Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്കുഞ്ഞിനൊരു പിറന്നാള് സമ്മാനം

കുഞ്ഞുങ്ങള്ക്ക്, ആണ്കുഞ്ഞായാലും പെണ്കുഞ്ഞായാലും ചോക്കലേറ്റുകളും മിഠായികളും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചു ലോലിപോപ്പുകള്. ഇവ സാധാരണ രീതിയില് കൊടുക്കുന്നതില് പുതുമയില്ല. കുഞ്ഞിനായി സോക്സുകള് വാങ്ങാം. ഇവയില് ചോക്കലേറ്റുകള് നിറച്ചു നല്കാം. വേണമെങ്കില് നിങ്ങള്ക്കു തന്നെ സോക്സ് തുന്നി നല്കാം. പെണ്കുഞ്ഞിനുളള സോക്സായാതു കൊണ്ട് പിങ്ക്, സ്കൈബ്ലൂ നിറങ്ങള് തെരഞ്ഞെടുക്കുകയാണ് നല്ലത്.
പിറന്നാളിന് ബേബി ബാസ്ക്കറ്റ് നല്കുന്നതും നല്ലതാണ്. കളിപ്പാട്ടങ്ങളും ചോക്കലേറ്റുകളും നിറച്ച ബേബി ബാസ്ക്കററ് നല്കാം.
കുഞ്ഞിന്റെ ഒന്നാം പിറന്നാളാണെങ്കില് തൊട്ടില് വാങ്ങി നല്കുന്നതും നല്ലൊരു സമ്മാനമായിരിക്കും. തൊട്ടില് റിബണുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ചു നല്കാം. ഇത് അല്പം വില കൂടിയ സമ്മാനമായിരിക്കുമെങ്കിലും കുഞ്ഞിന് ഉപകാരപ്പെടും.
വില പ്രശ്നമില്ലെങ്കില് സ്വര്ണമാലയോ കമ്മലോ പിറന്നാള് സമ്മാനമായി നല്കാം. ഇത് എക്കാലവും നിലനില്ക്കുന്ന സമ്മാനം കൂടിയായിരിക്കും.
കുഞ്ഞിന് വസ്ത്രം നല്കാനാണ് ഉദ്ദേശ്യമെങ്കില് പിങ്ക് നിറത്തിലുളള ഉടുപ്പെടുക്കാം. ഞൊറിവുകളും ഫ്രില്ലുകളും മറ്റും വച്ച ഉടുപ്പായിരിക്കും നല്ലത്. ഉടുപ്പ് കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ളതാകരുത്. കുഞ്ഞുങ്ങള് പെട്ടെന്ന് വളരുന്നതുകൊണ്ട് അല്പം വലിയ ഉടുപ്പെടുക്കുന്നതായിരിക്കും ഭാവിയിലെ ഉപയോഗത്തിനും നല്ലത്. ഉടുപ്പിനു ചേര്ന്ന ഹെയര് ബാന്റ്, ഹെയര്പിന്, വള, മാല, കമ്മല് എന്നിവ കൂടി ചേര്ന്നാല് നല്ലൊന്നാന്തരം സമ്മാനമായി.
പാവകളോട് പെണ്കുട്ടികള്ക്കൊരു പ്രത്യേക താല്പര്യം തന്നെയുണ്ട്. ഭംഗിയുള്ളൊരു പാവ അതുകൊണ്ടുതന്നെ നല്ലൊരു പിറന്നാള് സമ്മാനമായിരിക്കും. കാര്ട്ടൂണ് കഥാപാത്രങ്ങളുടെ രൂപത്തിലുള്ള പാവകളും സമ്മാനം നല്കാന് തെരഞ്ഞെടുക്കാം.
ഏതു സമ്മാനം തെരഞ്ഞെടുത്താലും ഭംഗിക്കൊപ്പം കുഞ്ഞിന്റെ സുരക്ഷയും കൂടി ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.



Click it and Unblock the Notifications
