനും വിരല്കുടി സഹായിക്കുന്നുണ്ട്.
വിരല്കുടി ബലം പ്രയോഗിച്ച് നിറുത്തുവാന് ശ്രമിച്ചാല് അത് കിട്ടുന്ന മറ്റെന്തു സാധനവും എടുത്ത് കടിയ്ക്കുവാന് കുഞ്ഞിനെ പ്രേരിപ്പിക്കും. ഇത് കൂടുതല് പ്രശ്നങ്ങള് സൃഷ്ടിക്കും.
വളരുമ്പോള് ഈ ശീലം കുഞ്ഞ് തനിയെ ഉപേക്ഷിച്ചോളും. കുഞ്ഞിന് വെറുതെ കിട്ടുന്ന സന്തോഷം എന്തിന് വെറുതേ നിഷേധിക്കണം.



Click it and Unblock the Notifications
