Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം കൊടുത്തുതുടങ്ങുമ്പോള്

കുഞ്ഞ് കട്ടിയുള്ള ഭക്ഷണസാധനങ്ങള് കഴിച്ചുതുടങ്ങാറായോ എന്ന് ആദ്യം തിരിച്ചറിയണം. ഇരിക്കാന് തുടങ്ങുക, കഴുത്തിന് ഉറപ്പു വരിക, ജനിപ്പോഴുള്ളതിനെ അപേക്ഷിച്ച് ഭാരം കൂടുക, വിശപ്പു കൂടുക, മറ്റു ഭക്ഷണസാധനങ്ങള് കാണുമ്പോള് താലപര്യം കാണിക്കുക, പതുക്കെ ചവച്ചുതുടങ്ങുക തുടങ്ങിയവ കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിച്ചുതുടങ്ങാറായി എന്നതാണ് കാണിക്കുന്നത്.
കുഞ്ഞിന് ആദ്യം ധാന്യങ്ങളാണ് കൊടുത്തുതുടങ്ങേണ്ടത്. വളരെ കുറഞ്ഞ അളവിലേ ഭക്ഷണം കൊടുത്തു തുടങ്ങാവൂ. നല്ലപോലെ വേവിച്ച് ഉടച്ച് ഭക്ഷണം നല്കണം. അല്ലെങ്കില് ദഹിക്കാന് ബുദ്ധിമുട്ടുണ്ടാകും.
ഒരു മാസത്തിന് ശേഷം മുട്ട, പച്ചക്കറികള്, മാംസം, തൈര് തുടങ്ങിയവ നല്കാം.
തിളപ്പിച്ച വെളളത്തിലേ കുട്ടികളുടെ ഭക്ഷണം ചേര്ക്കാവൂ.
എണ്ണ കുഞ്ഞിനുളള ഭക്ഷണത്തില് ചേര്ക്കരുത്. ആവിയില് വേവിച്ച ഭക്ഷണമാണ് കുഞ്ഞുങ്ങള്ക്ക് നല്കാന് ഏററവും നല്ലത്.
ഉപ്പ്, പഞ്ചസാര, മസാലകള്, തേന് തുടങ്ങിയ യാതൊന്നും കുഞ്ഞിനുള്ള ഭക്ഷണത്തില് ചേര്ക്കരുത്. കുഞ്ഞിനുളള ഭക്ഷണം കുഴമ്പ രൂപത്തില് കൊടുക്കുന്നതാണ് ദഹിക്കുവാന് എളുപ്പം.
ഓട്സ്, ബാര്ലി തുടങ്ങിയവ കുഞ്ഞിന് കൊടുക്കാവുന്ന ഭക്ഷണസാധനങ്ങളാണ്. കഴിവതും വീട്ടില് തന്നെ ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള് നല്കുക.
ഭക്ഷണത്തിനിടയ്ക്ക് കുഞ്ഞിന് വെള്ളവും നല്കണം.
കുഞ്ഞിന് ഭക്ഷണം നല്കുമ്പോള് വൃത്തി വളരെ പ്രധാനമാണ്. ഭക്ഷണം കൊടുക്കാന് ഉപയോഗിക്കുന്ന പാത്രവും സ്പൂണും വളരെ വൃത്തിയായിരിക്കണം. ഭക്ഷണം കൊടുക്കുന്നതിന് മുന്പ് കൈകള് നല്ലപോലെ കഴുകണം.
ഭക്ഷണം ആദ്യമൊക്കെ കഴിക്കുവാനും ദഹിക്കുവാനും പ്രയാസമുണ്ടാകും. ഇത് സാവധാനം ശരിയായിക്കൊള്ളും.



Click it and Unblock the Notifications
