Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കുഞ്ഞിനെ നല്ല വെളിച്ചെണ്ണ തേപ്പിക്കണം, കാരണം ഇതെല്ലാം
കുഞ്ഞിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു കുഞ്ഞ് ജനിച്ച് പിന്നീട് മുന്നോട്ടുള്ള ഓരോ ഘട്ടവും അത്രയധികം സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കുഞ്ഞിന്റെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. എന്നാല്‍ മുന്നോട്ടുള്ള ഓരോ ഘട്ടവും എത്രത്തോളം സന്തോഷകരമാണെന്ന് ഓരോ അച്ഛനമ്മമാരും അറിയേണ്ടതുമാണ്.
കുഞ്ഞിന് എണ്ണ തേപ്പിക്കുക എന്നത് പല അമ്മമാരും ചെയ്യുന്നതാണ്. എന്നാല്‍ കുഞ്ഞിനെ വെളിച്ചെണ്ണ തേപ്പിക്കുമ്പോള്‍ എന്തൊക്കെ ഗുണങ്ങളാണ് കുഞ്ഞിനുണ്ടാവുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യത്തോടെയുള്ള ചര്‍മ്മത്തിനും കുഞ്ഞിന്റെ നല്ല ഉറക്കത്തിനും എല്ലാം വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങളെന്ന് നമുക്ക് നോക്കാം.

വരണ്ട ചര്‍മ്മത്തിന് ആശ്വാസം
കുഞ്ഞിന്റെ വരണ്ട ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നതാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന്റെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും വെളിച്ചെണ്ണ. കാരണം ഇതില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശിശു ചര്‍മ്മസംരക്ഷണത്തിനുള്ള മികച്ച ഘടകമാണ് എന്നതില്‍ സംശയം വേണ്ട.
വെളിച്ചെണ്ണയുടെ ഗുണങ്ങള്‍
വെളിച്ചെണ്ണയുടെ പ്രധാന ഗുണം ചര്‍മ്മത്തിന് ജലാംശം നല്‍കാനും പോഷിപ്പിക്കാനുമുള്ള കഴിവാണ്. ഇത് മുതിര്‍ന്നവരുടെ ചര്‍മ്മത്തിനും മികച്ചത് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല വെളിച്ചെണ്ണയില്‍ ധാരാളം ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, അതോടൊപ്പം തന്നെ ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് കുഞ്ഞിന്റെ അതിലോലമായ ചര്‍മ്മത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, വെളിച്ചെണ്ണ അതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകള്‍ക്ക് പേരുകേട്ടതാണ്. കുഞ്ഞി ചര്‍മ്മത്തിലുണ്ടാവുന്ന റാഷസ് പോലുള്ളവയ്ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉപയോഗം എപ്രകാരം
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെളിച്ചെണ്ണ മികച്ച മാറ്റങ്ങള്‍ നല്കുന്നു. അത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു. വെളിച്ചെണ്ണ കുഞ്ഞിനെ കുളിപ്പിക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പെങ്കിലും എണ്ണ തേപ്പിക്കണം. എന്നാല്‍ അധിക സമയം എണ്ണ തേപ്പിച്ച് കുഞ്ഞിനെ കിടത്താതിരിക്കുന്നതിനും ശ്രദ്ധിക്കണം. വളരെ മൃദുവായി ചര്‍മ്മത്തില്‍ മസ്സാജ് ചെയ്യേണ്ടതാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും ഇത് കുഞ്ഞിന്റെ തലയിലും ദേഹത്തും തേച്ച് പിടിപ്പിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
ഉപയോഗിക്കേണ്ട എണ്ണകള്‍
വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ എപ്പോഴും വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിനെ കൂടുതല്‍ മികച്ചതാക്കുന്നു. മാത്രമല്ല ഇതിന്റെ ഗുണങ്ങള്‍ സാധാരണ വെളിച്ചെണ്ണയേക്കാള്‍ കൂടുതലാണ്. അത് നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും നല്ല ഉറക്കം നല്‍കുന്നതിനും സഹായിക്കും. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി പ്രകടമായ മാറ്റങ്ങള്‍ കുഞ്ഞിന് നല്‍കും. ഡയപ്പര്‍ റാഷ് പോലുള്ള പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെന്ത വെളിച്ചെണ്ണ.
ശ്രദ്ധിക്കേണ്ടത്
വെളിച്ചെണ്ണ ഉപയോഗിക്കുന്നത് സുരക്ഷിതമാണെങ്കിലും പലപ്പോഴും ഉപയോഗിക്കുമ്പോള്‍ അല്പം കരുതല്‍ വേണം. കാരണം കുഞ്ഞുങ്ങളുടെ ചര്‍മ്മം പൊതുവേ സെന്‍സിറ്റീവ് ആണ്. അതുകൊണ്ട് തന്നെ ചില കുഞ്ഞുങ്ങളില്‍ എങ്കിലും ചെറിയ രീതിയില്‍ അലര്‍ജിയോ പ്രശ്നങ്ങളോ ഉണ്ടായേക്കാം. അതിനെ മനസ്സിലാക്കി വേണം വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന്. എങ്കിലും ഒരു കുഞ്ഞിന്റെ ദിനചര്യയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രൊഫഷണല്‍ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
