Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
മാസം തികയാതെ ജനിക്കുന്ന കുഞ്ഞിനെ വീട്ടിൽ പരിചരിക്കേണ്ടത് എങ്ങനെ?
പൂർണാരോഗ്യത്തോട് കൂടി ഒരു കുഞ്ഞു പിറക്കണമെങ്കിൽ അമ്മയുടെ ഗർഭപാത്രത്തിൽ 37 ആഴ്ചയുടെ വളർച്ച പൂർത്തിയാക്കണം. എന്നാൽ അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും പലവിധ ശാരീരിക അവസ്ഥകൾ മൂലം പ്രസവം നേരത്തെ നടക്കാറുണ്ട്. ഉദാഹരണമായി പറയുകയാണെങ്കിൽ അമ്മക്ക് രക്തസമ്മർദ്ദം കൂടുതലാണെങ്കിൽ 37 ആഴ്ചകൾ വളർച്ച പൂർത്തിയാക്കുന്നതിന് മുൻപായിത്തന്നെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാറുണ്ട്. ഇത്തരത്തിൽ പലവിധ മെഡിക്കൽ കാരണങ്ങൾ കൊണ്ട് ഗര്ഭകാലം പൂർത്തിയാകും മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് പ്രിമെച്വർ ബേബീസ് എന്ന് വിളിക്കുന്നത്.
നമ്മുടെ നാട്ടിൽ 24 ആഴ്ച മാത്രം വളർച്ചയുള്ള കുഞ്ഞുങ്ങളെ വരെ ആധുനിക മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ ജീവിതത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ കിട്ടുന്ന പരിചരണത്തിൽ നിന്നും തികച്ചും വിഭിന്നമായ സാഹചര്യമാണ് വീടുകളിലുള്ളത്. ഇത്തരത്തിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വീടുകളിൽ അതി തീവ്ര പരിചരണം നൽകേണ്ടതുണ്ട്. എന്നാൽ പലപ്പോഴും അതിനു സാധിക്കാത്ത സാഹചര്യമാണ് അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്നത്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഇത്തരം കുഞ്ഞുങ്ങൾക്ക് വളരെ വേഗത്തിൽ വിവിധങ്ങളായ പകർച്ച വ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 15 ദശലക്ഷം കുട്ടികൾ മാസം തികയാതെ ജനിക്കുന്നു. മറ്റൊരു ദുഖകരമായ കാര്യം എന്തെന്നാൽ ഇത്തരത്തിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. മാസം തികയാതെ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരുടെ ആന്തരിക അവയവങ്ങളിൽ ചിലത് പൂർണ്ണമായി വികസിച്ചിട്ടുണ്ടാകില്ല. അതിനാൽ അവർക്ക് മറ്റുകുഞ്ഞുങ്ങളുടെ അത്ര പ്രതിരോധശേഷി ഉണ്ടാകില്ല.മാസം തികയാതെയുള്ള കുഞ്ഞുങ്ങളെ കുറച്ചു കാലം നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ ശേഷമാണ് വീട്ടിലേക്ക് വിടുക.വീട്ടിലേക്ക് പോകുന്നതിനു മുൻപായി കുഞ്ഞിന്റെ ആരോഗ്യത്തെ മുൻനിർത്തി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഡോക്റ്ററോട് ചോദിച്ചറിയണം. മാസം തികയാതെയുള്ള കുഞ്ഞിനെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.
കൃത്യമായ ഭക്ഷണം
അമ്മയുടെ പാൽ മികച്ച പോഷകാഹാരമാണ്. എന്നാൽ മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്ക് മതിയായ അളവിൽ മുലപ്പാൽ കുടിക്കാൻ കിട്ടണം എന്നില്ല. പൂർണ്ണവളർച്ചയെത്തിയ കുഞ്ഞുങ്ങളെ പോലെ വലിച്ചു കുടിക്കാൻ കഴിയണമെന്നും ഇല്ല. ഇത് മനസിലാക്കി കുഞ്ഞിന് മുലപ്പാൽ സപ്ലിമെൻ്റുകളും മറ്റും നൽകുക. മുലപ്പാൽ കുടിക്കാൻ കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മുലപ്പാൽ ബ്രെസ്റ്റ് പമ്പ് വഴി കുപ്പികളിൽ ശേഖരിച്ച് ആയാസരഹിതമായി നൽകുക.സ്പൂൺ ഫീഡിംഗ്, ട്യൂബ് ഫീഡുകൾ എന്നിവ ആവശ്യമെങ്കിൽ ഉപയോഗിക്കാം. മാസം തികയാത്ത ഒരു കുഞ്ഞിന് ഒരു ദിവസം 8 മുതൽ 10 വരെ തവണ പാൽ നൽകേണ്ടതുണ്ട്. ഓരോ തവണ പാൽ നൽകിക്കഴിഞ്ഞും കുഞ്ഞിന്റെ ഗാസ് കളയാൻ മറക്കരുത്.
അനുയോജ്യമായ ശരീരതാപനില നിലനിർത്തുക
ആശുപത്രിയിലോ എൻഐസിയുവിലോ ആയിരിക്കുമ്പോൾ, കുഞ്ഞിൻ്റെ ശരീര താപനിലയും മുറിയിലെ താപനിലയും ഡോക്ടർമാർ ശ്രദ്ധിക്കുന്നു. വീട്ടിൽ എത്തിയ ശേഷവും ഇത് തുടർന്ന് വരണം.മതിയായ ശരീര താപനില നിലനിർത്തുന്നത് കുഞ്ഞിൻ്റെ വളർച്ചയ്ക്ക് പരമപ്രധാനമാണ്. കുഞ്ഞിൻ്റെ ശരീര താപനില 36.5-37.0 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കണം.അമിതമായ ചൂടും കൂടുതൽ തണുപ്പും കുഞ്ഞുങ്ങൾക്ക് ദോഷം ചെയ്യും. അതിനാൽ കുഞ്ഞിനെ തണുത്ത കാലാവസ്ഥയിൽ പൊതിഞ്ഞു സൂക്ഷിക്കുക.
കംഗാരു മദർ കെയർ നൽകുക
കംഗാരു മദർ കെയർ എന്ന് കേട്ടിട്ടുണ്ടോ ? 'അമ്മ കംഗാരു കുഞ്ഞിനെ എങ്ങനെയാണോ തന്റെ ശരീരത്തോട് ചേർത്ത് കൊണ്ട് നടന്നു വളർത്തുന്നത് അതിനു സമാനമായ രീതിയിൽ പരിചരിക്കുന്നതിനെയാണ് കംഗാരു മദർ കെയർ എന്ന് പറയുന്നത്.ആശുപത്രികളിൽ ഇതിനുള്ള പരിശീലനം അമ്മയ്ക്ക് നൽകുന്നു. കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്ത് ഒരു പ്രത്യേക രീതിയിൽ ഇരുത്തി ശരീര താപനിലയോട് ചേർത്ത് വയ്ക്കുന്ന രീതിയാണിത്. ഇത്തരത്തിൽ അമ്മമാരുടെ ശരീരത്തോട് ചേർന്നിരിക്കുമ്പോൾ കുഞ്ഞു ആരോഗ്യം വീണ്ടെടുക്കുകയും ഇമോഷണലി കൂടുതൽ കണക്റ്റ് ആകുകയും ചെയ്യുന്നു.ഇങ്ങനെ ചെയ്യുന്നതിലൂടെ കുഞ്ഞിൻ്റെ ഹൃദയവും ശ്വസനനിരക്കും നോർമലാകുന്നു.ശരീരഭാരം, ഉറക്കം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
കൃത്യവും സുദീർഘവുമായ ഉറക്കം
ആദ്യത്തെ കുറച്ച് മാസങ്ങളിൽ, മാതാപിതാക്കൾ കുഞ്ഞിൻ്റെ ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങൾ ശ്രദ്ധിച്ച് മനസിലാക്കണം. തലച്ചോറിൻ്റെ വികാസത്തിനും ശാരീരിക വളർച്ച ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഉറക്കം അത്യാവശ്യമാണ്.കുഞ്ഞുങ്ങൾ ദീർഘനേരം ഉറങ്ങിയാൽ അതിൽ ഭയക്കേണ്ടതായി ഒന്നുമില്ല. മാസം തികയാതെയുള്ള കുഞ്ഞു ദിവസം മുഴുവൻ ഉറങ്ങുന്നത് തികച്ചും സാധാരണമാണ്. ശരീര താപനില, മുറിയിലെ മങ്ങിയ വെളിച്ചം, ശബ്ദരഹിതമായ അന്തരീക്ഷം എന്നിവ കുഞ്ഞിന്റെ നല്ല ഉറക്കത്തിനു അനിവാര്യമാണ്.കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള തലയിണകളോ അധിക പുതപ്പുകളോ ഇല്ലാതെ പതിഞ്ഞ മെത്തയിൽ കുഞ്ഞിനെ കിടത്തുക.
സന്ദർശകരും പൊതു സ്ഥലങ്ങളും ഒഴിവാക്കുക
മാസം തികയാത്ത കുഞ്ഞിൻ്റെ പ്രതിരോധശേഷി വളരെ കുറവാണ്. ഇത്തരം കുഞ്ഞുങ്ങൾക്ക് അണുബാധയും രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുഞ്ഞിനെ കാണാനായി സന്ദർശകർ വീട്ടിൽ വരുന്നത് ഒഴിവാക്കാം.വീടിനുള്ളിലോ കുഞ്ഞിന് സമീപമോ പുകവലി അനുവദിക്കരുത്. മാസം തികയാതെ വരുന്ന കുഞ്ഞിനെ എടുക്കും മുൻപായി പരിചരിക്കുന്ന അമ്മയടക്കമുള്ളവർ കൈകൾ കഴുകണം.സമാനമായ രീതിയിൽ പൊതുസ്ഥലങ്ങളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്തുക.



Click it and Unblock the Notifications
