Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞിന്റെ വയറുവേദന, കാരണവും ചികിത്സയും

കുഞ്ഞുങ്ങളിലുണ്ടാകാറുള്ള പ്രധാന പ്രശ്നമാണ് വയറുവേദന. മിക്കവാറും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടായിരിക്കും കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരാറുള്ളത്. കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയം ശക്തി കുറഞ്ഞതാണ്. കുടിയ്ക്കുന്ന പാല് ദഹിക്കുവാന്‍ പോലും കുറേ സമയം പിടിക്കും. മറ്റെന്തെങ്കിലും ഭക്ഷണങ്ങള്‍ നല്കിയാലും ദഹനപ്രശ്നങ്ങളുണ്ടാകും. അതുകൊണ്ടു കൂടിയാണ് ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമെ കൊടുക്കാവൂ എന്ന് പറയുന്നതും.
പാല് കുടിച്ച ശേഷം കുഞ്ഞ് നിറുത്താതെ കരയുന്നത് വയറുവേദന ഉള്ളതുകൊണ്ടാകാം. വയറുവേദനയുണ്ടെങ്കില്‍ ചില കുഞ്ഞുങ്ങള്‍ പാല് കുടിയ്ക്കുവാന്‍ തന്നെ മടി കാണിയ്ക്കുന്നു. ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍ വയറുവേദനയ്ക്കൊപ്പം വയറിളക്കവും ചിലപ്പോള്‍ ഛര്‍ദിയും ഉണ്ടാകും.
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറുവേദനയ്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങളുണ്ട്. ടവര്‍ ചൂടാക്കി കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുന്നതും കുഞ്ഞിനെ അല്പസമയം കമഴ്ത്തിക്കിടത്തുന്നതും നല്ലതാണ്.
വെളിച്ചെണ്ണ ചൂടാക്കി അല്പം വെള്ളവും ചേര്‍ത്ത് കുഞ്ഞിന്റെ വയറില്‍ തടവുന്നതും നല്ലതു തന്നെ.
കളിപ്പാട്ടങ്ങള്‍ കാണിച്ചോ സംസാരിച്ചോ കുഞ്ഞിന്റെ ശ്രദ്ധ തിരിക്കുന്നത് വേദനയുടെ ആക്കം കുറയാനുള്ള ഒരു വഴിയാണ്.
കുഞ്ഞിന്റെ അസ്വസ്ഥത അകറ്റാനുള്ള ഏറ്റവും നല്ല മരുന്ന് അമ്മയുടെ വാത്സല്യം തന്നെയാണ്. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ലാളിക്കുന്നത് ഒരു പരിധി വരെ കുഞ്ഞിന് ആശ്വാസം നല്‍കും.
അടിക്കടി വയറുവേദന വരുന്നുണ്ടെങ്കിലും കുഞ്ഞ് നിര്‍ത്താതെ കരയുകയാണെങ്കിലും ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications
