Latest Updates
-
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ
കുഞ്ഞുങ്ങളില്‍ ആദ്യപല്ല് വരുന്ന പ്രായം: അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?
കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും അച്ഛനമ്മമാര്‍ വളരെ അത്ഭുതത്തോടെയാണ് കാണുന്നത്. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും വളരെയധികം സന്തോഷത്തോടെ കാണുന്നവരാണ് മാതാപിതാക്കള്‍. പ്രസവശേഷം ഓരോ മാസവും ഓരോ ദിവസവും ഓരോ മണിക്കൂറിലും കുഞ്ഞിനുണ്ടാവുന്ന മാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശാരീരികമായി കുഞ്ഞിന് നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ആദ്യത്തെ പല്ല് മുളക്കുന്നത്.
എന്നാല്‍ കുഞ്ഞില്‍ എപ്പോഴാണ് പല്ല് മുളക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് എല്ലാ മാതാപിതാക്കള്‍ക്കും അറിയണം എന്നില്ല. ചില കുട്ടികളില്‍ ആദ്യത്തെ 6 മാസത്തിനുള്ളില്‍ തന്നെ പല്ല് കണ്ട് തുടങ്ങാം. ചിലരില്‍ ഒരു വയസ്സിലേക്ക് അടുക്കുമ്പോഴായിരിക്കും പല്ല് കാണപ്പെടുന്നത്. അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും ഈ സമയം കുഞ്ഞ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

മോണയില്‍ ചുവപ്പ് നിറം
പലപ്പോഴും കുഞ്ഞിന്റെ മോണയില്‍ ചുവപ്പ് നിറം പോലെ കാണപ്പെടുന്നെങ്കില്‍ അത് പല്ല് വരുന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. ഇത് കൂടാതെ കുഞ്ഞിന് ഈ സ്ഥലത്തെല്ലാം അസ്വസ്ഥയും ചൊറിച്ചിലും അനുഭവപ്പെടുന്നു കൂടാതെ കുഞ്ഞില്‍ നിന്ന് ധാരാളം ഉമിനീരും പുറത്തേക്ക് വരുന്നു. ഇടക്കിടെ മുഖം തുടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം കുഞ്ഞിന് പല്ല് വരുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്.
ഉറക്കം കുറയുന്നു
പല്ല് വരുന്ന സമയം കുഞ്ഞിന്റെ ഉറക്കം കുറയുന്നു. ഇത് പലപ്പോഴും പല്ലിന്റെ വരവിലുണ്ടാവുന്ന അസ്വസ്ഥതയെ ആണ് സൂചിപ്പിക്കുന്നത്. പലപ്പോഴും പല്ലിന്റെ ചലനം രാത്രിയില്‍ ആയിരിക്കും കൂടുതല്‍ സജീവമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. രാത്രികളില്‍ കുഞ്ഞിന് ഉറക്കമില്ലായ്മ മാതാപിതാക്കളെയും അസ്വസ്ഥരാക്കുന്നു.
വിശപ്പ് കുറയുന്നത്
കുഞ്ഞിന്റെ വിശപ്പ് കുറയുന്നതും ഇത്തരത്തില്‍ പല്ല് വരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും മുലപ്പാല്‍ കുടിക്കുന്നത് കുഞ്ഞ് സ്വാഭാവികമായും കുറച്ച് സമയത്തേക്ക് കുറക്കുന്നു. എന്നാല്‍ ഇത് കൂടുതലോ കുറവോ ആണെങ്കിലും കുഞ്ഞുങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. മോണവേദനയായിരിക്കും കുഞ്ഞിനെ ഭക്ഷണത്തില്‍ നിന്ന് വിട്ടു നിര്‍ത്തുന്നത്.

കരച്ചില് കൂടുതല്‍
കുഞ്ഞ് കരയുന്നത് അല്പം ഗൗരവമുള്ള കാര്യമാണ്. കാരണം എന്തെങ്കിലും അസുഖങ്ങളോ അസ്വസ്ഥതകളോ ആണ് പലപ്പോഴും കുഞ്ഞിനെ കരയിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കുഞ്ഞിന്റെ പല്ല് വരുന്ന അസ്വസ്ഥതയും വേദനയും കൂടി കണക്കിലെടുക്കേണ്ടതാണ്. കാരണം ചില കുട്ടികളില്‍ ഇത് വളരെയധികം അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. കരച്ചില് കൂടുതലാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
കടിക്കുന്നു
ചില കുട്ടികള്‍ കടിക്കുന്നത് അല്പം കൂടുതലായിരിക്കും ഈ സമയം. പ്രത്യേകിച്ച് പാല് കുടിക്കുമ്പോള്‍ കുട്ടികള്‍ കടിക്കുന്നു. ഇതെല്ലാം കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥത ശമിപ്പിക്കുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്. പുതിയ പല്ല് വരുമ്പോള്‍ മോണയിലുണ്ടാവുന്ന വേദനയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കുഞ്ഞുങ്ങള്‍ കടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം അമ്മമാര്‍ വളരെ ശ്രദ്ധിച്ച് വേണം കുഞ്ഞിന് പാല് കൊടുക്കുന്നതിന്. കുഞ്ഞിന് കടിക്കുന്നതിനുള്ള പ്രവണത അല്പം കൂടുതലായിരിക്കും.

പനി
ചില കുട്ടികളില്‍ പല്ല് വരുന്നത് പലപ്പോഴും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. എന്നാല്‍ 101 ഡിഗ്രിയില്‍ കൂടുതലാണ് പനി എന്നുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യാവസ്ഥയെ മോശമാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ചി കുട്ടികളില്‍ വയറിളക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാവാം.
പ്രതിരോധിക്കാന്‍
എന്നാല്‍ കുഞ്ഞിന് ഈ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കുഞ്ഞിന് ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കാത്ത കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പല്ല് ക്ലീന്‍ ചെയ്യാന്‍ അല്ലെങ്കില്‍ മോണ വൃത്തിയാക്കാന്‍ വേണ്ടി നല്ല വൃത്തിയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിക്കാം. വേദനയും മറ്റും കൂടുതലുണ്ടെങ്കില്‍ പീഡിയാട്രീഷ്യനെ കാണിക്കുന്നതിന് മറക്കേണ്ടതില്ല. അത് മാത്രമല്ല കുഞ്ഞിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ മാത്രം നല്‍കുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
