Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വേനല്‍ക്കാലത്ത് ഗര്‍ഭിണികള്‍ക്ക് ചില ടിപ്സ്
വേനല്‍ക്കാലത്ത് ഗര്‍ഭിണികള്‍ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടിയ അളവില്‍ ഹോര്‍മോണും ഈസ്ട്രജനും ആവശ്യമാണ്. ചൂടില്‍ നിന്നൊരു മോചനവും അത്യാവശ്യമാണ്. വേനല്‍ക്കാലത്തെ ഗര്‍ഭമാണ് എല്ലാംകൊണ്ടും നല്ലതെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്.
പെട്ടെന്നുണ്ടാകുന്ന കലാവസ്ഥാ മാറ്റം ഗര്‍ഭിണികളുടെ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാക്കിയേക്കാം. പുറത്ത് നിന്നു വരുന്ന ചൂട് അവരെ അസ്വസ്ഥമാക്കും. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ശരീരത്തിന് നല്ല തണുപ്പ് ആവശ്യമാണ്. രോഗങ്ങളെയൊക്കെ തടഞ്ഞുനിര്‍ത്താന്‍ നല്ല പ്രതിരോധശേഷി ആവശ്യവുമാണ്.
ഗര്‍ഭിണികള്‍ നീന്തല്‍ കുളത്തില്‍ കുറേ നേരം കിടക്കുന്നതും തണുപ്പ് കിട്ടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്. വേനല്‍ക്കാലത്തെ ഗര്‍ഭിണികള്‍ക്ക് നല്ല ആരോഗ്യത്തിനായി ചില ടിപ്സുകള്‍ പറഞ്ഞുതരാം.

ടീയും ടോപ്പ്സും
ചായയും വസ്ത്രങ്ങളും നല്ല ലൈറ്റ് ആക്കുക. മിനുസമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ചൂട്ടില്‍ നിന്നും ആശ്വാസം കിട്ടും.

ലൈറ്റ് നിറമുള്ള വസ്ത്രങ്ങള്‍
ലൈറ്റ് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ചൂട് വലിച്ചെടുക്കുന്നത് കുറയ്ക്കും. ഡാര്‍ക്ക് വസ്ത്രങ്ങള്‍ ഇട്ടാല്‍ കൂടുതല്‍ ചൂട് ഉണ്ടാക്കും.

കോട്ടണ്‍, ലിനന്‍ വസ്ത്രങ്ങള്‍
കോട്ടണ്‍ തുണിയോ ലിനന്‍ തുണിയോ ഉപയോഗിക്കുക. നിങ്ങള്‍ക്ക് ചൂടില്‍ നിന്നും ആശ്വാസം കിട്ടും.

പുറത്ത് അധികം ഇറങ്ങാതെയിരിക്കുക
വേനല്‍ക്കാലം വീട്ടിനുള്ളില്‍ ഇരിക്കുന്നതാണ് ഗര്‍ഭിണികള്‍ക്ക് നല്ലത്. പുറത്തുനിന്നുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.

വെള്ളം നന്നായി കുടിക്കുക
ശരീരം എപ്പോഴും നനവുള്ളതാക്കിവെക്കണം. അതിന് ധാരാളം വെള്ളം കുടിക്കുക.

ഉപദേശം
നിങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കുക. പുറത്തു പോകുന്നത് ഗുണം ചെയ്യില്ല. സൂര്യപ്രകാശം ഏല്ക്കുമ്പോള് ആ അവസ്ഥ കൂടുകയേയുള്ളൂ.

നീന്തല്‍
ഗര്‍ഭാവസ്ഥയില്‍ കുറേനേരം നീന്തല്‍ കുളത്തില്‍ കിടക്കുന്നത് നല്ലതാണ്. ഇത് ചൂട്ടില്‍ നിന്നൊരു ആശ്വാസവും ശരീരത്തില്‍ കുറേനേരം തണുപ്പ് ഉണ്ടാക്കുകയും ചെയ്യും.

ഷവര്‍ ചികിത്സ
ചൂടിനെ ചെറുക്കാന്‍ നല്ല മാര്‍ഗമാണ് ഷവര്‍ ഉപയോഗിച്ച് കുളിക്കുന്നത്. ഇത് നിങ്ങളെ റിലാക്സാക്കി നിര്‍ത്തും.

ഉപ്പ് കുറയ്ക്കുക
ഗര്‍ഭിണികള്‍ ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുന്നത് നല്ലതാണ്.

ലഘു നിദ്ര
ഗര്‍ഭിണികള്‍ക്ക് ഈ സമയം വിശ്രമം ആവശ്യമാണ്. ഉച്ചമയക്കം നല്ലതാണ്.

ഇളംകാറ്റ്
ഇളംകാറ്റ് ഏറ്റുകൊണ്ടും മധുരമുള്ള പാട്ടുകള്‍ ആസ്വദിച്ചും ഇരിക്കുക.

വ്യായാമം
രാവിലെ എഴുന്നേറ്റ് ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. നടത്തം നല്ലതാണ്.

സണ്‍സ്ക്രീന്‍ ഉപയോഗിക്കാം
സൂര്യരശ്മികള്‍ ഏല്‍ക്കാതിരിക്കാന്‍ ശരീരത്തില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

കലണ്ടറില്‍ നല്ല ദിനങ്ങള്‍ രേഖപ്പെടുത്താം
നിങ്ങള്‍ക്ക് സന്തോഷം തരുന്ന ദിനങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്തുക. നിങ്ങളുടെ ശരീരത്തെ തളര്‍ത്തുന്ന ഒരു ആഘോഷങ്ങളിലും പങ്കെടുക്കാതിരിക്കുക.

സിനിമയുടെ സമയം
എസി യില്‍ തണുപ്പ് കൂട്ടിയിട്ട് സിനിമ കാണുക. ഇത് നിങ്ങള്‍ക്ക് നല്ല സന്തോഷവും ആശ്വാസവും നല്‍കും.



Click it and Unblock the Notifications
