Latest Updates
-
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ -
ലക്ഷ്മീപൂജ 2026: 12 രാശിക്കാർക്കും ധനനേട്ടം ഉറപ്പാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ധൻതേരസ് സ്പെഷ്യൽ: 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ഭാഗ്യനിറവും, സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും നിർണായക ദിനം; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം -
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
തൊട്ടിലാട്ടിയുറക്കൂ, സുരക്ഷ വേണം

കുഞ്ഞുങ്ങളുടെ സുരക്ഷയെപ്പറ്റി മാതാപിതാക്കള്‍ക്ക് വല്ലാത്ത കരുതലുണ്ടായിരിക്കും. എന്നാല്‍ പലരും തൊട്ടിലിന്റെ സുരക്ഷിതത്വത്തെപ്പറ്റി ഓര്‍ക്കാറില്ല. മിക്കവാറും കുഞ്ഞുങ്ങള്‍ നല്ലൊരു പങ്കും തൊട്ടിലിലാണ് കിടക്കുന്നതെന്നതു കൊണ്ട് ഇകകാര്യത്തില്‍ കരുതല്‍ വേണം.
തൊട്ടില് വാങ്ങുമ്പോള്‍ നല്ല ഉറപ്പുള്ളതു നോക്കി വാങ്ങിക്കണം. ഭംഗിയേക്കാളേറെ സുരക്ഷയാണ് പ്രധാനമെന്നത് മറക്കരുത്. കൂടുതല്‍ അലങ്കാരപ്പണികളുള്ള തൊട്ടില് വാങ്ങാതിരിക്കുന്നതാണ് നല്ലത്. തടി കൊണ്ടുണ്ടാക്കിയ പഴയ കാലത്തെ തരം തൊട്ടിലുകള്‍ പൊതുവെ ഉറപ്പുള്ളവയാണ്.
ഉപയോഗിച്ച തൊട്ടിലുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. വൃത്തിയുടെ മാത്രമല്ലാ, സുരക്ഷയുടെ പ്രശ്നം കൂടിയാണിത്. മുന്പുള്ളവര് അലക്ഷ്യമായാണ് തൊട്ടില് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ അപകടസാധ്യതയും കൂടുതലാണ്.
കുഞ്ഞ് ഇരുന്നും നിന്നും തുടങ്ങുമ്പോള്‍ തൊട്ടിലില്‍ നിന്നു വീഴാനുളള സാധ്യത കൂടുതലാണ്. ഉയരം കുറക്കാനും കൂട്ടാനും കഴിയുന്ന തരത്തിലുള്ള തൊട്ടിലുകളും ലഭ്യമാണ്. കുഞ്ഞ് എഴുന്നേറ്റിരുന്നുതുടങ്ങുമ്പോള് തൊട്ടിലിന്റെ ഉയരം കുറച്ചുവക്കുന്നത് അപകടം കുറക്കും.
കുഞ്ഞിന് കളിക്കാനായി കളിപ്പാട്ടങ്ങളും മറ്റും തൂക്കിയിടുന്നത് പതിവാണ്. ഇത് മുറുകെയുറപ്പിക്കാന് ശ്രദ്ധിക്കണം. കെട്ടഴിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴരുത്.
തൊട്ടില് വാങ്ങുമ്പോള്‍ പൈസയേക്കാള്‍ സുരക്ഷക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.



Click it and Unblock the Notifications
