Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുലയൂട്ടല് മാത്രം പോഷണം നല്കില്ലെന്ന്
കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറു മാസം ഉത്തമ പോഷകാഹാരം മുലപ്പാല് ആണെന്നാണ് ഈ സംഘടനകള് പ്രചരിപ്പിക്കുന്നത്.
മുലയൂട്ടല് സംബന്ധിച്ച ലോകാരോഗ്യ സംഘടനാ നിര്ദ്ദേശങ്ങള് ഇന്ത്യയ്ക്ക് അനുയോജ്യമോ ...? എന്നന്വേഷിച്ച ഒരു പഠനത്തിലാണ് ഈ വിവരങ്ങള് . പോഷകാഹാരം കുറവായ അമ്മയില് നിന്നു പാല് കുടിക്കുന്ന കുട്ടിക്ക് ജനിച്ച് രണ്ടോ മൂന്നോ മാസത്തിനു ശേഷം മൃദു ആഹാരമോ ദ്രാവകങ്ങളോ കൊടുത്തു തുടങ്ങാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
എന്നാല് റിപ്പോര്ട്ടിലെ കണ്ടെത്തല് ലോകാരോഗ്യ സംഘടന, യുണിസെഫ് (കുട്ടികളുടെ ക്ഷേമത്തിനായുള്ള ഐക്യരാഷ്ട്ര സംഘടന) അധികൃതരുടെ വിമര്ശനം വിളിച്ചു വരുത്തിയിരിക്കുകയാണ്.
ഏറ്റവും സുരക്ഷിതവും ആരോഗ്യദായകവുമായ പോഷണ മാര്ഗം മുലയൂട്ടലാണെന്ന് ഈ സംഘടനകള് ഉറപ്പിച്ചു പറയുന്നു. കൃത്രിമ ഭക്ഷണ പദാര്ത്ഥങ്ങള് ശിശുക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുമ്പോള് മുലപ്പാല് ശരീരത്തിന് പ്രകൃത്യാലുള്ള രോഗപ്രതിരോധ ശേഷി നല്കുന്നു.
എയ്ഡ്സ് ഭീഷണി ആണ് മുലപ്പാല് പോഷണത്തെപ്പറ്റി പഠനം നടത്താന് കാരണമായത്. അമ്മയില് നിന്നു കുഞ്ഞിലേയ്ക്കു രോഗം പകരാനുള്ള സാധ്യത അധികമാണത്രേ.
ജനിച്ച ഉടനേ തന്നേ മുലപ്പാല് കൊടുത്തു തുടങ്ങണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്ദ്ദേശം. നാല് മുതല് ആറ് മാസം വരെ കുഞ്ഞിന് മറ്റൊരു ആഹാരവും കൊടുക്കേണ്ടതില്ല. അതിനു ശേഷം മറ്റ് ആഹാരങ്ങള് കൊടുത്തു തുടങ്ങാം. എന്നാല് മുലയൂട്ടല് നിര്ത്താന് പാടില്ല. രണ്ട് വയസ്സ് ആകുന്നതു വരെയെങ്കിലും ഇത് തുടരണം.
നൂറ് കോടി ജനങ്ങള് ഉ ള്ള ഇന്ത്യയില് വര്ഷങ്ങളായി പ്രസവരക്ഷാ ആരോഗ്യ പരിപാടികള് നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികളുടെ പോഷണക്കുറവില് കാര്യമായ മാറ്റമൊന്നും വരുത്താന് ഇവയ്ക്കായിട്ടില്ല.
ലോക ബാങ്കിന്റെ കണക്കുകള് പ്രകാരം നാലു വയസ്സില് താഴെയുള്ള ഇന്ത്യന് കുട്ടികളില് പകുതിയിലധികവും പോഷണക്കുറവുള്ളവരാണ്. 40 ശതമാനത്തിലധികം അമ്മമാരും. അല്ലെങ്കില് ലോകത്താകമാനമുള്ള പോഷണക്കുറവു കുട്ടികളില് 40 ശതമാനം ഇന്ത്യയിലാണ്. ശിശു മരണ നിരക്കും വളരെയധികമാണ്. 1000 പേര്ക്ക് 79 എന്ന നിലയില്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മുലയൂട്ടല് സംബന്ധിച്ച പുതിയ റിപ്പോര്ട്ട് പുറത്തു വന്നത്. തമിഴ് നാട്് സര്ക്കാരിന്റെ കുടുംബാരോഗ്യ ഡയറക്ടറേറ്റിലെ ജനസംഖ്യാ വിദഗ്ധനായ റാവില്ല ആനന്ദും ഹോണോലുലുവിലെ ഈസ്റ്റ് വെസ്റ്റ് സെന്ററിലെ ജനസംഖ്യാ വിദഗ്ധന് മിന്ജാ കിം ചോയും ആണ് പഠനങ്ങള് നടത്തിയത്.



Click it and Unblock the Notifications
