Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
കുഞ്ഞുമുഖത്തും മുഖക്കുരുവോ, ഇതു വായിക്കൂ

അമ്മയുടെ ഹോര്മോണ് കുഞ്ഞുങ്ങളിലേക്കും വ്യാപിക്കും. ചിലപ്പോള് മുലപ്പാല് വഴിയും ഇത്തരം ഹോര്മോണ് അമ്മയില് നിന്നും കുഞ്ഞിലേക്കെത്തും. അതുകൊണ്ട് അമ്മയ്ക്ക് മുഖക്കുരുവുണ്ടാകാറുണ്ടെങ്കില് കുഞ്ഞുങ്ങളുടെ ചര്മത്തിലും ഇത്തരം കുരുക്കള് വരാന് സാധ്യതയുണ്ട്.
വൈറ്റ്ഹെഡ്സ് എന്നറിയപ്പെടുന്ന കുരുക്കളാണ് കുഞ്ഞുങ്ങളില് സാധാരണയായി കണ്ടുവരുന്നത്. കവിളിലും നെറ്റിയിലും താടിയിലും ഇവ കാണാം. ഇത് കൂടുതലായാല് കുട്ടികള്ക്ക് അസ്വസ്ഥതയുണ്ടാക്കും. വീട്ടില് തന്നെ ഇതിനുള്ള ചികിത്സകള് ചെയ്യാം.
കുഞ്ഞിനെ ചൂടുവെള്ളത്തില് കുളിപ്പിക്കുകയും കുരുക്കളുള്ള ഭാഗത്ത് വൃത്തിയുള്ള തുണിയുപയോഗിച്ച് ഒപ്പുകയും വേണം.
കുരുക്കളുള്ള ഭാഗത്ത് ബേബി ക്രീമുകളോ ലോഷനുകളോ പുരട്ടരുത്. വെളിച്ചെണ്ണയോ നെയ്യോ പുരട്ടുന്നത് നല്ലതാണ്.
കുഞ്ഞിനെ മേക്കപ്പ് ചെയ്യിക്കുന്നത് മുഴുവനായും ഒഴിവാക്കുക. വേണെങ്കില് ബേബി പൗഡറിടാം. ഇത് കുരുക്കളുളള ഭാഗത്ത് ഈര്പ്പമില്ലാതിരിക്കാന് സഹായിക്കും.
കുറച്ചു ദിവസങ്ങള് കഴിഞ്ഞിട്ടും കുരുക്കള് മാറുന്നില്ലെങ്കില് ഡോക്ടറെ കാണിക്കുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
