Latest Updates
-
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്!
ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള 'പാരന്റിംഗ്' നിസ്സാരമല്ല, കൈവിട്ടുപോവാതെ ചേര്‍ത്ത് നിര്‍ത്തണം
ഒരു കുട്ടിയുടെ രക്ഷിതാവായിരിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. നമ്മുടെ ജീവിതത്തില്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളില്‍ ഏറ്റവും ഗൗരവത്തോടെ കാണേണ്ട ഒന്നാണ് പാരന്റിംഗ് അഥവാ രക്ഷകര്‍തൃത്വം. ധാരാളം വെല്ലുവിളികള്‍ ഓരോ അച്ഛനമ്മമാരും അനുഭവിക്കുന്നുണ്ട്. അത്രയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു മേഖല തന്നെയാണ് പാരന്റിംഗ്. മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരു കുഞ്ഞിന്റെ സന്തോഷം, സങ്കടം, പരാതികള്‍, അവസരങ്ങള്‍, ഉത്തരവാദിത്വം, കടമ, മറ്റ് കാര്യങ്ങള്‍ എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിനും അതനുസരിച്ച് ചെയ്യുന്നതിനും ഒരു പ്രായം വരെ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്.
ഇന്നത്തെ കാലത്ത് പാരന്റിംഗ് എന്ന വാക്കിനേക്കാള്‍ ജെന്റില്‍ പാരന്റിംഗ് എന്ന വാക്കാണ് ഏറ്റവും ഉചിതം. ഇത് തന്നെയാണ് നമ്മുടെ കുട്ടികളുടെ ഓരോ വളര്‍ച്ചയ്ക്കും അനിവാര്യവും. കുട്ടികളില്‍ ആത്മവിശ്വാസവും സ്നേഹവും മമതയും കരുണയും വളര്‍ത്തിയെടുക്കുക എന്നത് പോലെ തന്നെ അവരുടെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും കൃത്യമായി പറഞ്ഞ് മനസ്സിലാക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയണമെങ്കില്‍ നമ്മള് പാരന്റിംഗില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പാടേ അവഗണിക്കണം. അവ ഏതൊക്കെയെന്ന് വായിക്കാം.

വികാരങ്ങളെ അവഗണിക്കുക
പല മാതാപിതാക്കളും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. കുട്ടികള്‍ക്കും അവരുടെ പ്രായത്തിന്റേതായ എല്ലാ വികാരങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും കരയരുത്, ഉറക്കെ ചിരിക്കരുത്, ആണ്‍കുട്ടികള്‍ കരയരുത്, സങ്കടപ്പെടരുത് തുടങ്ങി നിരവധി അരുതുകള്‍ ചെറുപ്പത്തിലെ കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വളരുന്തോറും ഇതേ ചിന്തയും അവരുടെ മനസ്സില്‍ വളരുന്നു. അത് മാത്രമല്ല കുട്ടികളെ കേള്‍ക്കുന്നതിനോ അവര്‍ക്ക് പറയാനുള്ളത് സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും കേള്‍ക്കുന്നതിനോ പല മാതാപിതാക്കളും തയ്യാറാവുകയില്ല. ഇത് കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് അരക്ഷിതത്വം ഇവരില്‍ വളര്‍ത്തിക്കൊണ്ട് വരുന്നതിന് കാരണമാകുന്നു. എന്താണ് അവര്‍ക്ക് തോന്നുന്ന വികാരം അതിനെ പ്രകടിപ്പിക്കാന്‍ അവരെ സഹായിക്കുക. അത് സന്തോഷമാണേങ്കിലും സങ്കടമാണെങ്കിലും ദേഷ്യമാണെങ്കിലും എന്തിനേയും പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും കൃത്യമായി ആശയവിനിമയം നടത്തുന്നതിനും എല്ലാ അച്ഛനമ്മമാരും ശ്രദ്ധിക്കുക.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുക
ഓരോ കുട്ടികളും വ്യത്യസ്തരാണ്. അതുപോലെ തന്നെ അവരുടെ കഴിവുകളും വ്യത്യസ്തരാണ്. ഇത്തരം അവസ്ഥയില്‍ പല മാതാപിതാക്കളും സ്വന്തം കുഞ്ഞിന്റെ കഴിവ് തിരിച്ചറിയാതെ മറ്റുള്ളവരുടെ കുട്ടികളുമായി നമ്മുടെ കുഞ്ഞിനെ താരതമ്യം ചെയ്യുന്നു. ഇതുണ്ടാക്കുന്ന ആഘാതം കുട്ടികളുടെ മനസ്സില്‍ വളരെ ആഴത്തില്‍ പതിയുന്നു. അത് സഹോദരങ്ങളായോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായോ ആരുമായും കുഞ്ഞിനെ താരതമ്യം ചെയ്യരുത്. ഇത് കുഞ്ഞിന്റെ മനസ്സില്‍ നിരാശയുണ്ടാക്കുന്നു. കൂടാതെ അസൂയ പോലുള്ള വികാരങ്ങള്‍ കുഞ്ഞ് മനസ്സില്‍ സ്ഥാനം പിടിക്കും.
നിയന്ത്രണങ്ങള്‍ ധാരാളം
അത് ചെയ്യരുത്, ഇത് ചെയ്യരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്ന കാര്യം പലപ്പോഴും പല രക്ഷിതാക്കളും ചെയ്യുന്ന കാര്യമാണ്. ഒരിക്കലും ഒരു കാര്യത്തിനും കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്തതാണ് ഇത്തരം നിയന്ത്രണങ്ങള്‍. കര്‍ശന നിയന്ത്രണങ്ങള്‍ വെക്കുന്നത് വഴി അത് കുഞ്ഞിന്റെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. കുട്ടിയുടെ മനസ്സില്‍ ഇത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഞാന്‍ ഒന്നിനും കൊള്ളില്ല എന്ന ചിന്ത കുഞ്ഞുമനസ്സില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വന്തം കാര്യത്തിന് പോലും തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കുട്ടികള്‍ ഇത് വഴി എത്തുന്നു. അതുകൊണ്ട് തന്നെ അനാവശ്യ നിയന്ത്രണങ്ങള്‍ നിങ്ങളെ തന്നെ കുഴിയില്‍ ചാടിക്കും.
ചെറിയ തെറ്റ് വലിയ ശിക്ഷ
കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍? എന്നാല്‍ അത് നിങ്ങള്‍ ചെയ്യുന്ന ഒരു തെറ്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കഠിനമായ ശിക്ഷകള്‍ ചെറിയ കാര്യത്തിന് പോലും നല്കുന്ന മാതാപിതാക്കളാണെങ്കില്‍ അത് കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കുകയല്ല ചെയ്യുന്നത് പലപ്പോഴും കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും നിയന്ത്രണം വെയ്ക്കുന്നത് ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ഒരിക്കലും കുട്ടികളെ ശിക്ഷിക്കാതെ നല്ല പെരുമാറ്റത്തോടെ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.
വാശിക്ക് വഴിവെക്കുക
പലപ്പോഴും കുട്ടികളിലെ വാശിക്ക് വഴിവെക്കുക എന്നതാണ് മറ്റൊരു കാര്യം. കുട്ടി കരയേണ്ട അല്ലെങ്കില്‍ വാശി പിടിക്കണ്ട എന്ന് വിചാരിച്ച് പലരും കുഞ്ഞിന്റെ വാശിക്ക് വഴങ്ങിക്കൊടുക്കുന്നു. കുട്ടികള്‍ ആവശ്യപ്പെടുന്ന അല്ലെങ്കില്‍ വാശിപിടിക്കുന്ന എല്ലാ കാര്യവും സാധിച്ച് കൊടുക്കുമ്പോള്‍ പലപ്പോഴും അത് കുട്ടികളില്‍ എളുപ്പത്തില്‍ നേടിയെടുക്കാം എന്ന ചിന്തയുണ്ടാവുന്നു. കുട്ടികളുടെ വാശിക്ക് വഴങ്ങി കൊടുക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്ന അവസ്ഥയിലേക്കും എത്തുന്നു. കൂടാതെ കുട്ടികളിലെ പ്രശ്നപരിഹാര കഴിവുകള്‍, പ്രതിരോധ ശേഷി, ആത്മവിശ്വാസം എന്നിവയെ എല്ലാം ഇത് ബാധിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ വാശിക്ക് വഴങ്ങിക്കൊടുക്കുക എന്നത് അത്ര നല്ല കാര്യമല്ല. .



Click it and Unblock the Notifications