Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മഴക്കാലത്ത് കുഞ്ഞുവാവയുടെ ചർമത്തിന് വേണം ഇരട്ടി കരുതൽ
മഴക്കാലമാണ്, പറയാനും ആസ്വദിക്കാനുമൊക്കെ രസമാണ്. എന്നാൽ ചർമസംരക്ഷണം ഏറ്റവും ക്ലേശകരമാകുന്ന സമയം കൂടിയാണ് മഴക്കാലം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ചർമത്തിന് ഈ സമയത്ത് പ്രത്യേക പരിചരണം അനിവാര്യമായി വരുന്നു. വളരെ ലോലമാണ് കുട്ടികളുടെ ചർമം. അതിനാൽ തന്നെ ഈർപ്പം തങ്ങി നിൽക്കുന്ന അവസ്ഥ കുട്ടികളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വിവിധ തരത്തിലുള്ള ചർമ രോഗങ്ങൾ, ചൊറിച്ചിൽ , പുകച്ചിൽ എന്നിവയെല്ലാം ഉണ്ടാകുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് കുഞ്ഞുങ്ങളുടെ ശരീരം സംരക്ഷിക്കുന്നതിനായുള്ള ചില മാർഗങ്ങൾ നോക്കാം..(Baby Care Tips During Monsoon)

വീട് വൃത്തിയായി സൂക്ഷിക്കുക
നവജാത ശിശുക്കളും പിച്ച വച്ച് നടക്കുന്ന കുഞ്ഞുങ്ങളുമുള്ള വീടാണെങ്കിൽ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാകരുത്. കുഞ്ഞു നടന്നെത്തുന്ന എല്ലാ പ്രദേശങ്ങളും ഈർപ്പരഹിതമാക്കാൻ ശ്രദ്ധിക്കുക.ഈർപ്പം നിറഞ്ഞു നിൽക്കുന്ന ഇടങ്ങളിൽ പൂപ്പൽ ബാധയുണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചെറുപ്രാണികൾ, കൊതുക് എന്നിവ പെരുകാനുള്ള സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
കുഞ്ഞിന്റെ ദേഹം, വസ്ത്രങ്ങൾ എന്നിവ ഈർപ്പരഹിതമായി സൂക്ഷിക്കുക
കുഞ്ഞിന്റെ വസ്ത്രം നനഞ്ഞിരുന്നാൽ അത് ചർമത്തിൽ അണുബാധയുണ്ടാകാൻ കാരണമാകും. അതിനാൽ ഭക്ഷണം നൽകുമ്പോഴോ, വെള്ളം കുടിക്കുമ്പോഴോ മറ്റോ ദേഹത്ത് വെള്ളം വീണാൽ അത് പൂർണമായും തുടച്ചു മാറ്റുക. കുഞ്ഞിനെ ദിവസവും ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കുക. ഏകദേശം 37-38 ഡിഗ്രി സെൽഷ്യസാണ് കുഞ്ഞിന്റെ ദേഹത്തിനു ചേർന്ന ചൂട്.കുഞ്ഞിന്റെ ശരീരത്തിൽ വിയർപ്പ് കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കുക. കക്ഷങ്ങൾ, ചെവികൾ, ജനനേന്ദ്രിയങ്ങൾ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ തുടയ്ക്കുക.മഴക്കാലത്തെ ഈർപ്പം തിണർപ്പിനും ചൊറിച്ചിലിനും കാരണമാകും. കുഞ്ഞു ദേഹം മാന്തി മുറിവേൽപ്പിക്കാതിരിക്കാൻ നഖങ്ങൾ മുറിക്കുക.
പതിവായി മോയ്സ്ചറൈസ് ചെയ്യുക
ചർമത്തിൽ നിന്നും ഈർപ്പം തുടച്ചു മാറ്റണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അമിതമായ ജലത്തിന്റെ അംശം ഒഴിവാക്കണമെന്നാണ്. എന്നാൽ സ്വാഭാവികമായ ഈർപ്പം ശരീരത്തിൽ നിലനിൽക്കുകയും വേണം. ഇല്ലെങ്കിൽ ചർമം വരളും. അതിനാൽ ഗ്ലിസറിൻ, പാൽ സത്തിൽ, ഷിയ ബട്ടർ, സോയാബീൻ ഓയിൽ, സൂര്യകാന്തി എണ്ണ തുടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ലോഷൻ ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരം മോയ്സ്ചറൈസ് ചെയ്യുക.
കൊതുകുകളെ തുരത്താൻ സ്പ്രേകളും എണ്ണകളും ഉപയോഗിക്കുക
മൺസൂൺ മാസമെന്നാൽ കൊതുകുകളുടെ മാസമാണ്. വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും കൊതുകുകൾ കടക്കാതിരിക്കാൻ മെഷ് വല കൊണ്ട് മറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൊതുകുകടി കുഞ്ഞുങ്ങൾക്ക് അസഹ്യമായ വേനയ്ക്കും ചൊറിച്ചിലിനും കാരണമാകുന്നു. ഇത് ചർമ്മത്തെ ബാധിക്കും. ഇതൊഴിവാക്കാൻ കൊത്തുകളെ നിർമാർജനം ചെയ്യുക, നീളൻ കൈയുള്ള ഷർട്ടുകൾ ധരിപ്പിക്കുക ഒപ്പം കുത്തുകുകളെ അകറ്റാനുള്ള വഴികൾ നോക്കുക.
കുഞ്ഞിന് കൃത്യമായ വാക്സിനേഷൻ നൽകുക
മഴക്കാലത്ത് നിങ്ങളുടെ കുഞ്ഞിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്, ഫ്ലൂ ബൂസ്റ്റർ നൽകുന്നത് നല്ലതാണ്. കുട്ടിക്ക് ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ, വാക്സിനേഷൻ എടുക്കുന്നതിന് മുമ്പ് അത് മാറുന്നത് വരെ കാത്തിരിക്കുക. വാർഷിക വാക്സിനേഷൻ കുട്ടികളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുക മാത്രമല്ല, അണുബാധ തടയുകയും ചെയ്യുന്നു.
കൃത്യമായി ഡയപ്പറുകൾ മാറ്റുക
കുഞ്ഞിന് ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, അവ ഇടയ്ക്കിടെ മാറ്റുക. നനഞ്ഞ ഡയപ്പർ ബാക്ടീരിയകളുടെ കേന്ദ്രമാണ്. ഇത് പലവിധ ചർമ രോഗങ്ങൾക്ക് കാരണമാകാം . കഴിയുമെങ്കിൽ ഡയപ്പർ ഒഴിവാക്കി വൃത്തിയുള്ള കോട്ടൺ അടിവസ്ത്രങ്ങൾ കുഞ്ഞിന് നൽകുക.കുഞ്ഞിനെ സിന്തറ്റിക് വസ്ത്രങ്ങൾ ധരിപ്പിക്കുന്നത് ഒഴിവാക്കുക. കോട്ടൺ വസ്തങ്ങളാണ് ഈ കാലാവസ്ഥയിൽ ഉചിതം.
തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക
കുഞ്ഞിന് തിളപ്പിച്ചാറിയ വെള്ളം മാത്രം കൊടുക്കുക. മഴക്കാലത്ത്, ജലജന്യരോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അത് മൂലമുണ്ടാകുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ വെള്ളം തിളപ്പിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications











