Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഗര്‍ഭിണികളിലെ ഉത്കണ്ഠ നിസ്സാരമല്ല: അപകടം ഓരോ ഘട്ടത്തിലും
ഗര്‍ഭകാലം സ്ത്രീകളില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുന്നു, എന്നാല്‍ എല്ലാ സ്ത്രീകളിലും ഇത് ഒരുപോലെ ആയിരിക്കണം എന്നില്ല. കാരണം ആരോഗ്യ സംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല മാറ്റങ്ങളും ഈ സമയം സംഭവിക്കാം. എന്നാല്‍ ഉത്കണ്ഠ സ്ത്രീകളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു.

ഗര്‍ഭകാലത്ത് അമ്മയുടെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അല്ലാത്ത അവസ്ഥയില്‍ അത് കുഞ്ഞിനേയും വളരെ ദോഷകരമായി ബാധിക്കുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന ഉത്കണ്ഠയെക്കുറിച്ച് നിങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പ്രസവ ശേഷം മാത്രമല്ല ഗര്‍ഭകാലത്തും ഉത്കണ്ഠയും സമ്മര്‍ദ്ദവും ഡിപ്രഷനും എല്ലാം നിങ്ങളെ ബാധിക്കുന്നു. എന്നാല്‍ ഇത് ഗര്‍ഭധാരണത്തെ പോലും ബാധിച്ചേക്കാവുന്ന അവസ്ഥയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ പത്തില്‍ ഒരാള്‍ വീതം ഉത്കണ്ഠ അനുഭവിക്കുന്നു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
ഗര്‍ഭകാലത്ത് ഉത്കണ്ഠയുടെ കാരണങ്ങള്‍
ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് ഉത്കണ്ഠ പോലുള്ള അവസ്ഥകള്‍ അല്പം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. ഹോര്‍മോണ്‍ മാറ്റങ്ങളാണ് നിങ്ങളുടെ തലച്ചോറിന്റെ ഇത്തരം മാറ്റങ്ങളെ നിയന്ത്രിക്കുന്നത്. ഇതാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നതും. വലിയ മാറ്റങ്ങളാണ് ഗര്‍ഭകാലത്ത് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ഓരോ ചലനത്തിലും പ്രതിഫലിക്കുന്നു. പലപ്പോഴും ഇത്തരം ഒരു അവസ്ഥ വളരെയധികം അസുഖകരമായ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. രാത്രിയില്‍ ഉണര്‍ത്തുന്നതിനും അത് വഴി ചെറിയ സങ്കീര്‍ണതകളിലേക്കും ഉത്കണ്ഠ നിങ്ങളെ എത്തിക്കുന്നു.

ഗര്‍ഭകാലത്ത് ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ഉത്കണ്ഠയുടെ ഫലമായി കാണിക്കുന്നു. ഇത് നിങ്ങള്‍ക്ക് പുതിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും നിങ്ങളുടെ മുന്‍കാല അനുഭവങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചേക്കാം. .അത് മാത്രമല്ല ദൈനംദിന ജീവിതത്തെ വരെ ഇത് ബാധിക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് വേവലാതി ഉണടാവുന്നു. കൂടാതെ അമിതമായി ഓരോ കാര്യത്തെക്കുറിച്ചും ചിന്തിക്കുന്നു. പല കാര്യങ്ങളിലിം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കാതെ വരുന്നു. പേശികള്‍ കൂടുതല്‍ മുറുക്കം അനുഭവപ്പെടുന്നു, ഉറക്കമില്ലായ്മ സംഭപവിക്കുന്നു. പലപ്പോഴും പരിഭ്രാന്തിയും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുന്നു. പാനിക് അറ്റാക്ക് പോലുള്ള അവസ്ഥകളും ഉണ്ടാവും. ഇത് അവസ്ഥ കൂടുതല്‍ വഷളാക്കുന്നു.
പ്രകടമായ അസാധാരണ ലക്ഷണങ്ങള്‍
പലപ്പോഴും ഉത്കണ്ഠ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ സാധിക്കാത്തതു പോലെ തോന്നുന്നു. ഇത് കൂടാതെ മാനസികമായി വളരെയധികം സമ്മര്‍ദ്ദത്തിലാവുന്നു. ഭയങ്കരമായ എന്തോ കാര്യം സംഭവിക്കാന്‍ പോവുന്നതുപോലെ നിങ്ങള്‍ക്ക് തോന്നുന്നു. എന്നാല്‍ ചില അപകടാവസ്ഥകളും ഇതിന്റെ ഫലമായി ഉണ്ടാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കാര്യങ്ങള്‍ വഷളാക്കാം.

എങ്ങനെ പ്രതിരോധിക്കാം
ഗര്‍ഭകാലത്തുണ്ടാവുന്ന ഉത്കണ്ഠ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കേണ്ട ഒന്നാണ്. എന്താണ് നിങ്ങളുടെ മനസ്സില്‍ എന്നതിനെക്കുറിച്ച് കൃത്യമായി മറ്റൊരാളോട് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ നിങ്ങളുടെ ചിന്തകള്‍ എപ്രകാരമാണ് എന്നതും പങ്ക് വെക്കുക. ഡോക്ടറോട് തുറന്ന് പറയുകയും അതിന് വേണ്ട ചികിത്സകള്‍ ആരംഭിക്കുകയും ചെയ്യുക. മാനസികമായും ശാരീരികമായും വളരെയധികം ശ്രദ്ധിക്കണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുക. നടക്കുന്നതിനോ യോഗ ചെയ്യുന്നതിനോ ശ്രദ്ധിക്കുക. മനസ്സിനെ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് തിരിച്ച് വിടുക. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.



Click it and Unblock the Notifications
