Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവ ശേഷം കൈകാല്‍ കടച്ചിലും വേദനയും: ആര്‍ത്രൈറ്റിസ് എന്ന അപകടകാരി
ആര്‍ത്രൈറ്റിസ് എന്ന വാക്ക് നാം എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും എന്തുകൊണ്ടാണ് ഇത് വരുന്നത്, എന്താണ് ഇതിന് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ സന്ധികളുടെ വീക്കവും ദൃഢതയും മൂലം കൈകാലുകളുടെ ചലന ശേഷി കുറയുന്ന അവസ്ഥയെയാണ് ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ഒരു സാധാരണ പ്രശ്നമാണെങ്കിലും പ്രായമായവരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണത്തിലും പ്രസവത്തിന് ശേഷവും സ്ത്രീകളില്‍ ഈ പ്രശ്നം കാണപ്പെടുന്നുണ്ട്. സന്ധിവാതം പല സ്ത്രീകളിലും അതികഠിനമായ സഹിക്കാനാവാത്ത വേദനക്ക് കാരണമാകുന്നു.
ഗര്‍ഭധാരണത്തിന് ശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഓരോ മാസം കഴിയുന്തോറും പലരിലും അസ്വസ്ഥതകള്‍ വര്‍ദ്ധിച്ച് വരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തിന് ശേഷമുള്ള സന്ധിവാതം അല്പം ശ്രദ്ധിക്കണം. ഇത് സ്ത്രീകളില്‍ പ്രസവ ശേഷവും നിലനില്ക്കുന്നു. പ്രസവാനന്തരം ഇത് അമ്മമാരില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കൂടുതല്‍ അറിയാം.

ഗര്‍ഭാവസ്ഥയ്ക്ക് ശേഷം സന്ധിവാതം
പ്രസവത്തിന് ശേഷം സന്ധിവാതം നിങ്ങളില്‍ കൂടുതലാണോ കുറവാണോ എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം എല്ലാ പ്രായത്തിലും ഉള്ള ആളുകളില്‍ സന്ധിവാതം ഉണ്ടാവാം. എങ്കിലും പ്രായമായവരിലാണ് ഏറ്റവും പ്രശ്നമുണ്ടാക്കുന്നത്. പക്ഷേ ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും ഉണ്ടാവുന്ന സന്ധിവാതം പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത് സാധാരണമാണെങ്കിലും അതികഠിനമായ വേദന ഉണ്ടാക്കുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. പ്രസവ ശേഷം സ്ത്രീകള്‍ക്ക് സന്ധതികളില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
കാരണങ്ങള്‍
പ്രസവ ശേഷം സ്ത്രീകളില്‍ സന്ധിവാതത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും സ്ത്രീകളില്‍ ഈ സമയം സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ വളരെ കൂടുതലായിരിക്കും. ഈ അവസ്ഥയില്‍ പലപ്പോഴും ഇത്തരം രോഗാവസ്ഥകള്‍ വികസിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പ്രായം, ജനിതകശാസ്ത്രം, അമിതവണ്ണം, പുകവലി, അണുബാധകള്‍, ജോലി, ഭക്ഷണത്തിലെ പോരായ്മകള്‍ എന്നിവയും പ്രസവാനന്തരത്തില് സന്ധിവാതം ഉണ്ടാവുന്നതിലേക്ക് എത്തിക്കുന്നു.

പ്രസവ ശേഷം എങ്ങനെ കൈകാര്യം ചെയ്യണം?
പ്രസവ ശേഷം എപ്രകാരം സന്ധി വേദനയെ കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ കൃത്യമായി രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സിക്കുന്നതിന് ഡോക്ടറേ കാണേണ്ടത് അനിവാര്യമാണ്. കൂടാതെ വേദന കുറയ്ക്കാനും സന്ധികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുക.
സമീകൃതാഹാരം കഴിക്കുക
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സകള്‍ക്കൊപ്പം തന്നെ പോഷകാഹാര വിദഗ്ധനുമായി സംസാരിച്ച് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കലോറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സമീകൃതാഹാരത്തിലേക്ക് മാറുന്നതിനും ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ ലഘുഭക്ഷണം കഴിക്കുന്നവര്‍ അതനുസരിച്ച് പ്ലാന്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ രോഗാവസ്ഥയുടെ കാഠിന്യം നിയന്ത്രിക്കുന്നു.

നിങ്ങളുടെ ഭാരം നിയന്ത്രിക്കുക
ശരീര ഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കാരണം പ്രസവ ശേഷം പലപ്പോഴും സ്ത്രീകള്‍ അല്പം പ്രതിസന്ധിയില്‍ ആവുന്നു. അത് ശരീരഭാരം വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ആര്‍ത്രൈറ്റിസോ, ആര്‍ത്രൈറ്റിസ് സാധ്യതകളോ ഉണ്ടെങ്കില്‍ ശരീര ഭാരം ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളിലെ സന്ധികളിലെ സമ്മര്‍ദ്ദം കുറക്കുന്നു. പ്രത്യേകിച്ച് ഇടുപ്പ്, കാല്‍മുട്ട് തുടങ്ങിയ ഭാഗങ്ങളിലെ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
ചെരിപ്പുകള്‍ ശ്രദ്ധിക്കണം
എപ്പോഴും ശരിയായ വലിപ്പത്തിലുള്ള പാദരക്ഷകളും ഇറുകിയതല്ലാത്തവയും ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഹീല്‍സ് ഉള്ളവ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ പോലും അവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ചെരിപ്പിന്റെ അടിഭാഗം വളരെയധികം സോഫ്റ്റ് ആയിരിക്കുന്നതായി കണക്കാക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥയെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
പ്രസവശേഷം ആര്‍ത്രൈറ്റിസ് ഉണ്ടാവുമോ?
പ്രസവത്തിന് ശേഷം സ്ത്രീകളില്‍ ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടോ? ഇത് പലരേയും അലട്ടുന്ന ചോദ്യമാണ്. എന്നാല്‍ പല സ്ത്രീകളിലും പ്രസവത്തിന് ശേഷം ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ തെളിവുകള്‍ ഇല്ലെങ്കിലും രോഗാവസ്ഥക്കുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഗര്‍ഭകാലത്തും അതിനുശേഷവും സങ്കീര്‍ണ്ണമായ ഹോര്‍മോണ്‍ മാറ്റങ്ങളും രോഗപ്രതിരോധ സംബന്ധമായ മാറ്റങ്ങളും സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ ഉണ്ടാവുന്നത്.



Click it and Unblock the Notifications

